രോഗം വ്യാപാരഹേതുവായി മാറുമ്പോള്‍ ആതുരാലയങ്ങള്‍ അറവുശാലകളായി മാറുന്നു. പുത്തന്‍ വാക്സിനുകള്‍ കുഞ്ഞുങ്ങളില്‍ പരീക്ഷിക്കുമ്പോള്‍ സംഭവിക്കുന്നത് എന്ത്? ഒരന്വേഷണം.
അഞ്ചു രോഗങ്ങളെ ഒറ്റയ്ക്ക് പ്രതിരോധിക്കാനെന്ന പേരില്‍ നടപ്പാക്കിയ പെന്റാവലന്റ് വാക്സിനേഷന് എടുത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് വിതുര പരപ്പാറ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ ഷാമീര്‍-ഷാജില ദമ്പതികളുടെ മകളായ അന്‍സി മരിച്ചത്. പെന്റാവലന്റ് വാക്സിന്റെ പാര്‍ശ്വഫലംമൂലം കേരളത്തിലുണ്ടായ ആദ്യമരണമാണിതെന്ന സംശയത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുമ്പോള്‍, അധികാരിവര്‍ഗവും മരുന്നുകമ്പനികളും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോബികളും നടത്തുന്ന ദയാരഹിതമായ പ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന കഥയായി ഈ കുടുംബത്തിന്റെ നോവിനെ വായിക്കപ്പെടേണ്ടിവരും.