ഗുജറാത്ത് വംശഹത്യയിലെ സുപ്രധാന കേസുകളിലൊന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ കൂട്ടുക്കൊല. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കെ ഗുല്‍ബര്‍ഗ് വിധി വന്നതിനാലാകാം, പ്രതികരണത്തിനും വിശകലനത്തിനും പഴയ വീര്യമില്ലാതെ പോകുന്നു കേരളത്തില്‍പോലും. ഈ സാഹചര്യത്തില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ മോദി ബന്ധത്തെ തുറന്നുകാട്ടുന്നു ഗുജറാത്ത് മുന്‍ ഡി.ജി. പി ആര്.ബി ശ്രീകുമാര്‍. ഇതിന് പുറമെ വിധിയുടെ പശ്ചാത്തലത്തില്‍ ടീസ്ത സെതല്‍വാദ്, ആക്ടിവിസ്റ്റും ഡോക്യുമെന്ററിമെയ്ക്കറുമായ കെ.പി ശശി, പ്രത്യേക അന്വേഷണ സംഘത്തലവന് ആര്. കെ. രാഘവന് എന്നിവര്‍ പ്രതികരിക്കുന്നു ആഴ്ചപ്പതിപ്പിലൂടെ