ഷുക്കൂര്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം കര്ട്ടനകത്തു നടക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രിയപ്പെട്ട അനുജന്റെ മുഖം മുന്നിലേക്ക് കടന്നു വരും. പിന്നീട് ചിന്തകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും. രാത്രി വൈകിവരെ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഉമ്മ കാര്യം അന്വേഷിച്ചാല്‍ മറുപടി പറയാനാവാതെ പ്രയാസപ്പെടും