Media Magazine Jan - Feb 2019

Page 1

ISBN 2395 -1370 JANUARY-FEBRUARY 2019 Vol 06 Issue 02 Price `20 FOLLOW US ON

www.keralamediaacademy.org

A

B i l I n g u a l

M o n t h l y

J o u r n a l

o f

t h e

K e r a l a

M e d i a

A c a d e m y

മാധ്യമ (മരണ) സ്വാതന്ത്ര�ം 2018 മാധ്യമ രക്തസാക്ഷികൾ ഇന്ത്യയിൽ തുറുങ്കിലടയ്ക്കപ്പെട്ടവർ ഇന്ത്യയിൽ

81 11 345 60

എന്നിട്ടും മാധ്യമ ധീരർ

മുന്നോട്ട്

ജനുവരി - ഫെബ്രുവരി 2019

1


വിശപ്പും കണ്ണീരും

www.keralamediaacademy.org

ട്ടിണി കിടക്കുന്ന റ�ോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലേക്ക് ഭക്ഷണവുമായി ട്രക്ക് എത്തിയപ്പോൾ ഇരച്ചടുക്കുന്നവർ. ബംഗ്ലാദേശിലെ ക�ോക്‌സ് ബസാറിലെ ബാലുഖാലിയിൽ നിന്നുള്ള ഈ ദൃശ്യം പകർത്തിയത് ഫ�ോട്ടോഗ്രാഫർ കെവിൻ ഫ്രെയർ. ഈ ചിത്രം 2018ലെ പുലിറ്റ്‌സർ സമ്മാനത്തിന്റെ ഫൈനൽ പട്ടികയിൽ ഇടം നേടി. മ്യാൻമറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന റ�ോഹിങ്ക്യകൾക്ക് ഇതുവരെ തിരിച്ചെത്താനായിട്ടില്ല.

2

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

യുദ്ധം പ്രഭാവർമ്മ

വന്മരം വെട്ടിവീഴ്ത്തുമ്പോൾ കിളിക്കൂടും തകർന്നിടാം. ഉദ്ദിഷ്ടമായിരുന്നില്ലതെന്നു വാദിപ്പതെങ്ങനെ? വെറുപ്പാകെ വെറുപ്പാലേ മായ്ക്കുവാനാവതെങ്ങനെ? ച�ോരയാൽ ച�ോരതൻ പാടു തുടയ്ക്കാനാർക്കു സാദ്ധ്യമാം! രക്തം പുരണ്ട കൈനീട്ടി വരും വിജയിയെങ്കിലും അവന്റെ കൈപിടിക്കുന്നോനെന്തു ത�ോൽവി,യതിൽപ്പരം!

ജനുവരി - ഫെബ്രുവരി 2019

3


www.keralamediaacademy.org

ISBN 2395 -1370 JANUARY - FEBRUARY 2019 Vol 06 Issue 02 Price `20

Editor in Chief R. S. Babu Editorial Board Fr. Boby Alex N.P. Chandrasekharan C. Narayanan Santhosh George Kulangara Kamal Varadoor Saraswathy Nagarajan P.V. Kuttan Printer & Publisher K.G. Santhosh Co-ordinating Editor P.C. Suresh Kumar Editorial Co-ordination Sreeja Balachandran Marketing In Charge Shainus Markose Design & Layout Anil Raj Address ‘Media’ Kerala Media Academy Kakkanad, Kochi – 682 030 Phone: 0484 2422275 Email: kmamedia2015@gmail.com mediamag.kma@gmail.com Website: www.keralamediaacademy.org

tIcf aoUnb A¡m-Zan `c-W-k-anXn AwK-§Ä sNbÀam³ : BÀ.-Fkv _m_p (tZim-`n-am-\n), sshkv sNbÀam³ : Zo]p chn (tI-cf Iuap-Zn) AwK-§Ä : Iam hc-ZqÀ ({]-kn-Uâ v, sI.-bp-U-»yp.-sP), kn.-\m-cm-b-W³ (P-\-d sk{I-«-dn, sI.-bp-U-»yp.-sP) , ^m.-t_m_n AeIvkv a®w-¹m-¡Â (Zo-]n-I), F³.-]n.-N-{µ-ti-J-c³ (ssI-cfn Sn.-hn), Fw.-sI.-Ip-cym-t¡mkv (a-e-bmf at\m-c-a), Pb-Ir-jvW³ \cn-¡p«n (tZ-im-`n-am-\n), Fkv.-_nPp (G-jym-s\äv \yqkv), Fw.-hn.-t{i-bmwkv IpamÀ (am-Xr-`q-an), sI.-sP.-tXm-akv (tZ-im-`n-am-\n), t__n amXyp (Po-h³ Sn.-hn), kt´mjv tPmÀÖv Ipf-§c (k-^mcn Sn.-hn), tPm¬ ap­-@¡bw (a-e-bmf at\m-c-a), H.-A-_vZp-d-Òm³ (am-[yaw Zn\-]-{Xw), cmPmPn amXyp tXmakv (P-\-bp-Kw),]n.-Fw.- a-t\mPv (tZ-im-`n-am-\n), Fw.-Pn.-cm-[m-Ir-jvW³ (G-jym-s\äv \yqkv), kc-kzXn \mK-cm-P³ (Z lnµp), Zo]Iv [À½Sw (A-arX Sn.-hn), sI.-]n.-tam-l-\³ (P-bvlnµv Sn.-hn), jm\n {]`m-I-c³ (a-t\m-ca \yqkv), H.-BÀ.-cm-a-N-{µ³ (am-Xr-`qan) ]n.-hn.-Ip-«³ (ssI-cfn Sn.-hn) Ub-d-IvSÀ (C³^Àta-j³ &]»nIv dnte-j³kv hIp-¸v), sk{I-«dn (C³^Àta-j³ &]»nIv dnte-j³kv hIp-¸v), sk{I-«dn ([-\-Imcy hIp-¸v) sa¼À sk{I-«dn : sI.-Pn.-k-t´mjv (sk{I-«dn, tIcf aoUnb A¡m-Zan)

4

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

08

മാധ്യമ സ്വാതന്ത്രൃം

2018

48

ഡി.വിജയമ�ോഹൻ

20

കെ. കുഞ്ഞികൃഷ്ണൻ

26 30

ചരിത്രം വരഞ്ഞിട്ട

60

പെരുച്ചാഴിയും മീഡിയയും

62

മരുഭൂമിയിലെ മരുപ്പച്ചയായി

മാർപാപ്പ

66

ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ വഴിത്താരകൾ എൻ.ഇ.സുധീർ

Does Graffiti Qualify as 'Media'?

70

ലേഖനം

മാധ്യമ ല�ോകം എങ്ങോട്ട് ?

80

The Sabarimala Coverage

Shoma A Chatterji

44

പതിവുപ്രയ�ോഗങ്ങൾ

ജ�ോർജ് കള്ളിവയലിൽ

കെ.എൽ.മ�ോഹനവർമ്മ

40

കിടപ്പറയിലെ ചില പ്രിൻസ്

മൃണാൾദായും ലെനിൻ രാജേന്ദ്രനും എം.എ.ബേബി

38

എസ്.ബിജു

രേഖാചിത്രങ്ങൾ സൂര്യതേജസായ

എന്തിനാണ് 5 ജിക്കായി നാം

ഉറ്റുന�ോക്കുന്നത് ?

സത്യവും മിഥ്യയും

ടി.കെ.സുജിത്ത്

34

54

വാർത്തയിലെ

ഡ�ോ. സെബാസ്റ്റൃൻ പ�ോൾ

അനിതാ പ്രതാപിന്റെ ആഹ്വാനം

ഒരുമ കാക്കാൻ ഒന്നിക്കൂ

പ്രക്ഷേപണ മാധ്യമങ്ങൾ

നേരിട്ട ഭീഷണി

സംവാദം

നിർമിത ബുദ്ധി മുതൽ വ്യാജ വാർത്ത വരെ

പത്രാധിപർ, വാർത്ത, മഷി

A.S.Panneerselvan

എൻ.പി.രാജേന്ദ്രൻ

ജനുവരി - ഫെബ്രുവരി 2019

5


എഡിറ്റോറിയൽ

6

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org


മാധ്യമ രക്തസാക്ഷികൾ

www.keralamediaacademy.org

ല�ോ

കത്തിലെ ഏറ്റവും അപകടകരമായ ത�ൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയ�ോ ? ജ�ോലിക്കിടയിൽ ക�ൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം ഭയാനകമാംവിധം കൂടുകയാണ്. മാധ്യമപ്രവർത്തനത്തിനിടെ 2018-ൽ മാത്രം രക്തസാക്ഷികളായത് 81 പേരാണ്..

സൗദി പൗരൻ ജമാൽ ഖഷ�ോഗി തുർക്കിയിലെ സൗദി ക�ോൺസലേറ്റിൽ നീചമായി ക�ൊല്ലപ്പെട്ടു. അമേരിക്കയിലെ മേരിലാൻഡിൽ 'ദ കാപ്പിറ്റൽ ഗസറ്റ്' എന്ന പത്രത്തിന്റെ ഓഫീസിൽ, വാർത്തയിൽ പ്രക�ോപിതനായ ഒരു അക്രമി കയറി അഞ്ചു പേരെയാണ് വെടിവെച്ചു ക�ൊന്നത്. ജെറാൾഡ് ഫിഷ്മാൻ, റ�ോബ് ഹെയ്‌സൺ, ജ�ോൺ മാക്കനമാറ, റബേക്ക സ്മിത്ത്, വെൻഡി വിന്റേഴ്‌സ് എന്നീ മാധ്യമ പ്രവർത്തകർ രക്തസാക്ഷികളായി. 'റൈസിങ് കശ്മീരി'ന്റെ എഡിറ്ററായ പ്രശസ്ത പത്ര പ്രവർത്തകൻ ഷുജാ അത്ത് ബുഖാരിയെ ശ്രീനഗറിലെ ലാൽചൗക്ക് പ്രസ് എൻ േ�വിൽ നിറയ�ൊഴിച്ചു വീഴ്ത്തി. 1997 മുതൽ 2012 വരെ 'ദ ഹിന്ദു'വിന്റെ ലേഖകനായിരുന്നു. 'ഫ്രണ്ട് ലൈൻ' ബ്യൂറ�ോ ചീഫായും പ്രവർത്തിച്ചു. ധീരനായ പത്രപ്രവർത്തകനായിരുന്നു ബുഖാരി. കേന്ദ്രസർക്കാരിന്റെ കശ്മീർ നയത്തെ കുറ്റവിചാരണക്ക് വിധേയമാക്കിയ, കാത്വ ബലാൽസംഗം ആഴത്തിലുളള ദേശീയ വിപത്താണെന്ന് വിലയിരുത്തിയ, കശ്മീർ പാകിസ്താന്റെ ഭാഗമാകണമെന്ന വാദത്തെ നിരാകരിച്ച, കശ്മീരിന് കൂടുതൽ സ്വയംഭരണാവകാശത്തിനായി വാദിച്ച ഈ മാധ്യമപ്രവർത്തകൻ മരണത്തെ പലവട്ടം അഭിമുഖീകരിച്ചിരുന്നു. സർക്കാർ ഏർപ്പെടുത്തിയ പ�ൊലീസ് സംരക്ഷണം ജീവരക്ഷയ്ക്ക് മതിയായില്ല. കശ്മീരിലെ മാധ്യമപ്രവർത്തകർ സഞ്ചരിക്കുന്നത് ഏത് നിമിഷവും കാതിലെത്താവുന്ന മരണവിളി കേട്ടുക�ൊണ്ടാണ്. ദൂരദർശൻ ഡയറക്ടർ ചസ്സ കൗൾ ക�ൊല്ലപ്പെട്ടത് കശ്മീരിന്റെ മന�ോഹരമായ തടാക ഭൂമിയിലാണ്. കശ്മീർ താഴ്‌ വരയെ ശ്വാസം മുട്ടിക്കുന്ന സൈനിക സാന്നിദ്ധ്യത്തെ ഷുജാ അത്ത് ബുഖാരി എതിർത്തിരുന്നു. ഒരേസമയം തീവ്രവാദികളെയും ഹിന്ദുത്വ ദേശീയവാദികളെയും എതിർത്ത അദ്ദേഹം ഇരുശക്തികളുടെയും കണ്ണിലെ കരടായി. ഇന്ത്യൻ ദേശീയ പതാക മാറ�ോടണച്ചു മനുഷ്യാവകാശത്തിന് വേണ്ടി നിലക�ൊണ്ട ഷുജാ അത്ത് ബുഖാരിയെ തീവ്രവാദികൾ ക�ൊന്നെങ്കിലും, ആ ശബ്ദം കശ്മലന്മാർക്ക് ഇല്ലാതാക്കാനാകില്ല. 2018-ൽ ഇന്ത്യയിൽ വധിക്കപ്പെട്ടത് പതിന�ൊന്ന് മാധ്യമ പ്രവർത്തകരാണ്. ഗൗരി ലങ്കേഷ് എന്നത് അവസാനത്തെ പേരാകുന്നില്ല. ഏതാനും വർഷം മുമ്പു മ്യാൻമറിൽ ജനകീയ സമരഭൂമിയിൽ ജപ്പാൻകാരനായ മാധ്യമ വീഡിയ�ോ ഗ്രാഫർ കെൻജി നഗായി പട്ടാളക്കാരുടെ നിറത�ോക്കിൽ പിടഞ്ഞുവീണു. അന്ന് കണ്ണു തുറന്നുപിടിച്ച് ക്യാമറയെ കെട്ടിപ്പിടിച്ചാണ് നഗായി കിടന്നത്. മരണത്തിന് പ�ോലും അകറ്റാൻ കഴിയാത്ത മാധ്യമപ്രണയം. മ്യാൻമറിൽ പട്ടാളം സമരത്തെ മുക്കിക�ൊല്ലാൻ ഇറങ്ങിയപ്പോൾ ബുദ്ധഭിക്ഷുക്കളടക്കം നിരവധിപേരുടെ ജീവൻ നഷ്ടമായി. പ്രക്ഷോഭക്കാരുടെ നേരെ പട്ടാളം വെടിവയ്ക്കുന്നത് ക്യാമറയിൽ പകർത്തുമ്പോഴായിരുന്നു കെൻജി നഗായെ ക�ൊന്നത്. അത് മന:പൂർവ്വമുളള ക�ൊലപാതകമായിരുന്നു. വാർത്തക്ക് സെൻസർഷിപ്പുണ്ടങ്കെിലും നഗായുടെ അരുംക�ൊല ല�ോകം അറിഞ്ഞു. മ്യാൻമറിൽ റ�ോഹിങ്ക്യകൾക്കെതിരെ നടന്ന വംശഹത്യ പുറംല�ോകത്തെത്തിച്ചതിന് റ�ോയിട്ടേഴ്‌സ് റിപ്പോർട്ടർമാരായ വാ ല�ോൺ, ക്വാവ സ�ോവു എന്നിവർ തടങ്കലിലാണ്. ല�ോകത്തിൽ ആകെ 345 മാധ്യമ പ്രവർത്തകരെ തുറുങ്കിൽ അടച്ചിരിക്കുകയാണ്. ഇന്ത്യയിലാകട്ടെ അറുപത് പേരെയും. സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ�ോലുളള തീവ്രവാദ സംഘടനകളും മറ്റും മാധ്യമപ്രവർത്തകരെ തട്ടിക�ൊണ്ടുപ�ോകുന്നതും തടങ്കലിലാക്കുന്നതും പീഡിപ്പിക്കുന്നതും ക�ൊല്ലുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിരിക്കുന്നു. ഡെൻമാർക്കിലെ കാർട്ടൂണിസ്റ്റുകൾക്കുണ്ടായ ദുരനുഭവം, പാരീസിലെ ഷാർലി ഹെബ്‌ദ�ോ എന്ന ആക്ഷേപഹാസ്യ പ്രസിദ്ധീകരണത്തിലെ പത്രാധിപന്മാരെ ക�ൊന്നൊടുക്കിയത്, അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊല- ഇങ്ങനെ മാധ്യമ പ്രവർത്തകർ ക�ൊല്ലപ്പെടുന്നത് ഒരു പരമ്പരയായിരിക്കുകയാണ്. ഇന്ത്യയിൽ ഇന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ദൃശ്യ-അദൃശ്യ ഭരണകൂടശക്തിയുണ്ട്. രാഷ്ട്രത്തിന്റെ തലപ്പത്തുള്ളവർക്കെതിരായി വാർത്ത വന്നാൽ ആ മാധ്യമം പൂട്ടപ്പെടുകയ�ോ മാധ്യമ പ്രവർത്തകർ പുറത്താക്കപ്പെടുകയ�ോ പീഡനത്തിന് ഇരയാക്കുകയ�ോ ചെയ്യുന്നു. ക�ോർപറേറ്റുകളാകട്ടെ ക�ോടികളുടെ മാനനഷ്ട കേസ് ക�ൊടുത്ത് മാധ്യമങ്ങളുടെ വായ് മൂടി കെട്ടാൻ ശ്രമിക്കുന്നു. കമ്പ്യൂട്ടറുകളും മ�ൊബൈൽ ഫ�ോണുകളും ച�ോർത്താൻ പത്ത് ഏജൻസികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഇതിനു പിന്നാലെ ഐ.ടി. നിയമത്തിലെ 79-ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള പുറപ്പാടിലാണ്. സമൂഹ മാധ്യമങ്ങളിലെ വ്യാജവാർത്തകളും വിദ്വേഷ പ്രസ്താവനകളും തടയുക എന്നതിന്റെ മറവിലാണ് നിയമ ഭേദഗതി. ഇതിൻമേൽ പ�ൊതുജന അഭിപ്രായം തേടിയിരിക്കുകയാണ് വിവരസാങ്കേതിക മന്ത്രാലയം. ഉപയ�ോക്താവിന്റെ വിവരം 72 മണിക്കൂറിനകം സർക്കാർ ഏജൻസികൾക്ക് സമൂഹ മാധ്യമ കമ്പനികൾ നൽകാൻ നിർബന്ധിക്കുന്നതാണ് ഭേദഗതി നിയമം. സർക്കാരിനെതിരായ ന്യായമായ വാർത്തകളെപ�ോലും വ്യാജമെന്ന് ചിത്രീകരിച്ച് നീക്കം ചെയ്യാൻ ഭരണകൂടത്തിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഇത് മാധ്യമ സ്വാതന്ത്ര�ത്തിനു നേരെയുള്ള കൂച്ചുവിലങ്ങാണ്. മാധ്യമങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന ക�ൊള്ളരുതായമകളും അന്യായങ്ങളും മാധ്യമങ്ങൾ തന്നെ ആഭ്യന്തരമായി തിരുത്തണം. ജനാധിപത്യത്തിന്റെ ജീവവായുവാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും. ധീര മാധ്യമ പ്രവർത്തനം നടത്തുന്നവരെ ക�ൊന്നു തള്ളാനും പീഡിപ്പിക്കാനും ഒരു ശക്തിെയയും അനുവദിക്കാൻ പാടില്ല.

ആർ.എസ്.ബാബു എഡിറ്റർ ഇൻ ചീഫ്

ജനുവരി - ഫെബ്രുവരി 2019

7


J-lt o®-©×¡s¢

8

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org


www.keralamediaacademy.org

ഡി.വിജയമ�ോഹൻ

2018

തുടങ്ങിയത് ഇന്ത്യയിൽ മാധ്യമ

സ്വാതന്ത്ര�ത്തെക്കുറിച്ചുള്ള വലിയ�ൊരു ച�ോദ്യചിഹ്നവുമായാണ്. ചണ്ഡീഗഡിലെ 'ദ ട്രിബ്യൂൺ' പത്രത്തിന്റെ ക്രൈം റിപ്പോർട്ടറായ രചന ഖൈറയുടെ റിപ്പോർട്ടിൽ നിന്നായിരുന്നു തുടക്കം. ആധാർ കാർഡുകൾ തയ്യാറാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അത�ോറിറ്റി ഓഫ് ഇന്ത്യയെക്കുറിച്ചായിരുന്നു ആ വാർത്ത. രാജ്യത്തെ 130 ക�ോടി ജനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും അവർക്ക് ദേശീയ ഐഡന്റിറ്റി കാർഡ് എന്നു പറയാവുന്ന ആധാർ കാർഡുകൾ നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് യു.ഐ.ഡി.എ.ഐ. റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം ഇതാണ്: ആർക്കു വേണമെങ്കിലും ആരെക്കുറിച്ചുമുള്ള വിവരങ്ങൾ യുഐഡി എഐയിൽ നിന്നു ലഭിക്കും. അതിന് ഒരു നിശ്ചിത തുക നൽകുകയേ വേണ്ടു. മേൽവിലാസം, ഇമെയിൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങി എന്തും ഇങ്ങനെ ലഭിക്കും. രാജ്യത്ത് ഡാറ്റാ സംരക്ഷ എന്നൊന്ന് ഇല്ലെന്നും ഏതു പൗരന്റെയും വ്യക്തിഗത ഡാറ്റ സംരക്ഷിക്കണം എന്ന പ്രാഥമിക തത്വം ലംഘിക്കപ്പെടുകയാണ് എന്നുമായിരുന്നു റിപ്പോർട്ട്. വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന നിലയിൽ ഈ റിപ്പോർട്ട് സർക്കാരിനെതിരേ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. യുഐഡിഎഐ ചെയ്തത് ആദ്യം ഈ റിപ്പോർട്ട് വാസ്തവവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണ് എന്നു പറയുകയായിരുന്നു. വാർത്ത എഴുതിയ ലേഖികയ്ക്ക് എതിരേ ക്രിമിനൽ

കുറ്റത്തിന് കേസ് നൽകുമെന്നും പ�ൊലീസിൽ പരാതിപ്പെടുകയാണെന്നും കൂടി യുഐഡിഎഐ വ്യക്തമാക്കി. എന്നാൽ, അപകടം മനസ്സിലാക്കിയ കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദ് കുറച്ചുകൂടി കരുതല�ോടെയാണ് പ്രതികരിച്ചത്. മാധ്യമ സ്വാതന്ത്ര�ം പൂർണ്ണമായി സംരക്ഷിക്കപ്പെടണം എന്നാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ആധാറിന്റെ സുരക്ഷയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കുക എന്നതും സർക്കാരിനു പരമപ്രധാനമാണ്. രാജ്യത്തിന്റെ വികസനത്തിന് അതാവശ്യമാണ് എന്നും അദ്ദേഹം എടുത്തുകാട്ടി. എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത് പത്രപ്രവർത്തകയ്ക്ക് എതിരേയല്ല, തിരിച്ചറിയാത്ത കുറ്റവാളികൾക്ക് എതിരേയാണ് എന്നു വ്യക്തമാക്കാനും മന്ത്രി തയ്യാറായി. എഡിറ്റേഴ്‌സ് ഗിൽഡ് പുറപ്പെടുവിച്ച പ്രസ്താവന ഈ വിഷയത്തിന്റെ ഗൗരവസ്വഭാവം പൂർണ്ണമായി ഉൾക്കൊള്ളുന്നതായിരുന്നു. മാധ്യമപ്രവർത്തകയ്ക്ക് എതിരേ ക്രിമിനൽ കേസ് എടുത്തത് തികച്ചും അനുചിതവും നീതീകരിക്കാനാവാത്തതും മാധ്യമ സ്വാതന്ത്ര�ത്തിനു നേരേയുള്ള കടന്നാക്രമണവുമാണ് എന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ചൂണ്ടിക്കാട്ടി. റിപ്പോർട്ടറെ ക്രൂശിക്കുന്നതിനു പകരം യുഐഡിഎഐ ചെയ്യേണ്ടിയിരുന്നത് സമഗ്രമായ ഒരു അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു-ഗിൽഡ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. വ്യാജ വാർത്ത (ഫേക്ക് ന്യൂസ്) എന്നായിരുന്നു അവരുടെ പ്രതികരണം. യുഎസ്

ജനുവരി - ഫെബ്രുവരി 2019

9


J-lt o®-©×¡s¢

www.keralamediaacademy.org

പ്രധാനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തെ 'മൗനി ബാബ' എന്നു വിളിച്ച് ബി.ജെ.പി നേതാക്കൾ പരിഹസിച്ചിരുന്നു. എന്നാൽ, മൻമ�ോഹൻ സിങ് വിദേശയാത്രകൾക്കിടയിൽ നടത്തിയ പത്രസമ്മേളനങ്ങൾക്കു പുറമേ ഔദ്യോഗികമായി മൂന്നു പത്രസമ്മേളനങ്ങൾ ഡൽഹിയിലും നടത്തി. പ്രസിഡന്റ് ഡ�ൊണാൾഡ് ട്രംപ് മാധ്യമങ്ങളെ ഒന്നടങ്കം അടച്ച് അധിക്ഷേപിക്കാൻ പ്രയ�ോഗിച്ചതും ഇതേ വാക്കുകളായിരുന്നു. എല്ലാം ഫേക്ക് ന്യൂസ് ആണ് എന്ന്. ട്രംപ് ഒരുപടി കൂടി കടന്ന് പറഞ്ഞിരുന്നു 'സ്വതന്ത്ര മാധ്യമങ്ങൾ ജനങ്ങളുടെ ശത്രുവാണ്' എന്ന്. എത്ര അർത്ഥസമ്പുഷ്ടമായ ആക്രമണം! രചന ഖൈറ ഇപ്പോഴും ക്രിമിനൽ കേസ് നേരിടുന്നു എന്ന് ഇടയ്ക്ക് പറയട്ടെ. മാധ്യമസ്വാതന്ത്ര�ം 2018ൽ എന്നു പറയുമ്പോൾ ഒരു കാര്യം ഓർക്കണം. 2018ൽ ഇന്ത്യയിൽ ആറ് മാധ്യമ പ്രവർത്തകരാണ് ക�ൊല്ലപ്പെട്ടത്. എല്ലാം വാർത്തയുടെ പേരിൽത്തന്നെ. 2017ൽ 11 പേർ ക�ൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബ�ോർഡേഴ്‌സ് പുറത്തുവിട്ട കണക്കു പ്രകാരം 2018ൽ ല�ോകത്ത് 81 മാധ്യമ പ്രവർത്തകരാണ് ക�ൊല്ലപ്പെട്ടത്. ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ ക�ൊല്ലപ്പെട്ടത് അഫ്ഗാനിസ്ഥാനിലായിരുന്നു-14. മെക്‌സിക്കോയിൽ ഏഴുപേരും യു.എസിലും ഇന്ത്യയിലും ആറുപേർ വീതവും ക�ൊല്ലപ്പെട്ടു. യമനിൽ അഞ്ചു പേരും ക�ൊല്ലപ്പെട്ടു. 180 രാജ്യങ്ങളുടെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര�ത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 136 മാത്രമാണ്. 2016ൽ ഇന്ത്യ 133-ാം സ്ഥാനത്ത് ആയിരുന്നുവെങ്കിൽ അവിടെനിന്ന് മൂന്നു പ�ോയന്റ് കൂടി പിന്തള്ളപ്പെട്ടു എന്ന് ചുരുക്കം. ല�ോകത്താകെ 348 മാധ്യമപ്രവർത്തകർ വിവിധ കേസുകളിൽ ജയിലിൽ കഴിയുന്നതിൽ 60 പേരും ഇന്ത്യയിലാണ്. മാധ്യമ സ്വാതന്ത്ര�ത്തെക്കുറിച്ച് ഏറെ ഊറ്റം ക�ൊള്ളാൻ നമുക്കാവില്ല എന്ന് ഈ കണക്കുകൾ പറയുന്നു.

വെല്ലുവിളികളും നാൾക്കുനാൾ കൂടി വരുന്നു. ഇതിനിടയിൽ സ�ോഷ്യൽ മീഡിയ പ�ോലെയുള്ള നവ മാധ്യമങ്ങൾ ഉയർത്തുന്ന ഭീഷണികൾ വേറെയും. സാമ്പത്തികമാന്ദ്യം കാരണം പരസ്യങ്ങളുടെ എണ്ണത്തിൽ വരുന്ന കുറവ് മാധ്യമങ്ങളെ നന്നായി ഞെരുക്കുന്നതും കാണാതിരുന്നുകൂടാ. ഈ വിഷമസന്ധിയിലാണ് ഭരണകൂടങ്ങൾ മാധ്യമങ്ങളെ തങ്ങളുടെ ച�ൊൽപ്പടിയിൽ നിർത്താനായി നടത്തുന്ന വിവിധ തന്ത്രങ്ങളെ അതിജീവിക്കേണ്ട ബാധ്യത കൂടി വരുന്നത്. 2014ൽ നരേന്ദ്രമ�ോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ

രചന ഖൈറ

ഇരുണ്ട ദിനങ്ങൾ

തികച്ചും പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമങ്ങൾ കടന്നുപ�ോകുന്നത്. ഒരുഭാഗത്ത് അനുദിനം മാറി വരുന്ന സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിൽ പിടിച്ചു നിൽക്കാൻ പണിപ്പെടുകയാണ് മാധ്യമ ല�ോകം. മറ്റൊരുഭാഗത്ത്, മാധ്യമ ഗ്രൂപ്പുകളുടെ കിടമത്സരവും അതിശക്തമായ 10

ജനുവരി - ഫെബ്രുവരി 2019

സഖ്യം അധികാരത്തിൽ വന്നത�ോടെ സർക്കാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചില മാറ്റങ്ങൾ വന്നു. സാധാരണയായി പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒരു മുതിർന്ന പത്രപ്രവർത്തകനെയ�ോ പ്രസ് ഇൻഫർമേഷൻ ബ്യൂറ�ോയിലെ ഉദ്യോഗസ്ഥനെയ�ോ മാധ്യമ ഉപദേഷ്ടാവായി നിയമിക്കും. മാധ്യമങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള മുഖ്യ കണ്ണിയാണ് ഈ ഉപദേഷ്ടാവ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമ�ോദി ഈ തസ്തിക നിർത്തലാക്കി. പത്രക്കുറിപ്പുകളുടെ മേൽന�ോട്ടം വഹിക്കാനായി ഗുജറാത്തിൽ നിന്ന് ജഗദീശ്‌ ഥാക്കർ എന്ന ഉദ്യോഗസ്ഥനെ ക�ൊണ്ടുവന്ന് പി.ആർ.ഒ തസ്തികയിൽ നിയമിച്ചത് ഒഴിച്ചാൽ ഒരു മാധ്യമ ഉപദേഷ്ടാവ് എന്ന നിലയിൽ ആരെയും ഈ സർക്കാർ നിയമിച്ചില്ല. (2018 ഒടുവിൽ ഈ ഉദ്യോഗസ്ഥൻ നിര്യാതനായപ്പോൾ പകരം ആരെയും നിയമിക്കാനും സർക്കാർ തയ്യാറായില്ല. ) പ്രധാനമന്ത്രിമാർ വിദേശപര്യടനത്തിനു പ�ോകുമ്പോൾ 40 മാധ്യമ പ്രവർത്തകരെക്കൂടി ക�ൊണ്ടു


www.keralamediaacademy.org

പങ്കിടാൻ മ�ോദിയുടെ മറ്റൊരു വേദി. പക്ഷേ ഇവിടെയും ച�ോദ്യങ്ങളില്ല, പ്രഭാഷണമേയുള്ളൂ. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ അല്ലെങ്കിലും അധ്യാപക ദിനത്തിന് സ്‌കൂൾ കുട്ടികളുമായി സംവദിക്കാൻ മ�ോദി സമയം കണ്ടെത്തിയിരുന്നു. ഗുജറാത്തിൽ മുഖ്യമന്ത്രി ആയതിനുശേഷം നരേന്ദ്രമ�ോദി എന്ന രാഷ്ട്രീയനേതാവിൽ വന്ന ഒരു പരിവർത്തനമാണ് മാധ്യമങ്ങള�ോടുള്ള ഈ സമീപനം. അതിനുമുമ്പ് ഡൽഹിയിൽ ബി.ജെ.പിയുടെ ഔദ്യോഗിക വക്താക്കളിൽ ഒരാളായിരുന്നു മ�ോദി എന്നോർക്കണം. ഗുജറാത്തിൽ എത്തി തുടക്കത്തിൽ മ�ോദി മാധ്യമങ്ങള�ോട് സൗഹൃദത്തിലായിരുന്നു. എന്നാൽ 2002ലെ ഗുജറാത്ത് കലാപവും തുടർന്ന് സർക്കാരിനും ബി.ജെ.പിക്കുമെതിരേ ഉയർന്ന മാധ്യമങ്ങളുടെ വിമർശനവും കൂടി ആയപ്പോൾ മ�ോദിയും മാധ്യമങ്ങളും തമ്മിൽ വലിയ ഒരകൽച്ച രൂപംക�ൊണ്ടു. 2014ൽ ല�ോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില�ോ അതു കഴിഞ്ഞു നേടിയ വൻ വിജയത്തിന്റെ സമയത്തോ മ�ോദി മാധ്യമങ്ങളുമായി അടുത്തില്ല. ആ നില ഇപ്പോഴും തുടരുന്നു.

പ�ോവുന്ന പതിവുണ്ടായിരുന്നു. പ്രധാനമന്ത്രി പ�ോകുന്ന എയർ ഇന്ത്യ വിമാനത്തിൽത്തന്നെയാണ് മാധ്യമ പ്രവർത്തകരെയും ക�ൊണ്ടുപ�ോയിരുന്നത്. എയർ ഇന്ത്യയിലെ യാത്രച്ചെലവു മാത്രം സർക്കാർ വഹിക്കും. മറ്റ് ചെലവുകൾ മാധ്യമ പ്രവർത്തകർ തന്നെ വഹിക്കണം. സാധാരണയായി പര്യടനം പൂർത്തിയാക്കി മടങ്ങുന്ന വഴി പ്രധാനമന്ത്രി വിമാനത്തിനുള്ളിൽത്തന്നെ പത്രസമ്മേളനം നടത്തും. നരേന്ദ്രമ�ോദി പ്രധാനമന്ത്രി ആയത�ോടെ ഈ പതിവ് അവസാനിപ്പിച്ചു. അദ്ദേഹം നാലരവർഷക്കാലത്തിനിടയിൽ 48 വിദേശ രാജ്യങ്ങളാണ് സന്ദർശിച്ചത്. ഒരിടത്തേക്കും മാധ്യമപ്രവർത്തകരെ കൂടെ ക�ൊണ്ടുപ�ോയില്ല. മാധ്യമങ്ങള�ോടുള്ള ഈ സമീപനം പ്രധാനമന്ത്രി പത്രസമ്മേളനത്തിന്റെ കാര്യത്തിലും തുടർന്നു. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം ഒരു പത്രസമ്മേളനവും നടത്തിയില്ല. ഡ�ോ.മൻമ�ോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തെ 'മൗനി ബാബ' എന്നു വിളിച്ച് ബി.ജെ.

പി നേതാക്കൾ പരിഹസിച്ചിരുന്നു. എന്നാൽ, മൻമ�ോഹൻ സിങ് വിദേശയാത്രകൾക്കിടയിൽ നടത്തിയ പത്രസമ്മേളനങ്ങൾക്കു പുറമേ ഔദ്യോഗികമായി മൂന്നു പത്രസമ്മേളനങ്ങൾ ഡൽഹിയിലും നടത്തി. ചില വൻകിട മാധ്യമങ്ങൾ നടത്തിയ ക�ോൺക്ലേവുകളിൽ പങ്കെടുക്കവേ പ്രധാനമന്ത്രി മ�ോദി സദസ്സിൽ നിന്നുള്ള ചില ച�ോദ്യങ്ങൾക്ക് മറുപടി പറഞ്ഞുവെന്നു മാത്രം. മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുക എന്നതാണ് നരേന്ദ്രമ�ോദിയുടെ സമീപനം. ഒരുകാലത്ത് ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി വക്താവായിരുന്ന മ�ോദി അനുഭവത്തിന്റെ വെളിച്ചത്തിലാകാം അങ്ങനെ ഒരു തീരുമാനമെടുത്തത്. ഏകപക്ഷീയമായ ആശയവിനിമയം ആണ് നരേന്ദ്രമ�ോദി കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് അനുമാനിച്ചാൽ തെറ്റില്ല. ട്വിറ്ററിൽ അദ്ദേഹം സജീവമാണ്. ഏതാണ്ട് നാലുക�ോടി അനുയായികളുമുണ്ട്. ആകാശവാണിയിലൂടെ ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന മൻ കി ബാത്ത് ആണ് പ�ൊതുജനങ്ങളുമായി ആശയം

പ്രധാനമന്ത്രിമാർ സാധാരണയായി വിദേശപര്യടനത്തിനു പ�ോകുമ്പോൾ, ഏതു രാജ്യത്തേക്കാണ�ോ പ�ോകുന്നത് ആ രാജ്യത്തിലെ ഏറ്റവും പ്രമുഖ മാധ്യമത്തിന് മുൻകൂട്ടി ഒരു അഭിമുഖം നൽകുന്ന പതിവുണ്ടായിരുന്നു. ജവാഹർലാൽ നെഹ്‌റു മുതൽ ഡ�ോ. മൻമ�ോഹൻ സിങ് വരെ പിന്തുടർന്നുപ�ോന്ന പതിവാണത്. ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും സന്ദർശനത്തിനു പ�ോയ സമയങ്ങളിലും ഇത്തരം അഭിമുഖങ്ങൾ നൽകിയിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാത്രമായിരുന്നില്ല ഈ അഭിമുഖങ്ങളിൽ വിഷയമായത്. രാഷ്ട്രാന്തര വിഷയങ്ങളിലുള്ള ഇന്ത്യയുടെ നിലപാടും ഇത്തരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമ�ോദി ഈ അഭിമുഖങ്ങളും നിർത്തി. പ്രധാനമന്ത്രിയായ ശേഷം ഈ നാലരവർഷത്തിനിടയിൽ രണ്ട് ടെലിവിഷൻ ചാനലുകൾക്കാണ് മ�ോദി അഭിമുഖം നൽകിയത്. ഒന്ന് അധികാരമേറ്റതിന്റെ ഒന്നാം വാർഷികത്തിലും മറ്റൊന്ന് മൂന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടപ്പോഴുമായിരുന്നു. ഈ രണ്ട് അഭിമുഖവും ഒട്ടുമിക്കവാറും

ജനുവരി - ഫെബ്രുവരി 2019

11


J-lt o®-©×¡s¢

www.keralamediaacademy.org

ഏകപക്ഷീയമായ ആശയവിനിമയം ആണ് നരേന്ദ്രമ�ോദി കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് അനുമാനിച്ചാൽ തെറ്റില്ല. ട്വിറ്ററിൽ അദ്ദേഹം സജീവമാണ്. ഏതാണ്ട് നാലുക�ോടി അനുയായികളുമുണ്ട്. മുൻകൂട്ടി തയ്യാറാക്കിയ ച�ോദ്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു. ഒരു പത്രസമ്മേളനത്തിൽ കാണാറുള്ളതുപ�ോലെ വിമർശനപരമായത�ോ അസൗകര്യമുണ്ടാക്കുന്നത�ോ ആയ ച�ോദ്യങ്ങൾ ഒഴിവാക്കിയ ഈ അഭിമുഖങ്ങൾ ഒരു 'പബ്ലിക് റിലേഷൻസ് എക്‌സർസൈസ്' എന്നതിന് ഉപരിയായി ഉയരാത്തതിന് കാരണം മറ്റൊന്നുമല്ല. ഈ സംഭവങ്ങൾക്കുശേഷം 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ പത്ത് അംഗങ്ങളുള്ള ഒരു ഉന്നതതല സമിതിക്ക് രൂപം നൽകി. കേന്ദ്ര സർക്കാരിന്റെ ആറ് മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ ഈ സമിതിയിൽ അംഗങ്ങളാണ്-കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്‌സും ഇൻഫർമേഷൻ ടെക്‌ന�ോളജിയും , ആഭ്യന്തരമന്ത്രാലയം, നിയമകാര്യം, വ്യവസായ നയവും വികസനവും എന്നീ വകുപ്പ് സെക്രട്ടറിമാരാണ് ഇവർ. ഇതിനുപുറമേ 'മൈ ഗവർമെന്റ്' പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസ�ോസിയേഷന്റെയും ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസ�ോസിയേഷന്റെയും പ്രതിനിധികളും ഇതിൽ അംഗങ്ങളാണ്. ഈ കമ്മിറ്റിയുടെ മുഖ്യദൗത്യം രാജ്യത്തെ ന്യൂസ് പ�ോർട്ടലുകൾ, മീഡിയ വെബ്‌സൈറ്റുകൾ എന്നിവയെ നിയന്ത്രിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക എന്നതാണ്. ഒപ്പം അച്ചടി മാധ്യമങ്ങൾ, ഇലക്ട്രോണിക് മീഡിയ എന്നിവയുടെ നിയന്ത്രണങ്ങളും ഇതുമായി എങ്ങനെ സംയ�ോജിപ്പിക്കാം എന്നും കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഓൺലൈൻ വാർത്താമാധ്യമങ്ങളെയും വാർത്താ പ്രവാഹത്തെയും നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ഇപ്പോഴില്ല എന്ന പ�ോരായ്മ പരിഹരിക്കുകയാണ് ലക്ഷ്യം.

ശരിയായിരിക്കാം. എന്നാൽ 2017ൽ ആറു മാധ്യമ പ്രവർത്തകർക്ക് അവരുടെ കൃത്യനിർവഹണത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടിവന്നു എന്നതും 60 പേർ അറസ്റ്റിലായി തടവറയിൽ ആണെന്നതും ലജ്ജാകരമായ അവസ്ഥയാണ്. ക�ൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾ ഇന്ന് എങ്ങനെ കഴിയുന്നു, അവർക്ക് എന്തെങ്കിലും സഹായം ലഭിച്ചുവ�ോ എന്നുകൂടി അറിയുമ്പോഴേ എത്ര പരിതാപകരമാണ് നമ്മുടെ സ്ഥിതിഗതികൾ എന്ന് മനസ്സിലാവുകയുള്ളൂ. 2018 മാർച്ച് 25, 26 തീയതികളിൽ മൂന്ന് മാധ്യമപ്രവർത്തകരാണ് ക�ൊല്ലപ്പെട്ടത്. രണ്ടുപേർ ബീഹാറിലും

സുപ്രീംക�ോടതിയിൽ

2018ൽ സുപ്രീംക�ോടതി വരെ എത്തിയ ഒരു മാനനഷ്ടക്കേസാണ് ദ വയർ എന്ന ന്യൂസ് പ�ോർട്ടലിന്റേത്. എന്നാൽ, രസകരമായ കാര്യം ഈ കേസ് പരിഗണിക്കവേ സുപ്രീംക�ോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത് ഇലക്ട്രോണിക് ചാനലുകളായിരുന്നു എന്നതാണ്.

രവിശങ്കർ പ്രസാദ്‌

ഒരാൾ മധ്യപ്രദേശിലും. ബീഹാറിലെ

ഇവർ ജീവൻ വെടിഞ്ഞവർ

മാധ്യമ സ്വാതന്ത്ര�ം നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്ന് നാം പലപ്പോഴും അഭിമാനിക്കാറുണ്ട്. മറ്റു പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതു 12

ആരാ എന്ന പട്ടണത്തിൽ ദൈനിക് ഭാസ്‌കർ പത്രത്തിന്റെ പ്രാദേശിക ലേഖകർ ആയിരുന്നു നവീൻ നിശ്ചലും വിജയ് സിങ്ങും. സ്ഥലത്തെ ഭൂ മാഫിയയെക്കുറിച്ച് ഇവർ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഏറെ ക�ോളിളക്കമുണ്ടാക്കിയിരുന്നു. അതിനിടയിൽ ഈ പ്രദേശത്ത് നിലവിലിരിക്കുന്ന ശൈശവ വിവാഹം സംബന്ധിച്ച് എഴുതിയ റിപ്പോർട്ടുകൾ ഒരു വിഭാഗത്തിന്റെ എതിർപ്പിനു കാരണമായി. സ്ഥലത്തെ വില്ലേജ്പ്രധാനും ഈ ലേഖകരുമായി ത�ൊട്ടുതലേദിവസം വാക്കേറ്റമുണ്ടായി. മാർച്ച് 25ന് ഇവർ രണ്ടുപേരെയും വാഹനം ഇടിച്ച് ക�ൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയാണ് ചെയ്തത്. ഇവരെ ഇടിച്ചുവീഴ്ത്തിയത് ഒരു എസ്‌യുവി ആണെന്നല്ലാതെ ഒര�ൊറ്റ പ്രതിയെപ്പോലും ഇപ്പോഴും പിടികൂടിയിട്ടില്ല.

നരേന്ദ്ര മ�ോദി

ജനുവരി - ഫെബ്രുവരി 2019

ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരേ ദ വയർ 2018 മാർച്ചിൽ നൽകിയ വാർത്തയാണ് ക�ോടതി കയറിയത്. 2014ൽ കേന്ദ്രത്തിൽ ബി.ജെ. പി സർക്കാർ അധികാരത്തിൽ


www.keralamediaacademy.org

വന്നതിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ വരുമാനം ക്രമാതീതമായ വിധം വർദ്ധിച്ചുവെന്നായിരുന്നു വാർത്ത. ദ വയറിനെതിരേ ജയ് ഷാ ഗുജറാത്തിലെ ഒരു മെട്രോപ�ൊളിറ്റൻ ക�ോടതിയിൽ മാനഷ്ടത്തിനു കേസ് ഫയൽ ചെയ്തു. ഈ ഹർജി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദ വയർ നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതിനെതിരേയാണ് അവർ സുപ്രീംക�ോടതിയിലെത്തിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാൻ വിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചായിരുന്നു കേസിൽ വാദം കേട്ടത്. ഈ കേസിനെക്കുറിച്ചല്ല, എന്നാൽ പ�ൊതുവായി ഇലക്ട്രോണിക് മാധ്യമങ്ങളെക്കുറിച്ച് ക�ോടതിക്ക് ചിലതുപറയാനുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. ''ഇലക്ട്രോണിക് മീഡിയ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. ഞാൻ ചാനലുകളുടെ പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില ആൾക്കാരുടെ വിചാരം അവർ പൾപ്പിറ്റിൽ ഇരിക്കുന്ന പ�ോപ്പ് ആണ് എന്നാണ്. അവിടെ ഇരുന്ന് വിധി കൽപ്പിക്കുന്നു. അവർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. അവർക്കുമേൽ യാഥാർത്ഥ്യബ�ോധം ഉദിക്കണം.'' ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. 'മാധ്യമസ്വാതന്ത്ര�ത്തിനു വേണ്ടിയാണ് ഞാൻ നിലക�ൊള്ളുന്നത'ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

'എങ്ങനെയാണ് ആരെയെങ്കിലും കുറിച്ച് എന്തെങ്കിലുമ�ൊക്കെ വിളിച്ചുപറയാൻ ഒരാൾക്കു കഴിയുന്നത്? ചില അതിരുകൾ കൂടിയേ തീരൂ. ചിലപ്പോൾ മാധ്യമപ്രവർത്തകർ എഴുതുന്നത് തികച്ചും ക�ോടതിയലക്ഷ്യം ക്ഷണിച്ചുവരുത്തുന്ന വാർത്തകളാണ്''ദീപക് മിശ്ര ച�ോദിച്ചു. ഏതായാലും ഈ കേസിൽ ദ വയർ പ�ോർട്ടലിനെതിരേ മാനനഷ്ടക്കേസിന്റെ നടപടികൾ തുടരുന്നത് ക�ോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

നരേന്ദ്ര ദബ�ോൽക്കർ

ഇന്ത്യയുടെ പരമ�ോന്നത നീതിപീഠമായ സുപ്രീംക�ോടതിയിൽത്തന്നെ നാലു ജസ്റ്റിസുമാർ അവരുടെ അഭിപ്രായപ്രകടനത്തിന് പത്രസമ്മേളനം നടത്തേണ്ടിവന്ന വർഷമാണ് 2018. ഒരു പക്ഷേ ഇന്ത്യയിലെ മാധ്യമങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണത്. ആ നാലുപേരിൽ ജസ്തി ചെലമേശ്വറും കുര്യൻ ജ�ോസഫും മദൻ ബി ല�ോക്കൂറും വിരമിച്ചുകഴിഞ്ഞു. നാലാമൻ രഞ്ജൻ ഗ�ൊഗ�ോയിയാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ്. അന്ന് അവർ ഉന്നമിട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും വിരമിച്ചു.

എത്രയെത്ര കേസുകൾ

അച്യുതാനന്ദ സാഹു

ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കെതിരേ കേസെടുക്കാൻ ഒട്ടേറെ വകുപ്പുകളുണ്ട്. (അവയെക്കുറിച്ച് പ്രത്യേകം പറയുന്ന ജനുവരി - ഫെബ്രുവരി 2019

13


J-lt o®-©×¡s¢

www.keralamediaacademy.org

ഭാഗം ന�ോക്കുക). 2018ൽ ഇങ്ങനെ അസംഖ്യം കേസുകളാണ് മാധ്യമ പ്രവർത്തകർക്കെതിരേ ചുമത്തിയത്. അവ എല്ലാം പരാമർശിക്കാൻ ഇവിടെ സ്ഥല പരിമിതി കാരണം കഴിയുന്നില്ല. എന്നാൽ ചില സുപ്രധാന കേസുകൾ പറയാതെ വിടാനുമാവില്ല. മണിപ്പൂരിലെ കിഷ�ോർ ചന്ദ്ര വാംഗ്ക്‌ഹേം എന്ന മുപ്പത്തൊമ്പതുകാരനായ ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ ഇപ്പോൾ ജയിലിലാണ്. 2018 നവംബർ ഒമ്പതിന് വാംഗ്ക്‌ഹേം പ�ോസ്റ്റ് ചെയ്ത ഒരു വീഡിയ�ോയുടെ പേരിൽ അദ്ദേഹത്തിനെതിരേ സർക്കാർ ദേശീയസുരക്ഷാ നിയമം (നാഷണൽ സെക്യൂരിറ്റി ആക്ട്) പ്രകാരം കേസെടുത്തു. വിചാരണ കൂടാതെ ഒരു വ്യക്തിയെ ഒരുവർഷം വരെ തടവിൽ പാർപ്പിക്കാവുന്ന നിയമമാണിത്. കിഷ�ോർ ചന്ദ്ര വാംഗ്ക്‌ഹേം ചെയ്ത കുറ്റം എന്താണെന്ന് മനസ്സിലാക്കുക. 1800-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരേ പ�ോരാടിയ ധീരവനിതയാണ് ഝാൻസി റാണി. മണിപ്പൂരിൽ ഝാൻസി റാണിയുടെ ജന്മവാർഷികം വിപുലമായി ആഘ�ോഷിക്കാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ.ബീരേൻ സിങ് ഉത്തരവിടുന്നു. ഝാൻസി റാണി വിഖ്യാതയായ സ്വാതന്ത്ര� സമരസേനാനി ആണെങ്കിലും അവർ മണിപ്പൂരിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു വാംഗ്ക്‌ഹേം വീഡിയ�ോയിൽ പറഞ്ഞത്. ഝാൻസി റാണിയുടെ ജന്മദിനം വൻ ചെലവിൽ മുഖ്യമന്ത്രി ആഘ�ോഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമ�ോദിയെ സന്തോഷിപ്പിക്കാനാണെന്നും വാഗ്ക്‌ഹേം അഭിപ്രായപ്പെട്ടു. ഇത് ദേശദ്രോഹമാണെന്നും സ്വാതന്ത്ര� സമര സേനാനികളെയും പ്രധാനമന്ത്രിയെയും അപമാനിക്കലാണെന്നും കുറ്റപ്പെടുത്തിയാണ് വാംഗ്കിഹേമിനെ എൻ.എസ്.എ പ്രകാരം അറസ്റ്റ് ചെയ്തത്. വാംഗ്ക്‌ഹേം തന്റെ അറസ്റ്റിനെതിരേ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും ന�ോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് ഫെബ്രുവരി ഒന്നിന് കേൾക്കാനും തീരുമാനിച്ചു. വാംഗ്കിഹേമിന് എതിരായ നടപടി രാജ്യത്ത് മാധ്യമപ്രവർത്തനത്തിനെതിരേയും സ്വതന്ത്രമായ അഭിപ്രായം പറയുന്നതിനെതിരേയുമാണെന്ന് ക�ോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രസ്താവന പുറപ്പെടുവിച്ചത�ോടെയാണ് ഈ 14

ദീപക് മിശ്ര

ഉപയ�ോഗിക്കാറുള്ളൂ. അറുപ്പുക�ോട്ടയിലെ ഒരു ക�ോളജിൽ ഒരു വനിതാ അസ�ോഷ്യേറ്റ് പ്രൊഫസർ കുട്ടികളിൽ ചിലരെ നല്ല റിസൾട്ട് ലഭിക്കണമെങ്കിൽ അധികൃതരുമായി ലൈംഗിക വേഴ്ചയ്ക്ക് തയ്യാറാകണം എന്ന് പ്രേരിപ്പിച്ചു എന്നൊരു ആര�ോപണം ഉയർന്നിരുന്നു. ഈ കേസിൽ നടപടിയെടുക്കാൻ ഗവർണർ ബൻവാരിലാൽ പുര�ോഹിത് തയ്യാറായില്ല എന്നായിരുന്നു ആർ.ഗ�ോപാൽ വാർത്ത എഴുതിയത്. ഇതിനെതിരേ ഗവർണറുടെ ഓഫീസ് തന്നെയാണ് ഗ�ോപാലിനെതിരേ പ�ൊലീസിൽ പരാതിപ്പെട്ടത്. തമിഴ്‌നാട്ടിൽ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ഗ�ോപാലിനു പിന്തുണയുമായെത്തി. ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ആർ. ഗ�ോപാലിനു പിന്തുണയുമായി വന്നത�ോടെ ഇതിന് ഒരു രാഷ്ട്രീയമാനവും കൈവന്നു. ഗ�ോപാലിനെ പ�ൊലീസ് കസ്റ്റഡിയിൽ വിടാൻ മജിസ്‌ട്രേട്ടും തയ്യാറായില്ല. ഐപിസി 124 പ്രകാരം രാജ്യത്ത് ഒരു മാധ്യമപ്രവർത്തകൻ കേസ് നേരിടുന്നത് ഏറെക്കാലത്തിനു ശേഷമാണ്.

വ്യാജവാർത്താ മറവിൽ

നക്കീരൻ ഗ�ോപാൽ

കേസ് ദേശീയശ്രദ്ധ ആകർഷിച്ചത്. വാംഗ്ക്‌ഹേമിന്റെ ഭാര്യ ഇളംഗ്ഹാം രഞ്ജിതയാണ് ഇപ്പോൾ ഈ കേസിൽ പ�ോരാടാനുള്ള ചെലവിനായി ഓടി നടക്കുന്നത്. കർണ്ണാടകയിലെ തുംകൂറിൽ മാധ്യമപ്രവർത്തകൻ സന്തോഷ് തിമ്മയ്യയെ അറസ്റ്റു ചെയ്തത് ടിപ്പു സുൽത്താൻ ജയന്തി ആഘ�ോഷങ്ങളെ വിമർശിച്ചതിനാണ്. ഇന്ത്യൻ ശിക്ഷാ നിയമം 295 (എ) പ്രകാരമാണ് അറസ്റ്റ്. മതവികാരങ്ങൾ ഇളക്കിവിടുന്ന വിധത്തിൽ മനപ്പൂർവവും ദുരുപദിഷ്ടവുമായ വിധത്തിൽ വാർത്ത എഴുതി എന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നക്കീരൻ പത്രാധിപർ ആർ.ഗ�ോപാലിനെ അറസ്റ്റു ചെയ്തത് ഗവർണർക്കെതിരേ വാർത്ത എഴുതി എന്നതിനാണ്. ഇന്ത്യൻ ശിക്ഷാ നിയമം 124 അനുസരിച്ചാണ് കുറ്റം ചുമത്തിയിരിക്കുന്നത്. രാഷ്ട്രപതി, ഗവർണർ തുടങ്ങിയ പദവിയിൽ ഇരിക്കുന്നവരുടെ നിയമപരമായ അധികാരം വിനിയ�ോഗിക്കുന്നതിനെ തടസ്സപ്പെടുത്താനും നിയന്ത്രിക്കാനും ശ്രമിച്ചു എന്നാണ് കുറ്റം. വളരെ അപൂർവമായി മാത്രമേ ഐപിസി 124

ജനുവരി - ഫെബ്രുവരി 2019

എന്താണ് വ്യാജവാർത്ത എന്നത് 2018ൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ട ഒരു വിഷയമാണ്. ഇന്ത്യയിൽ മാത്രമല്ല പല വിദേശരാജ്യങ്ങളിലും ഇത് ഒരു സജീവ ചർച്ചാവിഷയമായി. അച്ചടി മാധ്യമങ്ങളും റേഡിയ�ോ പ്രക്ഷേപണങ്ങളും ടെലിവിഷൻ ചാനലുകളും കൂടാതെ വാർത്തകൾ പ്രചരിക്കാനുള്ള പുതിയ സംവിധാനങ്ങൾ വന്നത�ോടെയാണ് വ്യാജ വാർത്തയെക്കുറിച്ച് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സ�ോഷ്യൽ മീഡിയ, ഫേസ്ബുക്ക്. വാട്‌സ്ആപ്, ട്വിറ്റർ തുടങ്ങിയവയിലൂടെ അതിവേഗം പ്രചരിക്കുന്ന ആശയവിനിമയം തടയുക അസാദ്ധ്യമായ ഒരു കാര്യമാണ്. പരമ്പരാഗതവും വ്യവസ്ഥാപിതവുമായ വാർത്താ മാധ്യമങ്ങളെ വെല്ലുവിളിച്ചുക�ൊണ്ട് ഈ നവമാധ്യമങ്ങൾ നേടിയ ജനപ്രിയത ഭരണാധികാരികളെ പലപ്പോഴും വിറളി പിടിപ്പിച്ചു. പലപ്പോഴും സർക്കാരുകളും രാഷ്ട്രീയകക്ഷികളും നേതാക്കളും അവരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി ഉപയ�ോഗിച്ച ഇതേ നവമാധ്യമങ്ങൾ അവർക്കെതിരേതന്നെ തിരിയുന്ന കാഴ്ചയും സർവസാധാരണമായി. ഈ നവമാധ്യമങ്ങളിലൂടെ പ്രചരിച്ച അസത്യങ്ങള�ോ അർദ്ധസത്യങ്ങള�ോ സമൂഹത്തിൽ സംഘർഷത്തിനും പരസ്പര സ്പർദ്ധയ്ക്കും ചിലവേളകളിൽ കലാപങ്ങൾക്കും വരെ വഴിമരുന്നിട്ടു.


www.keralamediaacademy.org

വ്യാജവാർത്ത എന്താണെന്ന് എങ്ങനെ നിർവചിക്കും? ഇതിന് നിയതമായ ഒരു വ്യവസ്ഥയ�ോ മാനദണ്ഡമ�ോ അളവുക�ോല�ോ ഇല്ലെന്നിരിക്കേ അധികൃതരുടെ ഇഷ്ടമനുസരിച്ച് ഒരു വാർത്തയെ വ്യാജവാർത്തയായി മുദ്രകുത്താൻ എളുപ്പമാണ്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കോ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസ�ോസിയേഷന�ോ ഇതിനുള്ള ഒരു സംവിധാനവുമില്ല.

ശരിയായ വാർത്തയേത്, വ്യാജവാർത്തയേത് എന്ന് അറിയാൻ കഴിയാത്തവിധം ഇവ ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചു. വ്യവസ്ഥാപിത മാധ്യമങ്ങൾക്കുമേൽ ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ ക�ൊണ്ടുവരാൻ എളുപ്പമായിരുന്നുവെങ്കിൽ നവമാധ്യമങ്ങളെ ച�ൊൽപ്പടിക്കു നിർത്തുക ദുഷ്‌ക്കരമായി. ഈ പശ്ചാത്തലത്തിലാണ് 2018 ഏപ്രിൽ രണ്ടിന് നരേന്ദ്രമ�ോദി സർക്കാർ മാധ്യമപ്രവർത്തകർക്കെതിരായ പുതിയ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. അന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ്. മന്ത്രിയുടെ അനുമതിയ�ോടെ പുറത്തിറങ്ങിയ ഉത്തരവിന്റെ സാരം ഇങ്ങനെയായിരുന്നു: വ്യാജ വാർത്ത (ഫേക് ന്യൂസ്) പ്രസിദ്ധീകരിക്കുന്ന ലേഖകർക്കെതിരേ നടപടിയെടുക്കാനായി കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറ�ോ അക്രഡിറ്റേഷൻ നൽകുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്തി. വ്യാജ വാർത്ത പ്രസിദ്ധീകരിച്ചു എന്ന് കണ്ടെത്തിയാലുടൻ ലേഖകന്റെ അല്ലെങ്കിൽ ലേഖികയുടെ അക്രഡിറ്റേഷൻ അന്വേഷണ വിധേയമായി സസ്‌പെൻഡു ചെയ്യും. അന്വേഷണം പൂർത്തിയായി ശരി എന്നു കണ്ടാൽ ആദ്യത്തെ തവണ അക്രഡിറ്റേഷൻ ആറുമാസത്തേക്ക് റദ്ദാക്കും, വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ അക്രഡിറ്റേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും, മൂന്നാം തവണ ഇത് ആവർത്തിച്ചാൽ അക്രഡിറ്റേഷൻ എന്നെന്നേയ്ക്കുമായി റദ്ദാക്കും. എന്താണ് 'വ്യാജവാർത്ത' എന്ന് ഈ ഉത്തരവിൽ നിർവചിച്ചിരുന്നില്ല. അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് എതിരേ ആർക്കൊക്കെ പരാതി നൽകാം എന്നും ഉത്തരവിൽ പറഞ്ഞിരുന്നില്ല. പരാതി ലഭിച്ചാൽ അച്ചടി മാധ്യമത്തിലാണെങ്കിൽ അതു ശരിയ�ോ തെറ്റോ എന്ന് അന്വേഷിച്ച് തീരുമാനിക്കേണ്ട ചുമതല പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കാണ്. ടെലിവിഷൻ ചാനലുകളിലാണെങ്കിൽ

ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസ�ോസിയേഷനാണ് ഈ ചുമതല. അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. രാജ്യത്ത് അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരുടെ എണ്ണം മൂവായിരത്തോളമാണ്. അതിലും എത്രയ�ോ കൂടുതലാണ് അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമപ്രവർത്തകർ. അവർ ഈ ഉത്തരവിനു കീഴിൽ വരുന്നില്ല. ഒരു അക്രഡിറ്റഡ് മാധ്യമപ്രവർത്തകൻ പ�ോലുമില്ലാത്ത ഒട്ടേറെ പത്രസ്ഥാപനങ്ങൾ രാജ്യത്തുണ്ട്, ചാനലുകളുമുണ്ട്. അവര�ൊക്കെ വ്യാജവാർത്ത നൽകിയാൽ എന്തു

ഗ�ോവിന്ദ് പനസാര

ചെയ്യണം എന്ന് ഉത്തരവിൽ പറയുന്നില്ല. വ്യാജവാർത്ത എന്താണെന്ന് എങ്ങനെ നിർവചിക്കും? ഇതിന് നിയതമായ ഒരു വ്യവസ്ഥയ�ോ മാനദണ്ഡമ�ോ അളവുക�ോല�ോ ഇല്ലെന്നിരിക്കേ അധികൃതരുടെ ഇഷ്ടമനുസരിച്ച് ഒരു വാർത്തയെ വ്യാജവാർത്തയായി മുദ്രകുത്താൻ എളുപ്പമാണ്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കോ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസ�ോസിയേഷന�ോ ഇതിനുള്ള ഒരു സംവിധാനവുമില്ല. രാജ്യത്തിന്റെ പല ഭാഗത്തും പലവിധ കാരണങ്ങളാൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകാറുണ്ട്. അത്

പശുവിനെ ക�ൊന്നു എന്ന പേരിലും ബീഫ് പാചകം ചെയ്തു എന്ന പേരിലും ഘർ വാപസിയുടെ പേരിലും മതസ്പർദ്ധയുടെ പേരിലുമ�ൊക്കെ ഉണ്ടാകുന്നുണ്ട്. ചിലത�ൊക്കെ ആൾക്കൂട്ടക്കൊലയിൽ കലാശിക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങളില�ൊക്കെ വ്യാജവാർത്തയുടെ പേരുപറഞ്ഞ് ഏതു മാധ്യമ പ്രവർത്തകന്റെയ�ോ പ്രവർത്തകയുടെയ�ോ പേരിൽ നടപടി എടുക്കാം. ച�ോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കാം. വാർത്ത വ്യാജമായിരുന്നു എന്ന് സർക്കാർ അധികൃതർ തീരുമാനിച്ചാൽ മതി. കേന്ദ്രസർക്കാരിന്റെ അക്രഡിറ്റേഷൻ നിയന്ത്രണ ഉത്തരവിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു. അടിയന്തരാവസ്ഥയിൽ മാധ്യമസ്വാതന്ത്ര�ം ഹനിക്കപ്പെട്ടതിനെതിരേ ക�ോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയവരാണ് ഇന്നത്തെ ഭരണാധികാരികൾ. അവരിൽനിന്ന് ഇതു പ്രതീക്ഷിച്ചില്ല എന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമ�ോദി അറിയാതെയും കേന്ദ്ര കാബിനറ്റിൽ ചർച്ചചെയ്യാതെയും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഒരു സാദ്ധ്യതയുമില്ല. എന്നാൽ, എതിർപ്പ് രൂക്ഷമായത�ോടെ പ്രധാനമന്ത്രി ഈ വിഷയം അറിഞ്ഞതല്ല എന്ന ഭാവേന ഇടപെട്ട് ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശിച്ചു. അടുത്ത കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിൽ സ്മൃതി ഇറാനിയിൽ നിന്ന് വാർത്താവിതരണ വകുപ്പ് എടുത്തു മാറ്റുകയും ചെയ്തു. ത�ൊട്ടടുത്ത ദിവസം മാർച്ച് 26നുതന്നെ മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ സന്ദീപ് ശർമ്മ എന്ന ചാനൽ ലേഖകൻ ക�ൊല്ലപ്പെട്ടു. ന്യൂസ് വേൾഡ് ചാനലിന്റെ പ്രാദേശിക ലേഖകനായിരുന്നു സന്ദീപ്. മണൽ വാരലിനെതിരേ നൽകിയ റിപ്പോർട്ടുകൾ സന്ദീപിനെ ശ്രദ്ധേയനാക്കിയിരുന്നു. തനിക്ക് തുടരെ ഫ�ോണിൽ വധ ഭീഷണിവരികയാണെന്നും സംരക്ഷണം നൽകണമെന്നും സന്ദീപ് ശർമ്മ പ�ൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഒരു മുതിർന്ന

ജനുവരി - ഫെബ്രുവരി 2019

15


J-lt o®-©×¡s¢ പ�ൊലീസ് ഉദ്യോഗസ്ഥൻതന്നെ മണൽ മാഫിയയിൽനിന്ന് പണം വാങ്ങുന്നതും സന്ദീപ് റിപ്പോർട്ട് ചെയ്തിരുന്നതിനാൽ പ�ൊലീസ് അനങ്ങിയില്ല. മണൽ മാഫിയയാണ് സന്ദീപിനെ ക�ൊലപ്പെടുത്തിയത്. ഒരു ബൈക്കിൽ പ�ോകുന്നതിനിടയിൽ

ട്രക്ക് ഇടിച്ചായിരുന്നു മരണം. ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് കേസ് ഇഴഞ്ഞുനീങ്ങാൻ തുടങ്ങി. 2018 ഏപ്രിലിൽ ജാർഖണ്ഡിൽ ഛാത്ര ജില്ലയിൽ ആജ് ഹിന്ദി പത്രത്തിന്റെ ലേഖകൻ ചന്ദൻ തിവാരി ക�ൊല്ലപ്പെട്ടു. ഈ ജില്ലയിൽ മഹാത്മാഗാന്ധി ത�ൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലെ ക്രമക്കേടുകൾ പുറത്തു ക�ൊണ്ടുവന്നതാണ് തിവാരിക്കെതിരേ ശത്രുതയ്ക്ക് കാരണമായത്. ഒരു മാവ�ോയിസ്റ്റ് സംഘടനയായ ത്രിതീയ പ്രസ്തുതി ഇക്കാര്യത്തിൽ തിവാരിയെ സഹായിച്ചിരുന്നു. എന്നാൽ, ഇതേ സംഘടനയുടെ പ്രവർത്തകർ തന്നെ ചന്ദൻ തിവാരിയെ തട്ടിക്കൊണ്ടുപ�ോയി. മൂന്നു ദിവസത്തിനുശേഷം 200 കില�ോ മീറ്റർ അകലെ പാതാൾഗാഢ എന്ന വനത്തിൽ അവശനായ നിലയിൽ 16

www.keralamediaacademy.org

ചന്ദൻ തിവാരിയെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ത�ൊട്ടടുത്തദിവസം തിവാരി മരിച്ചു. ഭാര്യയും രണ്ടുമക്കളും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചന്ദൻ തിവാരി. ഈ കേസിൽ മൂന്നുപേരെ അറസ്റ്റു

തീവ്രവാദികൾ വെടിവച്ചത്. 2000ൽ ഷുജാത് ബുഖാരിക്കെതിരേ തീവ്രവാദികൾ വധഭീഷണി ഉയർത്തിയതിനുശേഷം അദ്ദേഹത്തിന് രണ്ടു പ�ൊലീസുകാരെ സുരക്ഷക്കായി സർക്കാർ നിയ�ോഗിച്ചിരുന്നു. ബുഖാരിക്കൊപ്പം അവരെയും

ചെയ്തിട്ടുണ്ട്.

തീവ്രവാദികൾ ക�ൊലപ്പെടുത്തി. .ജമ്മുകശ്മീരിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഷുജാതിന്റ വേർപാട് മാധ്യമപ്രവർത്തകരെ ഏറെ വേദനിപ്പിച്ച സംഭവമാണ്. ജമ്മുകശ്മീരിൽ നടക്കുന്ന ഏതു സംഭവവും രാഷ്ട്രാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടും. ജമ്മു-കശ്മീരിൽ മാധ്യമപ്രവർത്തകർ ജീവനു ഭീഷണി നേരിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് ഒരിക്കൽക്കൂടി ല�ോകത്തോടു വിളിച്ചുപറയുന്നതായി ഈ വധം.

ജമ്മു-കശ്മീരിലെ ദ റൈസിംഗ് കശ്മീർ പത്രത്തിന്റെ എഡിറ്റർ ഷുജാത് ബുഖാരിയെ തീവ്രവാദികൾ ക�ൊലപ്പെടുത്തിയത് 2018 ജൂൺ 14നാണ്. ജമ്മു-കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തരമായി ഇടപെട്ടിരുന്ന പത്രാധിപരായിരുന്നു ഷുജാത് ബുഖാരി. മാത്രമല്ല ഇന്ത്യയും പാക്കിസ്ഥാനുമായുള്ള അനൗദ്യോഗിക ചർച്ചാ ചാനലുകളിൽ (ട്രാക്ക് ടു ഡിപ്ലോമസി) ഷുജാത് പലപ്പോഴും പ്രമുഖ പങ്കു വഹിച്ചിരുന്നു. ശ്രീനഗർ നഗരത്തിലെ കനത്ത സുരക്ഷയുള്ള പ്രസ് ക�ോളനിയിലാണ് റൈസിംഗ് കശ്മീരിന്റെ ഓഫീസ്. റമസാൻ ന�ോമ്പുകാലമായിരുന്നു അത്. വൈകുന്നേരം ഒരു ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാനായി ഓഫീസിനു പുറത്തേക്കു വന്നപ്പോഴാണ് അമ്പതുകാരനായ ഷുജാത് ബുഖാരിയെ

ജനുവരി - ഫെബ്രുവരി 2019

ദൂരദർശന്റെ ഡൽഹിയിലെ ക്യാമറാമാൻ അച്യുതാനന്ദ സാഹു ചത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവ�ോയിസ്റ്റുകളുടെ ആക്രമണത്തിൽ ക�ൊല്ലപ്പെട്ടതാണ് മറ്റൊരു ദുരന്തം. 2018 ഒക്ടോബർ 30ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദന്തേവാഡയിലേക്കു പ�ോയതായിരുന്നു ദൂരദർശൻ സംഘം. വെടിവയ്പിൽ


www.keralamediaacademy.org

മാധ്യമപ്രവർത്തകരെ എതിരാളികളായി കാണുന്ന ഒരു ഭരണ കൂടത്തിന് ഒന്നല്ലെങ്കിൽ മറ്റൊരുവകുപ്പു ചുമത്തി കേസെടുക്കാം, വിചാരണകൂടാതെ തടവിൽ പാർപ്പിക്കാം, രാജ്യദ്രോഹക്കുറ്റം ചുമത്താം, അപൂർവം അവസരങ്ങളിൽ വകവരുത്തുകയും ചെയ്യാം. അച്യുതാനന്ദ സാഹു മാത്രം ക�ൊല്ലപ്പെട്ടു. ഒരു കർഷക കുടുംബത്തിലെ അംഗമായ സാഹുവായിരുന്നു കുടുംബത്തിലെ ഏക സർക്കാർ ജീവനക്കാരനും മാധ്യമപ്രവർത്തകനും. കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർദ്ധൻ റാത്തോഡ് സാഹുവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. എന്നാൽ ഇതുവരെയും ആ തുക അവർക്ക് ലഭിച്ചിട്ടില്ല. 2017ൽ മാധ്യമരംഗത്തെ നടുക്കിയ ഒരു സംഭവമായിരുന്നു ലങ്കേഷ് പത്രിക എഡിറ്റർ ഗൗരി ലങ്കേഷിനെ ക�ൊലപ്പെടുത്തിയത്. 2018ൽ ഈ കേസിന്റെ അന്വേഷണം തുടരുകയായിരുന്നു. 16 പേരെ ഇതുവരെ കേസിൽ അറസ്റ്റു ചെയ്തു. എന്നാൽ, ഇപ്പോൾ പുതിയ ഒരു വിവാദം ഉയർന്നിരിക്കയാണ്. ഗൗരി ലങ്കേഷിന്റെ വധത്തെ യുക്തിവാദികളായ മൂന്നുപേരുടെ വധവുമായി കൂട്ടിച്ചേർത്ത് അന്വേഷണം നടത്തരുതെന്ന് അവരുടെ സഹ�ോദരി കവിത ലങ്കേഷ് സുപ്രീംക�ോടതിയിൽ ഹർജി നൽകിയിരിക്കയാണ്. എം.കെ. കൽബുർഗി, നരേന്ദ്ര ദാബ�ോൽക്കർ, ഗ�ോവിന്ദ് പൻസാരേ എന്നിവരാണ് ക�ൊല്ലപ്പെട്ട യുക്തിവാദികൾ. 2018 ഓഗസ്റ്റ് 18ന് മഹാരാഷ്ട്ര പ�ൊലീസ് അഞ്ച് പ�ൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്തു. പൂണെയിലെ ഭീമാ ക�ൊറേഗാവിൽ നടന്ന ഒരു യ�ോഗത്തിൽ ഇവർ അക്രമത്തിന് ആഹ്വാനം നൽകി എന്നതായിരുന്നു കുറ്റം. വരവരറാവു, സുധാ ഭരദ്വാജ്, വെർന�ോൺ ഗ�ൊൺസാൽവ�ോസ്, അരുൺ ഫെറേറ, ഗൗതം നവലാഖ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ ഗൗതം നവലാഖ മാധ്യമപ്രവർത്തകനാണ്. ദ ഇക്കണ�ോമിക് ആൻഡ് പ�ൊളിറ്റിക്കൽ വീക്കിലിയിൽ സ്ഥിരം എഴുതാറുള്ള നവലേഖയെ 2011ൽ ജമ്മു-കശ്മീരിലേക്കു പ�ോകുന്നതിൽനിന്ന് സർക്കാർ വിലക്കിയിരുന്നു. വ്യത്യസ്തമായ അഭിപ്രായപ്രകടനം, സ്വതന്ത്രമായ ചിന്ത, മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പ�ോരാട്ടം എന്നിവയ�ൊക്കെ അപകടകരമാണ് എന്ന മുന്നറിയിപ്പാണ് ഈ അഞ്ചുപേരുടെ അറസ്റ്റ് വ്യക്തമാക്കുന്നത്. മാധ്യമസ്വാതന്ത്ര�ം

അതിൽ ഒരു ഭാഗമേ ആവുന്നുള്ളൂ.

എങ്ങനെയും കുരുക്കാം

ഒരു മാധ്യമപ്രവർത്തകനെ, പ്രവർത്തകയെ എങ്ങനെ വേണമെങ്കിലും കുരുക്കാൻ സർക്കാരിനു കഴിയും. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) ജി പ്രകാരം മാധ്യമപ്രവർത്തനം അടിസ്ഥാനപരമായ മൗലികാവകാശമാണ്. ക�ോടതികളിൽനിന്ന് വാർത്ത ശേഖരിക്കാനും അതിന്നായി നടപടികൾ കേൾക്കാനും മാധ്യമപ്രവർത്തകർക്ക് അവസരം ലഭിക്കേണ്ടതാണ്. സ്വതന്ത്രമായ അഭിപ്രായപ്രകടനം -അത് എഴുത്തിലൂടെയായാലും പ്രഭാഷണത്തിലൂടെയായാലുംഅടിസ്ഥാനപരമായ അവകാശങ്ങളിൽപ്പെട്ടതാണ്.

പുണ്യ പ്രസുൺ

ഇത�ൊക്കെ ഭംഗിവാക്കായി പറയാമെന്നു മാത്രം. മാധ്യമപ്രവർത്തകരെ എതിരാളികളായി കാണുന്ന ഒരു ഭരണ കൂടത്തിന് ഒന്നല്ലെങ്കിൽ മറ്റൊരുവകുപ്പു ചുമത്തി കേസെടുക്കാം, വിചാരണകൂടാതെ തടവിൽ പാർപ്പിക്കാം, രാജ്യദ്രോഹക്കുറ്റം ചുമത്താം, അപൂർവം അവസരങ്ങളിൽ വകവരുത്തുകയും ചെയ്യാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് മാധ്യമപ്രവർത്തകർക്കെതിരേ കൂടുതൽ കേസുകളും എടുത്തിരിക്കുന്നത്. ഐപിസി 121, 121 (എ) എന്നീ വകുപ്പുകൾപ്രകാരം രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനമാണ്. ഐപിസി 124 എ കുപ്രസിദ്ധമായ സെഡീഷൻ ആക്ടാണ്- രാജ്യദ്രോഹക്കുറ്റം. ഭരിക്കുന്ന സർക്കാരിനെതിരെ വെറുപ്പോ വിദ്വേഷമ�ോ ഉയർത്തുന്ന റിപ്പോർട്ടുകൾ, അക്രമത്തിനുള്ള ആഹ്വാനം, സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി വളർത്തുന്ന വിധം പ്രേരിപ്പിക്കുക, ഐപിസി 153 എ -വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നവിധം കുറ്റകരമായ ഭാഷ പ്രയ�ോഗിക്കുക, ഐപിസി 292-അശ്ലീലവും ആഭാസകരവുമായ പ്രസിദ്ധീകരണം, ഐപിസി 295 എ -മതവികാരം ഇളക്കിവിടുന്ന തരത്തിലുള്ള പ്രഭാഷണം. ഭരണകൂടത്തിന്റെ ഇച്ഛാനുസരണം ഈ വകുപ്പുകളെ പ�ൊലീസ് ഉപയ�ോഗിക്കാറുണ്ട്. പിന്നീട് ക�ോടതികളിൽ എത്തുമ്പോൾ മാത്രമേ ഈ വകുപ്പുകളുടെ വ്യാഖ്യാനം ശരിയ�ോ തെറ്റോ എന്ന് വ്യക്തമാവുകയുള്ളൂ. 1923ലെ ഔദ്യോഗിക രഹസ്യ നിയമം (ഒഫീഷ്യൽ സീക്രട്ട് ആക്ട്). ഇതുപ്രകാരം ഏതു വാർത്തയ്ക്കുമെതിരേ നടപടി എടുക്കാം. 1974ലെ സ്‌പെഷ്യൽ പവേഴ്‌സ് ആക്ട്. യുഎപിഎ-അൺലാഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്. ഇതിലെ 17,20,39 വകുപ്പുകൾ പ്രകാരം ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട് എന്ന സംശയത്തിൽ കേസെടുക്കാം.

എസ്. ഹരീഷ്

ഇൻഫർമേഷൻ ടെക്‌ന�ോളജി ആക്ടിലെ 66എ, 67 എന്നിവ. ഇതിൽ 66 എ പറയുന്നത് വ്യക്തിഹത്യ നടത്തുന്ന വിധമുള്ള ഏത് ഇലക്ട്രോണിക് ജനുവരി - ഫെബ്രുവരി 2019

17


J-lt o®-©×¡s¢ ആശയവിനിമയവും, അസൗകര്യമ�ോ അസ്വസ്ഥതയ�ോ ഉളവാക്കാൻ ലക്ഷ്യമിടുന്ന ഏതു ആശയവിനിമയവും, 67 പ്രകാരം സഭ്യേതരമായ ഏതു ആശയവിനിമയവും. ദ വിസിൽ ബ്‌ള�ോവേഴ്‌സ് പ്രൊട്ടക്ഷൻ ആക്ട് 2014. ഇത് സുദ്ദേശത്തോടെ ക�ൊണ്ടുവന്ന നിയമമാണെങ്കിലും ദുരുപയ�ോഗം വേണ്ടത്ര.

ത്രിപുരയിൽ സംഭവിച്ചത് 2018 ഒക്‌ട�ോബറിൽ ത്രിപുരയിലെ സി.പി.എം മുഖപത്രമായ ഡെയ്‌ലി ദേശേർ കഥയുടെ പ്രസിദ്ധീകരണം നിർത്തിവയ്‌ക്കേണ്ടിവന്നു. കാരണം ഡൽഹിയിൽ നിന്ന് രജിസ്ട്രാർ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ഓഫ് ഇന്ത്യ (ആർ. എൻ.ഐ) ഈ പത്രത്തിന്റെ അനുമതി റദ്ദാക്കി. 2018 മാർച്ചിലാണ് ത്രിപുരയിൽ സി.പി. എമ്മിനെ പരാജയപ്പെടുത്തി ബി.ജെ. പി അധികാരത്തിലെത്തിയത്. 1979 ഓഗസ്റ്റ് 15ന് സ്വാതന്ത്ര�ദിനത്തിൽ പ്രസിദ്ധീകരണം തുടങ്ങിയ പത്രമാണ് ഡെയ്‌ലി ദേശേർ കഥ. അന്ന് നൃപൻ ചക്രവർത്തിയായിരുന്നു സി.പി.എമ്മിന്റെ മുഖ്യമന്ത്രി.

www.keralamediaacademy.org

കേൾക്കാതെയുമുള്ള നടപടിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ക�ോടതിയെ സമീപിച്ചു. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ്കുമാർ റസ്‌ത�ോഗി മജിസ്‌ട്രേട്ടിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തു. അങ്ങനെ ഒരു മാസത്തിനുശേഷം ഡെയ്‌ലി ദേശേർ കഥ വീണ്ടും പുറത്തിറങ്ങിത്തുടങ്ങി. പത്രത്തിന്റെ 40 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് പ്രസിദ്ധീകരണം മുടങ്ങുന്നത്.

വ്യക്തിഹത്യയും തേജ�ോവധവും

ഇന്ത്യയിലെ മാധ്യമരംഗം കഴിഞ്ഞവർഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വ്യക്തിഹത്യ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് ആരംഭിച്ചത്. ഇഷ്ടപ്പെടാത്ത വാർത്തകൾക്കുനേരേ, ഇഷ്ടപ്പെടാത്ത അവതാരകർക്കുനേരേ, ഇഷ്ടപ്പെടാത്ത മാധ്യമപ്രവർത്തകർക്കെതിരേ, പത്രാധിപന്മാർക്കെതിരെ വ്യക്തിഹത്യ നടത്തിയും തേജ�ോവധം ചെയ്തും വേട്ടയാടുക എന്നതാണ് പുതിയ പ്രവണത. പലപ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന പ്രയ�ോഗങ്ങളിലൂടെയും

2015ൽ സി.പി.എം ഈ പത്രത്തിന്റെ ഉടമസ്ഥാവകാശത്തിൽ ഒരു മാറ്റം വരുത്തി. പാർട്ടിയുടെ ഉടമസ്ഥതയിൽ നിന്ന് ഡെയ്‌ലി ദേശേർ കഥ എന്ന സ�ൊസൈറ്റിക്ക് ഉടമസ്ഥാവകാശം കൈമാറി. ഈ വിവരം കാണിച്ച് 2015ൽത്തന്നെ ജില്ലാ മജിസ്‌ട്രേട്ടിന്റെ ഓഫീസ് വഴി ഡൽഹി ആർ.എൻ.ഐ ഓഫീസിലേക്ക് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ശ്യാമൾ ദേവ്‌നാഥ് എന്ന ഒരു വ്യക്തി ത്രിപുര ജില്ലാ മജിസേ്ട്രട്ടിനും ആർ.എൻ.ഐക്കും ഒരു പരാതി നൽകി. സി.പി.എം പത്രം ഉടമസ്ഥാവകാശം മാറ്റിയത് അറിയിക്കാതെ പ്രസിദ്ധീകരണം തുടരുകയാണെന്നും അതിന്റെ ലൈസൻസ് റദ്ദാക്കണമെന്നുമായിരുന്നു പരാതി. ഇതു പരിഗണിച്ച് ജില്ലാ മജിസേ്ട്രട്ട് സന്ദീപ് മഹാത്മേ പത്രത്തിന്റെ അനുമതി റദ്ദാക്കാൻ ആർ.എൻ.ഐക്ക് എഴുതി. ഉടൻ നടപടിയുമായി. തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണ് ഇതെന്നും മാധ്യമസ്വാതന്ത്ര�ത്തിനു നേരേയുള്ള നഗ്നമായ ലംഘനമാണെന്നും വ്യാപകമായ പ്രതിഷേധമുയർന്നു. 2015ൽത്തന്നെ നൽകിയ അപേക്ഷ പരിഗണിക്കാതെയും പത്രത്തിന്റെ ഭാഗം 18

ഗൗരി ലങ്കേഷ്

വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളിലൂടെയും കുടുംബജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറുന്ന ഒളിന�ോട്ടങ്ങളിലൂടെയും മതപരവും ജാതീയവും വംശീയവുമായ പരാമർശങ്ങളിലൂടെയും എതിരാളികളുടെ മന�ോവീര്യം കെടുത്തുക എന്നതാണ് ഒരു വഴി. മറ്റൊരുവഴി ഭീഷണിപ്പെടുത്തുന്ന ഫ�ോൺ സന്ദേശങ്ങൾ, സംഘം ചേർന്നുള്ള ആക്രമണങ്ങൾ, ഉപകരണങ്ങൾക്കു കേടുവരുത്തൽ, ക്വട്ടേഷൻ സംഘങ്ങളെ നിയ�ോഗിച്ച് വിരട്ടൽ, അടിസ്ഥാനരഹിതമായ ആര�ോപണങ്ങൾ തുടങ്ങിയവയാണ്.

ജനുവരി - ഫെബ്രുവരി 2019

രാജ്യത്തെ ഒരു പ്രമുഖ പത്രമായ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപർക്ക് 2018ൽ രാജിവയ്‌ക്കേണ്ടി വന്നത് വിദേശപൗരത്വം കാരണമാണ്. കേന്ദ്രസർക്കാരിനെതിരേ ഒരു പരമ്പര തുടങ്ങുന്നതുവരെ ഈ വിദേശ പൗരത്വം ഒരു പ്രശ്‌നമായിരുന്നില്ല. എന്നാൽ പരമ്പര വന്നത�ോടെ കേന്ദ്രസർക്കാരിൽ നിന്നുതന്നെ പത്രത്തിന്റെ മാനേജ്‌മെന്റിനുമേൽ സമ്മർദ്ദം ഉയർന്നു. ഒരു വിദേശി പത്രാധിപരായിരിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് അനുയ�ോജ്യമല്ല എന്ന ഭീഷണിക്കു മുമ്പിൽ പത്രസ്ഥാപനത്തിന് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ ബ�ോബി ഘ�ോഷ് 2018 സെപ്റ്റംബറിൽ രാജിവച്ചു. അത�ോടെ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിൽ തുടങ്ങിയ 'ഹേറ്റ് ട്രാക്കർ' എന്ന പരമ്പരയും അവസാനിച്ചു. എബിപി ടെലിവിഷൻ ന്യൂസ് നെറ്റ്‌വർക്കിൽ സംഭവിച്ചത് 2018ലെ വലിയ വിവാദങ്ങളിൽ ഒന്നാണ്. കർഷകരുടെ വരുമാനം 2020 ഓടെ ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമ�ോദി പ്രഖ്യാപിച്ചിരുന്നു. ചത്തീസ്ഗഡിലെ ചന്ദ്രമണി എന്ന കർഷകസ്ത്രീ തന്റെ വരുമാനം ഇരട്ടിയായി എന്ന് പ്രഖ്യാപിക്കുന്നതായി സർക്കാരിന്റെ ചില പരസ്യങ്ങളിൽ വന്നു. എന്നാൽ ഈ സ്ത്രീയുമായി ഒരു അഭിമുഖം എബിപി ചാനലിലെ 'മാസ്റ്റർസ്‌ട്രോക്ക്' എന്ന പരിപാടിയിൽ വന്നു. അതിൽ അവർ പറഞ്ഞത് തന്റെ വരുമാനം കൂടിയെന്ന് പറയാൻ സർക്കാർ ഉദ്യോഗസ്ഥന്മാർ സമ്മർദ്ദം ചെലുത്തിയതാണെന്നും യഥാർത്ഥത്തിൽ തന്റെ വരുമാനം കുറയുകയാണ് ചെയ്തത് എന്നുമായിരുന്നു. ഈ വാർത്ത പുറത്തുവന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ എബിപി ന്യൂസ് നെറ്റ്‌വർക്ക് മാനേജിംഗ് എഡിറ്റർ മിലിന്ദ് ഖണ്ഡേക്കർ രാജിവച്ചു. ത�ൊട്ടുപിന്നാലെ മാസ്റ്റർ സ്‌ട്രോക്ക് പരിപാടിയുടെ അവതാരകൻ പുണ്യ പ്രസൂണും രാജിവച്ചു. സീനിയർ ആങ്കർ അഭിസാർ ശർമ്മയും രാജിവച്ച് പ�ോകേണ്ടിവന്നു.

കത്തുന്ന കണ്ണുമായ്

കേന്ദ്രത്തിലെ നരേന്ദ്രമ�ോദി സർക്കാർ ഇപ്പോൾ മാധ്യമ, ചാനൽ നിരീക്ഷണത്തിനായി ഒരു വലിയ സംവിധാനം സജ്ജമാക്കിയിരിക്കയാണ്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിലാണ് ഈ ഇലക്ട്രോണിക് മീഡിയ മ�ോണിട്ടറിംഗ് സെൽ. 200


www.keralamediaacademy.org

2018 ഇന്ത്യയിലെ മാധ്യമല�ോകത്തിന് ഏറെ വിഷമകരമായ ഒരു വർഷമായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണ്‌ മാധ്യമല�ോകം. അങ്ങനെ നാം എത്തിച്ചേർന്നിരിക്കയാണ് വീണ്ടും ഒരു തിരഞ്ഞെടുപ്പ് വർഷത്തിലേക്ക്.

പേരുള്ള വലിയ�ൊരു വിഭാഗമാണിത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ഭാഷകളിലുമുള്ള ചാനലുകൾ ഇവരുടെ നിരീക്ഷണത്തിലാണ്. കേന്ദ്രസർക്കാരിനെയ�ോ പ്രധാനമന്ത്രിയെയ�ോ വിമർശിക്കുന്ന ഏതു പരിപാടിയും ഉടൻ കണ്ടുപിടിക്കും. ഈ ചാനലിന്റെ ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്യും. ഇതിനുപുറമേ എല്ലാ ജില്ലകളിലും സ�ോഷ്യൽ മീഡിയ മ�ോണിട്ടറിംഗ് സെൽ സ്ഥാപിക്കാനും പരിപാടിയുണ്ട്. ഇതിനെതിരേ സുപ്രീംക�ോടതിയിൽ ചിലർ ഹർജി നൽകിയിരുന്നു. കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചത് സർക്കാർ ഈ സംരംഭം ഉപേക്ഷിച്ചു എന്നായിരുന്നു.

കേരളത്തിലും കേരളത്തിലും മാധ്യമങ്ങൾക്ക് തികച്ചും ഒരു പരീക്ഷണകാലഘട്ടമായിരുന്നു 2018. ന�ോട്ട് പിൻവലിക്കൽ, ചരക്കുസേവന നികുതി തുടങ്ങിയ നടപടികൾ കാരണം സാമ്പത്തികമാന്ദ്യം നിലനിൽക്കുന്നതിന് ഇടയിലാണ് സംസ്ഥാനത്തെ

പകുതിയ�ോളം ജില്ലകളിൽ പ്രളയം ദുരന്തം വിതച്ചത്. മാധ്യമങ്ങൾ ഈ തിരിച്ചടികളിൽ നിന്ന് കഷ്ടിച്ച് കരകയറി വരുന്നതേയുള്ളൂ

ആശയങ്ങളുടെ അനുസ്യൂതമായ പ്രവാഹത്തിന് വിലങ്ങുതടിയാകും എന്നായിരുന്നു സുപ്രിംക�ോടതിയുടെ നിരീക്ഷണം.

മാധ്യമങ്ങൾ സാമ്പത്തിക പ്രതിസന്ധി കാരണം പ്രസിദ്ധീകരണം നിർത്തുന്നതും കേരളത്തിൽ കാണേണ്ടി വന്നു. ഒരു വ്യാഴവട്ടക്കാലം നിലനിന്ന തേജസ്സ് പത്രം 2018 ഡിസംബർ 31ന് നിർത്തുകയാണെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ഭീമമായ സാമ്പത്തികഭാരം തന്നെയായിരുന്നു കാരണം. ഒട്ടേറെ മാധ്യമപ്രവർത്തകരുടെ ത�ൊഴിൽ നഷ്ടപ്പെട്ടു.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കും കയറാം എന്ന് സുപ്രീംക�ോടതി വിധിച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും കേരളത്തിലെ മാധ്യമങ്ങൾക്കും ചാനലുകൾക്കും കടുത്ത പരീക്ഷണകാലം കൂടിയായി. മാൻ ഓഫ് ദ ഇയർ പ�ോലെ ഗ�ോഡ് ഓഫ് ദ ഇയർ പുരസ്‌കാരം ഉണ്ടെങ്കിൽ അത് സംശയലേശമന്യേ സ്വാമി അയ്യപ്പനാണ്. 2019ലേക്കും കൂടി നീളുന്ന വിഷയമാണ് ശബരിമല എന്നതിനാൽ ഈ അവല�ോകനത്തിൽ കൂടുതൽ പരാമർശത്തിന് പ്രസക്തിയില്ല.

മാതൃഭൂമി ദിനപത്രത്തിൽ മീശ എന്ന ന�ോവൽ പ്രസിദ്ധീകരിച്ചതു വഴി ഉണ്ടായ വിവാദവും 2018ൽ കണ്ടു. ന�ോവലിനെതിരെയും പത്രത്തിനെതിരെയും പ്രതിഷേധം ഉയർന്നു. ന�ോവലിന്റെ ഖണ്ഡശ്ശ പ്രസിദ്ധീകരണം ന�ോവലിസ്റ്റ് തന്നെ പിൻവലിച്ചു. ന�ോവൽ നിര�ോധിക്കണം എന്നാവശ്യപ്പെട്ട് എൻ.രാധാകൃഷ്ണൻ നൽകിയ ഹർജി സുപ്രീംക�ോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ്, ജ. എ.എം ഖാൻ വിൽക്കർ എന്നിവരുടേതായിരുന്നു വിധി. പുസ്തകങ്ങൾ നിര�ോധിക്കുന്നത്

ചുരുക്കത്തിൽ 2018 ഇന്ത്യയിലെ മാധ്യമല�ോകത്തിന് ഏറെ വിഷമകരമായ ഒരു വർഷമായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണ്‌ മാധ്യമല�ോകം. അങ്ങനെ നാം എത്തിച്ചേർന്നിരിക്കയാണ് വീണ്ടും ഒരു തിരഞ്ഞെടുപ്പ് വർഷത്തിലേക്ക്. (ലേഖകൻ മലയാള മന�ോരമ ന്യൂഡൽഹി സ്‌പെഷ്യൽ കറസ്‌പ�ോണ്ടന്റാണ് )

ജനുവരി - ഫെബ്രുവരി 2019

19


J-lt o®-©×¡s¢

www.keralamediaacademy.org

കെ.കുഞ്ഞികൃഷ്ണൻ

സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവർത്തനം 'ല�ോകത്തിൽ വച്ചേറ്റവും മാരക'മെന്നാണ് സിപിജെ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലാണ് കഴിഞ്ഞക�ൊല്ലം ഏറ്റവും കൂടുതൽ പത്രപ്രവർത്തകർ ക�ൊല്ലപ്പെട്ടത്. 2018ൽ അഫ്ഗാനിസ്ഥാനിൽ 16 പത്രപ്രവർത്തകരാണ് ക�ൊല്ലപ്പെട്ടത്. ഏപ്രിൽ മാസത്തിൽ മാത്രം പത്ത് പേർ. അതിൽ മിക്കവരും പ്രക്ഷേപണ മാധ്യമരംഗത്തുള്ളവർ.

യിരം വാക്കുകൾക്ക് പകരമാണ് ഒരു ചിത്രം. അത്തരം തുടർച്ചയായ ചിത്രങ്ങളാണ്, ദൃശ്യങ്ങളിലൂടെ ടെലിവിഷൻ, പ്രേക്ഷകരിലേ ക്കെത്തിക്കുന്നത്. ടെലിവിഷൻ നൽകുന്ന ദൃശ്യങ്ങൾക്ക്, അത് തൽസമയത്തായാലും, ആലേഖനം ചെയ്ത് എഡിറ്റ് ചെയ്തതായാലും, കാഴ്ചയുടെ വിശ്വാസ്യതയുണ്ട്. എഡിറ്റു

20

ചെയ്യുമ്പോഴും ശബ്ദം കമന്ററിയായ�ോ യഥാതഥമായ�ോ പകരുമ്പോൾ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന പതിവുണ്ടെങ്കിലും ടെലിവിഷനു മറ്റേത് മാധ്യമത്തെക്കാളും ആധികാരികതയും തദ്വാരാ പ്രേക്ഷകസ്വാധീനവുമുണ്ട്. ക്യാമറയെ ചതിക്കാനാവില്ല. അതുക�ൊണ്ടുതന്നെ സംഘർഷഭൂമികകളിലും അപകടമേഖലകളിലും ഏറ്റവും

ജനുവരി - ഫെബ്രുവരി 2019

കൂടുതൽ ആക്രമണവിധേയരാവുന്നത് ടെലിവിഷൻ റിപ്പോർട്ടർമാരും ക്യാമറാസംഘങ്ങളുമാണ്. ല�ോകത്തിലെ എല്ലാ സംഘർഷമേഖലകളിലും സ്ഥിതി ഒന്നുതന്നെയാണ്. പല ഘട്ടങ്ങളിലും ചിലർ ജീവന�ോടെ രക്ഷപ്പെടുന്നു. തങ്ങളുടെ ത�ൊഴിലിന�ോടു നീതി പുലർത്തുന്നതിനിടയിൽ ക�ൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. സത്യസന്ധത ഇഷ്ടപ്പെടാത്ത ഭരണകൂടങ്ങളും അവരുടെ നിയമപാലകസംഘങ്ങളും പത്രപ്രവർത്തകരെ പീഡിപ്പിക്കുന്നതിനെതിരായി പല പ്രസ്ഥാനങ്ങളുമുണ്ട്, ആഗ�ോളതലത്തിൽ. പക്ഷേ, സമൂഹമനസ്സാക്ഷിയെ അതീവ ജാഗ്രതയിലേക്കുണർത്താൻ ഉതകുന്ന തരത്തില�ോ, ഭരണകൂടത്തിന്റെ പീഡനങ്ങളെ ഇല്ലാതാക്കുന്ന തലത്തിലേക്കോ


www.keralamediaacademy.org

വിക്ടോറിയ മരിന�ോവ - മാനഭംഗം ചെയ്തു വധിക്കപ്പെട്ട മാധ്യമ പ്രവർത്തക.

ഈ പ്രസ്ഥാനങ്ങൾക്ക് ഉയരാൻ വലിയ�ൊരളവ് വരെ കഴിഞ്ഞിട്ടില്ല. ടെലിവിഷൻ ചാനലുകളുടെ കാര്യത്തിൽ പീഡനവും ജീവത്യാഗവും അഭിമുഖീകരിക്കേണ്ടിവരുമ്പോൾ പത്രപ്രവർത്തകരുടെ സംഘടനകൾ ഒരളവു വരെയേ അവരെ സഹായിക്കുന്നുള്ളൂ. വിഖ്യാതമായ ടൈം മാഗസീൻ എല്ലാ ക�ൊല്ലവും ആ ക�ൊല്ലത്തെ 'മാൻ ഓഫ് ദി ഇയർ' ആയി ഒരു വ്യക്തിയേയ�ോ ഏതാനും വ്യക്തികളെയ�ോ പ്രഖ്യാപിക്കാറുണ്ട്. അതാതു വർഷത്തെ ഏറ്റവും അവസാനലക്കത്തിന്റെ കവര്‍‌സ്റ്റോറി ആയിട്ടാണ് അത് വായനക്കാരിലെത്തുന്നത്. 2018 വർഷത്തിലെ വ്യക്തികൾ നാല് പത്രപ്രവർത്തകരാണ്. 2018ൽ ജനാധിപത്യം ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വാതന്ത്ര�ത്തിന്റെ ജീവരക്തമായ പത്രപ്രവർത്തനം നേരിട്ടതെന്ന് വർഷാവസാന വ്യക്തികളുടെ തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ലേഖനത്തിൽ എഡ്വേർഡ് ഫെൽസൻ താൾ പ്രസ്താവിക്കുന്നു. സാമൂഹ്യമാധ്യമങ്ങൾ പ്രത്യേകിച്ചും ഫെയ്‌സ്ബുക്ക് അപകടകരമായ രീതിയിൽ ഡ്രൈവറില്ലാത്ത കാർപ�ോലെയാണ് നീങ്ങുന്നത്. ഹംഗറി, ഇന്ത്യ, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലും പത്രപ്രവർത്തകരുടെ ജീവൻ കവർന്നെടുക്കുകയുണ്ടായി. മാധ്യമ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ റഷ്യ മുതൽ റിയാദു

വരെയും സിലിക്കോൺ വാലിയിലും നടക്കുന്ന, സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന, സ്വാതന്ത്ര�ത്തെ ഹനിക്കുന്ന രീതിയിലുള്ള ആല�ോചനകളെയും ശ്രമങ്ങളെയും ലേഖനം ചൂണ്ടിക്കാട്ടുന്നു. ല�ോകത്തിന്റെ പല ഭാഗങ്ങളിലായി 52 മാധ്യമപ്രവർത്തകരാണ് 2018ൽ തങ്ങളുടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നത്. അതിൽ പ്രക്ഷേപണരംഗത്തും, ഇന്റർനെറ്റ് മാധ്യമരംഗത്തുള്ളവരും കുറെയേറെയുണ്ട്. ക�ൊലപ്പെട്ട 81 പേരുടെയും ചിത്രങ്ങൾ ടൈം മാസിക പ്രസിദ്ധീകരിച്ചിരുന്നു. പത്രപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള ആഗ�ോള സംഘടനയായ സിപിജെയാണ് മാസികയ്ക്ക് ചിത്രങ്ങളും വിവരങ്ങളും നൽകിയത്. (കമ്മിറ്റി ഫ�ോർ പ്രൊട്ടക്ഷൻ ഓഫ് ജേണലിസ്റ്റ്‌സ്). ടെലിവിഷൻ വ്യാപകമായത് ഉപഗ്രഹ, കേബിൾ ശൃംഖലകളിലൂടെ വർദ്ധിതമായ ത�ോതിൽ, ടെലിവിഷൻ വാർത്തകൾ വീടുകളിലെത്താൻ തുടങ്ങിയപ്പോഴാണ്. പുതിയ ടെലിവിഷൻ ചാനലുകൾക്ക് ലൈസൻസ് ലഭിക്കുമ്പോൾ ഒരു ന്യായാനുശാസന സിദ്ധാന്തം നടപ്പിലാവുമെന്നും, വിവാദങ്ങളുണ്ടാവുമ്പോൾ അവയുടെ നാനാവശങ്ങളും പ്രക്ഷേപണം ചെയ്യപ്പെടുമെന്നും കരുതപ്പെട്ടിരുന്നു. നൈതികവും ധാർമ്മികവുമായ ഉത്തരവാദിത്വം ടെലിവിഷൻ ചാനലുകൾ പുലർത്തുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ, ഇന്റർനെറ്റ് ല�ോകമെമ്പാടും ബന്ധിപ്പിക്കുന്ന

ആശയ വിനിമയ�ോപാധിയായത�ോടെ ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനരീതികളിലും മാറ്റം വന്നു. ആശയവിനിമയത്തിനും തൽസമയ ബന്ധപ്പെടലിനും ടെലിവിഷൻ ചാനലുകൾക്ക്, ഇന്റർനെറ്റ് ഒരേ സമയം വെല്ലുവിളിയും അവസരവുമ�ൊരുക്കി. ഭരണകൂടങ്ങൾ, ഏകാധിപത്യ വ്യവസ്ഥകളിലും ജനായത്ത വ്യവസ്ഥകളിലും കൂടുതൽ കൂടുതലായി ടെലിവിഷനിൽ നിബന്ധനകളേർപ്പെടുത്തിതുടങ്ങി. വ്യാജവാർത്തകൾ അതിസുലഭമായി പ്രചരിപ്പിക്കാൻ നവീന സാങ്കേതികമാർഗ്ഗങ്ങളിലൂടെ സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുമ്പോൾ, ടെലിവിഷൻ ചാനലുകളുടെ പരസ്യവരുമാനം കുറഞ്ഞുതുടങ്ങി. എങ്കിലും ടെലിവിഷൻ ചാനലുകൾ വിശ്വാസ്യതയിൽ മുന്നിട്ടുനിന്നു. ഈ വിശ്വാസ്യതയാണ് ടെലിവിഷൻ പ്രവർത്തകർക്ക് ഭീഷണിയാവുന്നതും; ജീവൻ നഷ്ടപ്പെടുന്നതടക്കം. ആയിരം വാക്കുകൾക്ക് സമമാണ് ഒരു ദൃശ്യം എന്നത് സുവിദിതമായ വസ്തുതയാണ്. അപ്പോൾ സെക്കന്റിൽ 25 ഫ്രെയിമുകൾ വീതം ചലിക്കുന്ന ചിത്രങ്ങളായാല�ോ? എല്ലാ സാമൂഹ്യമാധ്യമങ്ങളും ഒരേസമയത്ത് കാണുന്ന പ്രേക്ഷകരേക്കാൾ എത്രയ�ോ ഇരട്ടിയാണ് ടെലിവിഷൻ ചാനലുകളിലെ തത്സമയ വാർത്താസംപ്രേഷണത്തിന്റെ പ്രേക്ഷകർ. മാത്രവുമല്ല, അവയുടെ പ്രേക്ഷകർ കുടുബസദസ്സകളുമാണ്.

ജനുവരി - ഫെബ്രുവരി 2019

21


J-lt o®-©×¡s¢

www.keralamediaacademy.org

ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, സിപിജെ തുടങ്ങിയ പല അന്താരാഷ്ട്ര സ്ഥാപനങ്ങളും ചൈന, റഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ പല രാജ്യങ്ങളിലും മാധ്യമപ്രക്ഷേപകർ നേരിടേണ്ടിവരുന്ന വധമടക്കമുള്ള ഭീഷണികളെക്കുറിച്ച് കണക്കുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഹിതകരമല്ലാത്ത വസ്തുതകൾ സംപ്രേഷണം ചെയ്യപ്പെടുന്നതിന് പര�ോക്ഷമായി വിലങ്ങുവയ്ക്കാൻ ഭരണകൂടങ്ങൾ തയ്യാറാവുന്നു. ടെലിവിഷൻ മാധ്യമരംഗത്തുള്ളവർക്ക് അതിനു വലിയ വില ക�ൊടുക്കേണ്ടിവരുന്നു. ഇക്കഴിഞ്ഞ ക�ൊല്ലവും അതുതന്നെ സംഭവിച്ചു. സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവർത്തനം 'ല�ോകത്തിൽ വച്ചേറ്റവും മാരക'മെന്നാണ് സിപിജെ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലാണ് കഴിഞ്ഞക�ൊല്ലം ഏറ്റവും കൂടുൽ പത്രപ്രവർത്തകർ ക�ൊല്ലപ്പെട്ടത്. 2018ൽ അഫ്ഗാനിസ്ഥാനിൽ 16 പത്രപ്രവർത്തകരാണ് ക�ൊല്ലപ്പെട്ടത്. ഏപ്രിൽ മാസത്തിൽ മാത്രം പത്ത് പേർ. അതിൽ മിക്കവരും പ്രക്ഷേപണ മാധ്യമരംഗത്തുള്ളവർ. ചാവേറായി ബ�ോംബ് സ്‌ഫ�ോടനം നടത്തിയ ആൾ ടെലിവിഷൻ ക്യാമറമാനായി വന്നിട്ടാണ് ആദ്യം ഒരു സ്‌ഫ�ോടനം നടന്ന സ്ഥലത്തുതന്നെ സ്വയം ചാവേറായത്. അന്നുതന്നെ ബിബിസിയുടെ അഫ്ഗാനിസ്ഥാൻ ഘടകത്തിലെ പ്രസിദ്ധനായ

അഹമ്മദ്ഷായെ അജ്ഞാതർ പിൻതുടർന്ന് വെടിവച്ചു. എഎഫ്പിയുടെ ഫ�ോട്ടോഗ്രാഫർ ഷാമറായ്, ട�ോല�ോ ടെലിവിഷൻ ക്യാമറാമാൻ മ�ൊഹമ്മുദ് ട�ോഖി, 1 ടിവി റിപ്പോർട്ടർ ഖാസി റസൂലി, ക്യാമറാമാൻ നവാസ് അലി റാജാബി, മാൻഷൻ ടിവി ചാനലിലെ സലീം തലാഷ്, അലീം സലീമി, റേഡിയ�ോ ഫ്രീ യൂറ�ോപ്പിന്റെ ലേഖകൻ മഹ്‌റം ദുരാനി തുടങ്ങിയവർ ഏപ്രിൽ 30ന് കാബൂളിലെ ഷസ്ദരക് പ്രദേശത്തെ സ്‌ഫ�ോടനത്തിൽ ക�ൊല്ലപ്പെട്ടു. ഫെബ്രുവരി 5-ാം തീയതി വടക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു പ്രാദേശിക റേഡിയ�ോ നിലയത്തിൽ വൈകുന്നേരം 6 മണിക്ക് തൽസമയപ്രക്ഷേപണം നടന്നുക�ൊണ്ടിരിക്കെ ഷഫീക്കുള്ള ആര്യ, റഹീമുള്ള റഹ്മാനി എന്നീ പ്രക്ഷേപകരെ താലിബാൻ വെടിവച്ചുക�ൊന്നു. എല്ലാ ക�ൊലപാതകങ്ങളും നടത്തിയത് താലിബാൻ, ഐഎസ് എന്നീ ഭീകരസംഘടനയിൽപ്പെട്ടവരാണ്. 2018 സെപ്റ്റംബർ 5-ാം തീയതി കാബൂളിലെ സ്‌പ�ോർട്‌സ് ക്ലബ്ബിൽ നടന്ന ഇരട്ട സ്‌ഫ�ോടനത്തിൽ ട�ോല�ോ ന്യൂസ് ചാനലിലെ റിപ്പോർട്ടർ സമീം ഫറാമാർസ് (28 വയസ്സ്), ക്യാമറാമാൻ റമീസ് അഹമാദി (23) എന്നിവർ മരിച്ചു.

അഹമ്മദ് ഷാ (ബി.ബി.സി ലേഖകൻ)

22

ജനുവരി - ഫെബ്രുവരി 2019

ട�ോല�ോ ന്യൂസ് ചാനലിലെ ഏറ്റവും നല്ല പത്രപ്രവത്തകരായിരുന്നു അവരെന്നത് ചാനൽ മേധാവി വിശേഷിപ്പിച്ചിരുന്നു. സിറിയൻ കലാപഭൂമിയിലും പത്രപ്രവർത്തകർക്ക് നിരന്തരം ഭീഷണികൾ നേടിടേണ്ടിവന്നു. നവംബർ 23-ാം തീയതി റേഡിയ�ോ പ്രക്ഷേപകൻ റെയ്ദ് ഫാറെസ്, ഫ�ോട്ടോഗ്രാഫർ ഹമൗദ് അൽജിനാദ് എന്നിവരെ ദീകരർ വധിച്ചു. 2011 ലെ സിറിയൻ യുദ്ധം തുടങ്ങിയതു മുതൽ നിരവധി പത്രപ്രവർത്തകരും പ്രക്ഷേപണ മാധ്യമങ്ങളിലുള്ളവരടക്കം വധിക്കപ്പെടുകയും തടവറകളിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സിറിയയിലെ സംഘർഷങ്ങൾക്കിടയിൽപ്പെട്ട് മരിച്ചവരുണ്ടെങ്കിലും ആറുപേരെങ്കിലും നിഷ്‌കരുണം ക�ൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് സിപിജെ പ്രസ്താവിക്കുന്നു. യൂറ�ോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലും കഴിഞ്ഞക�ൊല്ലം ഒരു ടെലിവിഷൻ അവതാരക ക�ൊല്ലപ്പെട്ടു. ബൾഗേറിയയിലെ റൂസിൽ പ്രമുഖചാനലായ ടിവിഎന്നിലെ അവതാരക 30 വയസ്സുള്ള വിക്‌ട�ോറിയ മരിന�ോവയ്ക്കായിരുന്നു


www.keralamediaacademy.org

അച്യുതാനന്ദ സാഹു

ജീവൻ ബലിക�ൊടുക്കേണ്ടി വന്നത്. യൂറ�ോപ്യൻ യൂണിയനിൽ നിന്നുള്ള ധനസഹായവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചുള്ള ഡിറ്റക്ടർ എന്ന പരിപാടിയുടെ അവതാരകയായിരുന്ന അവരെ നഗരത്തിലെ ഒരു പാർക്കിൽ ബലാൽസംഗം ചെയ്ത് വധിച്ച നിലയിലാണ് കണ്ടെത്തിയത്. യൂറ�ോപ്യൻ യൂണിയനിൽ കഴിഞ്ഞ ക�ൊല്ലം വിക്‌ട�ോറിയ അടക്കം മൂന്ന് പത്രപ്രവർത്തകരാണ് ജീവൻ ബലിയർപ്പിച്ചത്. ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, സിപിജെ തുടങ്ങിയ പല അന്താരാഷ്ട്ര സ്ഥാപനങ്ങളും ചൈന, റഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ പല രാജ്യങ്ങളിലും മാധ്യമപ്രക്ഷേപകർ നേരിടേണ്ടിവരുന്ന വധമടക്കമുള്ള ഭീഷണികളെക്കുറിച്ച് കണക്കുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് പ്രക്ഷേപണമാധ്യമങ്ങൾ ഒട്ടേറെ ഭീഷണികൾ നേരിട്ടു. ജമുന ടെലിവിഷൻ ചാനലിന്റെ (ജൂഗാന്തർ എന്ന പത്രസ്ഥാപനമാണത് നടത്തുന്നത്) നാല്പത് ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് കാലത്ത് ആയുധധാരികളായ അക്രമികൾ അവരുടെ ഹ�ോട്ടൽ മുറികളിൽ അതിക്രമിച്ച് വധിക്കാൻ ശ്രമിച്ചത് തലസ്ഥാനമായ ഡാക്കയിൽ നിന്ന് 40 കില�ോമീറ്റർ അകലെയുള്ള നവാബ്ഗഞ്ചിലായിരുന്നു. ആക്രമണത്തിൽ പത്തുപേർക്കെങ്കിലും സാരമായ പരിക്കേറ്റു. പാക്കിസ്ഥാനിലെ പെഷവാറിൽ നൂറുൽ ഹസൻ എന്ന ടെലിവിഷൻ പത്രപ്രവത്തകൻ അക്രമികളാൽ വധിക്കപ്പെട്ടു. ഫൈസാബാദിൽ സമാ ടെലിവിഷന്റെ ഡിഎസ്എൻജി വാൻ (വാർത്തകൾ കവർ ചെയ്യുന്നത്) അക്രമികൾ

കത്തിച്ചു. ജിയ�ോ ന്യൂസിന്റെ റിപ്പോർട്ടറെ കറാച്ചിയിൽ കയ്യേറ്റം ചെയ്തു. ലാഹ�ോറിൽ അവരുടെ രണ്ടു ഡി എസ് എൻ ജി വാനുകൾ അടിച്ചു തകർത്തു. സിപിജെയുടെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ

പത്രപ്രവർത്തകരെ തടവിലിടുന്ന രാജ്യമാണ് ടർക്കി. ഇതിൽ ഒട്ടേറെ പ്രക്ഷേപണമാധ്യമങ്ങളിലുള്ളവരും പെടുന്നു. മാധ്യമസ്വാതന്ത്ര�ം പൂർണമായി അനുവദിക്കപ്പെട്ട രാജ്യങ്ങൾ വളരെ കുറച്ചേയുള്ളു. സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ (ന�ോർവെ, സ്വീഡൻ, ഫിൻലാൻഡ്, നെതർലാർഡ്, സ്വിറ്റ്സർലാൻഡ്) എന്നിവയാണ് അവ. ഇവിടങ്ങളിലെ പ്രക്ഷേപണമാധ്യമങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ബ�ോഫ�ോഴ്‌സ് അഴിമതി ആദ്യം ചൂണ്ടിക്കാണിച്ചത് സ്വീഡിഷ് റേഡിയ�ോ ആയിരുന്നുവെന്ന് ഓർക്കുക.

തമിഴ്‌നാട്ടിൽ ഗവൺമെന്റ് ഉടമയിലുള്ള അരസു കേബിൾ ടിവി ക�ോർപ്പറേഷനാണ് ടെലിവിഷൻ ചാനലുകളുടെ വിതരണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നത്. മാരൻ സഹ�ോദര•ാരുടെ ഉടമസ്ഥതയിലുള്ള സുമംഗലി കേബിൾ നെറ്റ്‌വർക്ക് പക്ഷപാതപരമായി ചാനൽ വിതരണം നടത്തുന്നതിനാൽ, ഗവൺമെന്റ് തന്നെ മുൻകൈയെടുത്ത് ടെലിവിഷൻ ചാനൽ വിതരണമേറ്റെടുത്തുക�ൊണ്ടാണ് അരസു കേബിൾ ക�ോർപ്പറേഷൻ തുടങ്ങിയത്. പക്ഷേ, കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഗവൺമെന്റിനെതിരായ പ്രക്ഷോഭങ്ങളും മറ്റും കവർ ചെയ്യുന്ന റിപ്പോർട്ടുകളും പരിപാടികളും സംപ്രേഷണം ചെയ്യുമ്പോൾ അരസു കേബിൾ അത്തരം ചാനലുകളെ ഒഴിവാക്കുന്നു. ചെന്നൈ നഗരത്തിൽ ടെലിവിഷൻ വിതരണം 22 ലക്ഷം വീടുകളിലും നടത്തുന്നത് അരസു കേബിളാണ്. പതിന�ൊന്നു തവണയെങ്കിലും ഇങ്ങനെ ടെലിവിഷൻ ബ്ലാക്കൗട്ട് ചെയ്തിട്ടുണ്ടെന്ന് ഓൺലൈൻ പത്രം 'വയർ' റിപ്പോർട്ട് ചെയ്യുന്നു. സൺ വാർത്ത, ടൈംസ് നൗ, കാവേരി ന്യൂസ്, തന്തി ടിവി, പുതിയ തലമുറൈ, സത്യം, മതിമുകം തുടങ്ങിയവ ഇങ്ങനെ കാഴ്ച മറയ്ക്കപ്പെട്ട ചാനലുകളിൽപെടുന്നു. കേബിൾ ടിവി വിതരണത്തിൽ കുത്തക ഒഴിവാക്കി, ജനാധിപത്യവൽക്കരിക്കുന്നതിനു വേണ്ടിയും സമത്വം പാലിക്കുന്നതിനുവേണ്ടിയും ഭരണകൂടം (ഇന്ത്യയിൽ കേബിൾ ടിവി വിതരണം നടത്തുന്ന ഒരേയ�ൊരു സംസ്ഥാനമെന്ന ബഹുമതി തമിഴ്‌നാട് ഗവൺമെന്റിനാണ്) നേരിട്ടു നടത്തുന്ന ഒരു സ്ഥാപനം ഇങ്ങനെ ചെയ്യുന്നത് പ്രക്ഷേപണ മാധ്യമങ്ങളെ മുട്ടുകുത്തിക്കാൻ വേണ്ടി മാത്രമാണെന്ന്

ജനുവരി - ഫെബ്രുവരി 2019

23


J-lt o®-©×¡s¢

എടുത്തുപറയേണ്ടതില്ലല്ലോ. മാധ്യമങ്ങള�ോട് ഭരണകൂടത്തിനുള്ള അസഹിഷ്ണുതയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണിത്. ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പുകാലത്ത് പ�ോലീസ് അകമ്പടിയിൽ, അവരുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്തിരുന്ന ദൂരദർശൻ ക്യാമറാമാൻ അച്ചുതാനന്ദ സാഹു ക�ൊല്ലപ്പെട്ടു. പ�ോലീസും മാവ�ോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടയിൽപ്പെട്ടാണ് സാഹുവിന് ജീവൻ വെടിയേണ്ടിവന്നത്. സംഘർഷ മേഖലകളിൽ പത്രപ്രവർത്തനം നടത്തുന്നതിന് പ്രത്യേക പരിരക്ഷ ഇല്ലാത്തതിനാലാണ് ഈ മരണം നടന്നത്. കഴിഞ്ഞ ക�ൊല്ലത്തെ സുപ്രിംക�ോടതിയുടെ, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ മലയാള ടെലിവിഷൻ ചാനലുകൾക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു ഭാഗത്ത് വിശ്വാസികളും, മറുഭാഗത്ത് ക�ോടതി വിധി നടപ്പാക്കാനുറച്ച് പ്രവർത്തിക്കുന്ന നിയമപാലകരുടെ പിന്തുണയുള്ളവരും-ഇരുപക്ഷവും ഒട്ടും വിട്ടുവീഴ്ചാ മനസ്സില്ലാതെ പെരുമാറിതമ്മിൽ നിലനിന്നിരുന്ന കലുഷിതമായ അന്തരീക്ഷത്തെ മാധ്യമങ്ങൾ നേരിട്ടു. അതു കടുത്ത വെല്ലുവിളിയായിരുന്നു. ചാനലുകളിൽ എന്താണ് 24

www.keralamediaacademy.org

കാണിക്കേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും ഇരുവിഭാഗക്കാരും ചാനലുകൾക്ക് നിർദേശം നൽകിക്കൊണ്ടിരുന്നു. ഒരു ചെറിയ തീപ്പൊരിപ�ോലും ആളിക്കത്തുമെന്ന നിലയിലായിരുന്നു സ്ഥിതിഗതികൾ. ടെലിവിഷൻ ചാനലുകളുടെ പ്രവർത്തകർ അതിനാൽ വലിയ ഭീഷണി നേരിട്ടുക�ൊണ്ടാണ് മാധ്യമപ്രവർത്തനം നടത്തിയത്. ഒരു നാൾ സംഘപരിവാർ പ്രവർത്തകരിൽ നിന്ന് ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ഭയന്ന് ചാനലുകളെല്ലാം കവറേജ് മതിയാക്കി മലയിറങ്ങി. സംഘർഷത്തിന്റെ വൈകാരിക തീവ്രത അവരുടെ റിപ്പോർട്ടിംഗിനെ കാര്യമായി ബാധിച്ചില്ല എന്നത് പ്രശംസനീയമായ വസ്തുതയാണ്. തെലുങ്ക് ടെലിവിഷൻ ചാനലായ മ�ോജ�ോ ടിവിയുടെ പ്രതിനിധികളായി ശബരിമല സന്നിധാനത്തെത്തിയ യുവതികളായ പ്രതിഭ പ്രിയദർശിനി മുക്കരേക്കും ഭാനു മുധിരാജിനും അങ്ങോട്ടുകടക്കാൻ കഴിഞ്ഞില്ല. സുപ്രിംക�ോടതി വിധിയ�ോട് പിന്തുണ പ്രഖ്യാപിക്കാനും അനുഭാവം പ്രകടമാക്കാനും ഉദ്ദേശിച്ചുക�ൊണ്ടായിരുന്നു അവർ നിയ�ോഗിതരായത്. പക്ഷേ, കവറേജ് നടത്താൻ കഴിയാതെ അവർ പിന്തിരിപ്പിക്കപ്പെട്ടു. അതിനുശേഷം തങ്ങൾക്ക് നേരിടേണ്ടിവന്ന ഭീഷണികളെപ്പറ്റി

ജനുവരി - ഫെബ്രുവരി 2019

അവർ പരാതിപ്പെട്ടിരിക്കുകയാണ്. പ�ോലീസിന്റെ നിർദേശമനുസരിച്ച് മടങ്ങുമ്പോൾ തങ്ങൾക്ക് ഭീഷണി നേരിടേണ്ടിവന്നു എന്നാണവരുടെ പരാതി. തുടർന്ന് ഹൈദരാബാദിലും വിജയവാഡയിലും കവറേജിനു പ�ോയപ്പോൾ വിഷമം നേരിടേണ്ടിവന്നതിനെക്കുറിച്ച് അവർ സി.പി.ജെയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർ നേരിടുന്ന ഭീഷണിക്ക് അറുതിയുണ്ടാകുമ�ോ? യുനെസ്‌ക�ോ പ�ോലുള്ള അന്താരാഷ്ട്ര സംഘടനകൾ ഓര�ോ തവണയും മാധ്യമപ്രവർത്തകർ ഭീഷണി നേരിടുമ്പോൾ ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തുകയും ഭരണകൂടങ്ങളുടെ ശ്രദ്ധയിൽക�ൊണ്ടുവരികയും ചെയ്യുന്നുണ്ട്. വൻകിട മാധ്യമസ്ഥാപനങ്ങളും സംഘടനകളും ഭീഷണിക്കെതിരായി സ്വതന്ത്രമായ, നിഷ്പക്ഷമായ പത്രപ്രവർത്തനം നടത്തുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇതിനെല്ലാമുപരിയായി ല�ോക മനസ്സാക്ഷി ഉണർന്നു പ്രവർത്തിച്ചാലേ മതിയാവൂ. അതിന് എല്ലാ വിഭാഗങ്ങളിലുംപെടുന്ന ജനങ്ങളുടെ പൂർണമായ പിന്തുണയുണ്ടാവണം. അതിനായി അവരെ ബ�ോധവൽക്കരിക്കുന്നതിന് മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം. (ലേഖകൻ ദൂരദർശൻ മുൻ അഡിഷണൽ ഡയറക്ടർ ജനറലാണ്)


www.keralamediaacademy.org

അറബ് ല�ോകത്തിന്റെ

മനം കവർന്നു മു

ഖ്യമന്ത്രി പിണറായി വിജയന്റെ 2019 ഫെബ്രുവരിയിലെ യുഎഇ സന്ദർശനവും പ�ൊതുപരിപാടികളും അറബ് ല�ോകത്ത് ശ്രദ്ധനേടി. അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷൻ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദർശനത്തിന് നൽകിയത്. യുഎഇയിലെ ഭരണാധികാരികളുമായും ഉന്നത സർക്കാർ പ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അറബ് ദേശീയ മാധ്യമങ്ങളും ടെലിവിഷൻ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് ഈ കൂടിക്കാഴ്ചകൾക്ക് നൽകിയത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് അറബ് മാധ്യമങ്ങൾ കണ്ടത്. യുഎഇയിൽ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അൽ ഇത്തിഹാദ് ഈ കൂടിക്കാഴ്ചയെ പ്രധാനപ്പെട്ട സംഭവമായി എടുത്തു പറഞ്ഞു. അബുദാബി ഇൻവെസ്റ്റ്മെന്റ് അത�ോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌൺ പ്രിൻസ് ക�ോർട്ട് ചെയർമാനുമായ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയും ഏറെ പ്രധാനമായിരുന്നു.

അബുദാബിയിലെ അഡ്‌ന�ോക് ആസ്ഥാനത്ത് വെച്ച് സഹമന്ത്രിയും അഡ�്നോക് ഗ്രൂപ്പ് സിഇഒയുമായ ഡ�ോ. സുൽത്താൻ അഹ്മദ് അൽ ജാബറുമായും മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകൾ എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ പ്രമുഖമായ ഇംഗ്ലീഷ് ദിനപത്രങ്ങൾ ആയ ഗൾഫ് ന്യൂസും ഖലീജ് ടൈംസും വലിയ ഒരു ഭാഗം തന്നെ മുഖ്യമന്ത്രിയുടെ സന്ദർശന വാർത്തകൾക്കായി നൽകി. കേരളത്തോടുള്ള അറബ് ജനതയുടെ സ്നേഹവായ്പ് കൂടി വ്യക്തമാക്കുന്നതാണ് അറബ് മാധ്യമങ്ങളിലെ വാർത്തകൾ.

ജനുവരി - ഫെബ്രുവരി 2019

25


J-lt o®-©×¡s¢

26

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org


www.keralamediaacademy.org

പ�ൊതുതാത്പര്യത്തെ പാടേ അവഗണിച്ച് നിക്ഷിപ്തതാത്പര്യങ്ങളുടെ പ്രചാരണാർത്ഥമുള്ള സെൻസേഷണലിസം അപകടത്തിനു കാരണമാകും. സെൻസേഷണലിസത്തെ അനായാസം നിർവചിക്കാന�ോ അതിന് അതിർവരമ്പുകൾ നിശ്ചയിക്കാന�ോ കഴിയില്ല. അനുവദനീയമായ സെൻസേഷണലിസത്തിന്റെ മറവിലാണ് അനഭിലഷണീയമായ വ്യാജവാർത്തകൾ അവതരിപ്പിക്കപ്പെടുന്നത്.

ഡ�ോ. സെബാസ്റ്റ്യൻ പ�ോൾ

വാർത്തയിലെ

സത്യവും മിഥ്യയും പീ

ലാത്തോസ് അവന�ോട് ച�ോദിച്ചു: എന്താണ് സത്യം? യ�ോഹന്നാൻ 18. 38

ഈ ച�ോദ്യത്തിനുള്ള ഉത്തരം ആ ന്യായാധിപന് ലഭിച്ചിരുന്നുവെങ്കിൽ യേശുവിന്റെ വിധി മറ്റൊന്നാകുമായിരുന്നു. അന്ന് ലഭിക്കാതിരുന്ന ഉത്തരം രണ്ടായിരം വർഷമായി ആ ച�ോദ്യം തേടിക്കൊണ്ടിരിക്കുന്നു. സത്യാന്വേഷണത്തിന്റെ ഏത�ോ ഘട്ടത്തിൽ സത്യം നമ്മെ കടന്നുപ�ോയി. ഒരു മയക്കത്തിൽ ഒരു റെയിൽവേ സ്‌റ്റേഷൻ കാണാതെ പ�ോയതുപ�ോലെ. കണ്ണ് തുറന്നപ്പോൾ നമ്മൾ അപരിചിതമായ സത്യാനന്തരല�ോകത്താണ് എത്തിയിരിക്കുന്നത്.

സത്യം എന്തെന്നറിയാതെ സത്യാനന്തരകാലത്തെത്താൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. സത്യാനന്തരം അവശേഷിക്കുന്നത് സത്യമല്ല. അസത്യങ്ങളുടെ കാലമാണ് സത്യാനന്തരകാലം. ഭൂഗ�ോളത്തിന്റെ ഭ്രമണ വേഗതയേക്കാൾ വേഗത്തിൽ നുണ ആഗ�ോളചംക്രമണം നടത്തുമ്പോൾ വ്യാജവാർത്തകൾ ഉണ്ടാകുന്നു. അവ സ്വയം ഉണ്ടാകുന്നതല്ല, സൃഷ്ടിക്കപ്പെടുന്നതാണ്. സമകാലിക മാധ്യമപ്രവർത്തനം നേരിടുന്ന വലിയ വെല്ലുവിളിയാണത്. മാധ്യമങ്ങളിൽ നിന്നറിയുന്നത് സത്യമാണെന്ന് വിശ്വസിക്കുകയ�ോ മാധ്യമങ്ങളിൽനിന്ന് സത്യം മാത്രം പ്രതീക്ഷിക്കുകയ�ോ ചെയ്യുന്നവർ വലിയ പ്രതിസന്ധിയിലാകുന്ന കാലമാണ്

സത്യാനന്തരകാലം. വൃദ്ധമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഒരുപ�ോലെ കാണപ്പെടുന്ന പ്രതിഭാസമാണെങ്കിലും വ്യാജവാർത്തയുടെ പ്രജനനം കൂടുതലായി നടക്കുന്നത് നവമാധ്യമങ്ങളിലാണ്. ബഹുമുഖമായ പ്രശ്‌നത്തിന് ഏകമുഖമായ പരിഹാരമില്ല. വായനക്കാരെ കബളിപ്പിക്കുന്നതിനും ട്രാഫിക് പെരുപ്പിക്കുന്നതിനുംവേണ്ടി പടച്ചെടുക്കുന്നതാണ് വ്യാജവാർത്ത. വിശ്വാസ്യതയ്ക്കുവേണ്ടി അതിന് സംഘടിതരൂപം നൽകാറുണ്ട്. ആവർത്തനം നുണയെ സത്യമാക്കുമെന്ന് ഗീബൽസ് പറഞ്ഞു. ആവർത്തനത്തിനു പകരം പലർ ചേർന്ന് ഒരുമിച്ചൊരു നുണ പറയുന്നതാണ് കൂടുതൽ

ജനുവരി - ഫെബ്രുവരി 2019

27


J-lt o®-©×¡s¢

www.keralamediaacademy.org

തെറ്റായ വിവരങ്ങൾ ഒരു ഗ്രൂപ്പിൽനിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് അനായാസം വിന്യസിക്കപ്പെടുമ്പോൾ വിവരവിസ്‌ഫ�ോടനം സാമൂഹികമായ ദുരന്തത്തിന് കാരണമാകുന്നു. സ�ോഷ്യൽ മീഡിയയിലെ നിരുത്തരവാദിത്വം നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടങ്ങളെ പ്രേരിപ്പിക്കുന്നു. ശരിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല അത്തരം ജനകീയനിലപാടുകൾ. ഫലപ്രദമെന്ന് മാധ്യമങ്ങളിലെ അഭിനവ ഗീബൽസുമാർ കണ്ടെത്തിയിരിക്കുന്നു. ഇപ്രകാരമുള്ള കള്ളക്കൂട്ടത്തെയാണ് പിണറായി വിജയൻ മീഡിയ സിൻഡിക്കേറ്റ് എന്നു വിളിച്ചത്. മാധ്യമപ്രവർത്തകർ മാത്രം ഉൾപ്പെടുന്നതാകണമെന്നില്ല സിൻഡിക്കേറ്റ്. വ്യക്തമായ അജണ്ടയ�ോടെ മാധ്യമങ്ങളെ ദുരുപയ�ോഗം ചെയ്യാൻ ഇറങ്ങുന്ന തത്പരകക്ഷികളും ഈ കൂട്ടത്തിലുണ്ടാകും അവരാണ് വ്യാജവാർത്തയുടെ സ്രഷ്ടാക്കൾ. തിരഞ്ഞെടുപ്പെന്ന മഹാപ്രളയത്തിൽ വ്യാജവാർത്തകൾ ധാരാളം നമ്മുടെ ഉമ്മറത്ത് അടിഞ്ഞുകൂടും. കൃത്രിമമായി തയാറാക്കപ്പെടുന്ന വീഡിയ�ോടേപ്പുകളും മ�ോർഫ് ചെയ്‌തെടുക്കുന്ന ഛായകളും വ്യാജപ്രസ്താവനകളും നുണകളും വ്യാപകമായി പ്രചരിക്കുന്ന കാലമാണിത്. തെറ്റായ ധാരണകൾക്ക് കാരണമാകുന്ന നുണകൾ മാധ്യമങ്ങളുടെ ജനാധിപത്യസ്വഭാവത്തെയും തിരഞ്ഞെടുപ്പിന്റെ ചൈതന്യത്തെയും പങ്കിലമാക്കുന്നു. പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യയുടെ സങ്കീർണമായ സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്ന നുണകളെ സത്യത്തിൽനിന്ന് അനായാസം വേർപെടുത്താനാവില്ല. നിർമിതബുദ്ധി എന്ന സാങ്കേതികഭ്രമത്തിൽ എന്തു വികൽപവും സാധ്യമാണ്. ഓര�ോന്നും സംഭവിച്ചു കഴിയുമ്പോൾ ഇതെങ്ങനെ സംഭവിച്ചുവെന്ന് ആശ്ചര്യപ്പെടാൻ മാത്രമേ നമുക്ക് കഴിയൂ. മാധ്യമങ്ങളിലെ ഉള്ളടക്കത്തിന് ഉത്തരവാദികൾ മാധ്യമപ്രവർത്തകരായതിനാൽ എല്ലാ കൃത്രിമങ്ങൾക്കും അവരെ മാത്രമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല. സമ്പർക്കസാധ്യത ഏറെയുള്ള ആധുനികകാലത്ത് വാർത്തയുടെ ഉത്പാദനം ഏകപക്ഷീയമായല്ല നടക്കുന്നത്. വായിക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന വായനക്കാരൻ ഇന്ന് ഉള്ളടക്കത്തിന്റെ നിർമിതിയിലും പങ്കാളിയാണ്. പ്രധാനപ്പെട്ട ആ പങ്കാളിത്തത്തെക്കുറിച്ച് ശരിയായ അവബ�ോധമില്ലാതെ കണ്ണിൽക്കാണുന്നതെല്ലാം 28

ലൈക്ക് ചെയ്യുകയ�ോ ഫ�ോർവേഡ് ചെയ്യുകയ�ോ ചെയ്യുന്ന മനുഷ്യരും വ്യാജവാർത്തയുടെ നിർമിതിയിലും പ്രചരണത്തിലും പങ്കുചേരുന്നു. സമൂഹത്തിന്റെ മാധ്യമപെരുമാറ്റം ഉത്തരവാദിത്വത്തോടെയല്ല. അതുക�ൊണ്ട് ഒരു വിരൽ മാധ്യമപ്രവർത്തകർക്കുനേരേ ചൂണ്ടുമ്പോൾ മൂന്നു വിരൽ ചൂണ്ടുന്നവരുടെ നെഞ്ചിനുനേരേ ചൂണ്ടപ്പെടുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഒരു ഗ്രൂപ്പിൽനിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് അനായാസം വിന്യസിക്കപ്പെടുമ്പോൾ വിവരവിസ്‌ഫ�ോടനം സാമൂഹികമായ ദുരന്തത്തിന് കാരണമാകുന്നു. സ�ോഷ്യൽ മീഡിയയിലെ നിരുത്തരവാദിത്വം നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടങ്ങളെ പ്രേരിപ്പിക്കുന്നു. ശരിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല അത്തരം ജനകീയനിലപാടുകൾ. ട്വീറ്റിന്റെയും പ�ോസ്റ്റിന്റെയും കൈമാറ്റത്തിനുവേണ്ടി വിരലമർത്തുംമുമ്പ് അവയുടെ സത്യാവസ്ഥയും വിശ്വസനീയതയും ഉറപ്പുവരുത്തണം. വാർത്താവിതരണം ജനകീയമായിരിക്കുന്ന കാലത്ത് തങ്ങളെ തേടിയെത്തുന്ന വാർത്തയെ ഉത്തരവാദിത്വത്തോടെ സമീപിക്കേണ്ടതെങ്ങനെയെന്ന പരിശീലനം വിദ്യാർത്ഥികൾക്കു നൽകണം. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മീഡിയ ക്‌ളബ്ബുകൾ രൂപീകരിക്കുകയെന്ന ആശയം വ്യാപകമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അവശ്യം വേണ്ടതായ മാധ്യമസാക്ഷരതയുടെ വ്യാപനത്തിന് ഇത്തരം പ്രവർത്തനം സഹായകമാകും. വിദ്യാലയങ്ങളിലെ മീഡിയ ക്‌ളബ്ബ് എന്ന ആശയം എൻ സി ഇ ആർ ടിയും നടപ്പാക്കുന്നുണ്ട്. വാർത്തയും അഭിപ്രായവും തമ്മിലുള്ള വേർതിരിവ് സി പി സ്‌ക�ോട്ടിന്റെ പ്രസിദ്ധമായ പ്രസ്താവനയിലുണ്ട്. വസ്തുതകൾ പവിത്രവും അഭിപ്രായം സ്വതന്ത്രവും എന്നതാണ് നൂറ്റാണ്ട് പഴക്കമുള്ള ആ പ്രസ്താവന. പവിത്രമായതിൽ ഒന്നും കലർത്താൻ പാടില്ല. എന്നാൽ ഇന്ന് അശിക്ഷിതമായ മാധ്യമ ഇടപെടലുകളിൽ വസ്തുതയും അഭിപ്രായവും വേർതിരിക്കാൻ

ജനുവരി - ഫെബ്രുവരി 2019

കഴിയാത്തവിധം ഒന്നാകുന്നു. സത്യവും മിഥ്യയും വേർതിരിക്കാൻ കഴിയാത്ത അവസ്ഥ. മാധ്യമപ്രവർത്തനത്തിലെ ആദരണീയമായ രണ്ട് ഗുണങ്ങളാണ് സുതാര്യതയും കൃത്യതയും. സി പി സ്‌ക�ോട്ടിന്റെ കാലത്തേക്കാൾ ഇവയ്ക്ക് ഇന്ന് അടിയന്തരപ്രാധാന്യമുണ്ട്. റിപ്പോർട്ടിങ്ങും എഡിറ്റിങ്ങും തത്വാധിഷ്ഠിതമായാൽ പതിര് ഒട്ടൊക്കെ വേർതിരിക്കാനാകും. വസ്തുതാനിർണയത്തിന് പാരമ്പര്യസങ്കേതങ്ങളിൽ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. നവമാധ്യമങ്ങളിൽ അതില്ല. ആകർഷണീയമായി അവതരിപ്പിക്കാനുള്ളതാണ് വാർത്ത. ബേത്‌ലെഹെമിലെ സദ്‌വാർത്ത അവതരിപ്പിക്കപ്പെട്ടത് ലൈറ്റ് ആൻഡ് സൗണ്ട് ഷ�ോയുടെ രൂപത്തിലായിരുന്നു. ആകർഷണീയതയ്ക്കുവേണ്ടിയുള്ള സെൻസേഷണലിസത്തിൽ തെറ്റില്ല. എന്നാൽ പ�ൊതുതാത്പര്യത്തെ പാടേ അവഗണിച്ച് നിക്ഷിപ്തതാത്പര്യങ്ങളുടെ പ്രചരണാർത്ഥമുള്ള സെൻസേഷണലിസം അപകടത്തിനു കാരണമാകും. സെൻസേഷണലിസത്തെ അനായാസം നിർവചിക്കാന�ോ അതിന് അതിർവരമ്പുകൾ നിശ്ചയിക്കാന�ോ കഴിയില്ല. അനുവദനീയമായ സെൻസേഷണലിസത്തിന്റെ മറവിലാണ് അനഭിലഷണീയമായ വ്യാജവാർത്തകൾ അവതരിപ്പിക്കപ്പെടുന്നത്. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെ തടസപ്പെടുത്താതെ എപ്രകാരമാണ് ഇവയെ തടയാൻ കഴിയുകയെന്നത് മാധ്യമപ്രവർത്തനത്തിലെ പ്രതിസന്ധിയാണ്. കളകൾ പിഴുതെടുക്കുമ്പോൾ അവയ�ോട�ൊപ്പം ചെടികളും പിഴുതെടുക്കപ്പെടും. നരച്ച മുടി പിഴുതെടുക്കാൻ ശ്രമിക്കുമ്പോൾ അത�ോട�ൊപ്പം കറുത്ത മുടികളും പറിച്ചെ ടുക്കപ്പെടുന്നതുപ�ോലെയാണത്. ഡ്രാക്കോണിയൻ നിയമങ്ങൾക്കു പകരം ആര�ോഗ്യകരമായ ഡിജിറ്റൽ പൗരബ�ോധത്തിന്റെ വ്യാപനമാണ് ഉണ്ടാകേണ്ടത്. കഠിനമായ നിയമങ്ങൾ സ്വാതന്ത്ര�ത്തിന്റെ ല�ോലമായ തന്ത്രികളെ അപായപ്പെടുത്തും. സ്വാതന്ത്ര�വും ഉത്തരവാദിത്വവും


www.keralamediaacademy.org

തമ്മിൽ സർഗാത്മകമായ തുലനമുണ്ടാകണം. നവമാധ്യമങ്ങളിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും പ്രീ-ഡിജിറ്റൽ മാധ്യമരീതികൾ നിലനിർത്താൻ കഴിഞ്ഞാൽ വ്യാജവാർത്ത ഉൾപ്പെടെയുള്ള ഭീഷണികളെ ഫലപ്രദമായി പ്രതിര�ോധിക്കാൻ കഴിയും. സാങ്കേതികവിദ്യയുടെ തുറവിയിൽ സൃഷ്ടിക്കപ്പെട്ട അപകടങ്ങളെ നേരിടാൻ സാങ്കേതികവിദ്യ സ്വയം സജ്ജമാകുന്നുണ്ട്. ഇൻറർനെറ്റിന്റെ പറുദീസയിൽ വിലക്കപ്പെട്ടതിനെ തേടിയവർ പറുദീസാനഷ്ടത്തിന്റെ

കയ്പുനീർ കുടിക്കേണ്ടിവരും. തന്റെ പിൻഗാമിയെ ബറാക് ഒബാമ മര്യാദയുടെ സീമകൾ കിട്ട് അധിക്ഷേപിക്കുന്ന വാർത്ത ഏതാനും മാസം മുമ്പ് വ്യാപകമായി പ്രചരിച്ചു. അത് വ്യാജവാർത്തയായിരുന്നു. ഒബാമയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? പ്രക്ഷോഭകാലത്തും തിരഞ്ഞെടുപ്പുകാലത്തും വ്യാജവാർത്തകൾ തഴച്ചുവളരും. പൗരസമൂഹത്തിന്റെ ഡിജിറ്റൽ അവബ�ോധവും ആര�ോഗ്യകരമായ

മാധ്യമപ്രവർത്തനരീതികളും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഈ വിപത്തിനെ നമുക്ക് നേരിടാൻ കഴിയൂ. ഡിജിറ്റൽ സ�ോഴ്‌സിൽനിന്ന് വാർത്ത കണ്ടെത്തുന്ന ട്വിറ്റർ േജണലിസത്തിന്റെ കാലത്ത് പരിഹാരവും പ്രതിര�ോധവും അത്ര അനായാസമല്ല. ലേഖകൻ മാധ്യമനിരീക്ഷകനും മുൻ എം.പിയുമാണ്‌

ജനുവരി - ഫെബ്രുവരി 2019

29


J-lt o®-©×¡s¢

www.keralamediaacademy.org

ടി കെ സുജിത്ത്

ചരിത്രം

വരഞ്ഞിട്ട രേഖാചിത്രങ്ങൾ

2018ൽ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ കാർട്ടൂണുകളെക്കുറിച്ച് കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി കെ സുജിത്ത് എഴുതുന്നു. പരവൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിദൂഷകൻ മാസികയിൽ ഒന്നാം ല�ോകമഹായുദ്ധ കാലത്ത് വന്ന മഹാക്ഷാമദേവത എന്ന ഹാസ്യചിത്രമാണ് മലയാളത്തിലെ ആദ്യ കാർട്ടൂണായി കണക്കാക്കുന്നത്.

ണ്ടായിരത്തി പതിനെട്ടിന് വിടപറഞ്ഞ് പുതുവർഷത്തിലേക്ക് കടക്കുമ്പോൾ മലയാള കാർട്ടൂൺ ചുവടുവെക്കുന്നത് നൂറ്റാണ്ടിന്റെ നിറവിലേക്കാണ്. ക�ൊല്ലത്തെ പരവൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിദൂഷകൻ മാസികയിൽ ഒന്നാം ല�ോകമഹായുദ്ധ കാലത്ത് വന്ന മഹാക്ഷാമദേവത എന്ന ഹാസ്യചിത്രമാണ് മലയാളത്തിലെ ആദ്യ കാർട്ടൂണായി കണക്കാക്കുന്നത്. 1919 ഒക്ടോബറിൽ വിദൂഷകന്റെ അഞ്ചാം ലക്കത്തിലാണ് മഹാക്ഷാമദേവത അച്ചടിച്ചുവന്നത്. ല�ോകമഹായുദ്ധകാലത്ത് അനുഭവപ്പെട്ട

30

കടുത്ത ഭക്ഷ്യ ക്ഷാമം ആയിരുന്നു വിഷയം. ഭീകരനായ അസുര രൂപം പൂണ്ട ക്ഷാമദേവത മനുഷ്യജീവിതങ്ങളെ ചവിട്ടിമെതിക്കുന്നതും കുന്തത്തിൽ ക�ോർത്ത് രസിക്കുന്നതുമ�ൊക്കെയാണ് ചിത്രീകരിച്ചിരിക്കുന്നത്.രചനാശൈലി ക�ൊണ്ട് ഹാസ്യചിത്രമാണെങ്കിലും അക്കാലത്തെ മനുഷ്യദുരിതത്തിന്റെ നേർക്കാഴ്ചയായിരുന്നു മഹാക്ഷാമദേവത. മഹാക്ഷാമദേവതയ്ക്ക് ഒരു നൂറ്റാണ്ടിനിപ്പുറം മലയാള കാർട്ടൂൺ എത്തിനിൽക്കുന്നത് മറ്റൊരു ദുരന്തത്തെ അതിജീവിച്ച ജനതയ്ക്ക് മുന്നിലാണ്. കേരളത്തെ ദുരന്തഭൂമിയാക്കിയ മഹാപ്രളയമായിരുന്നു പ�ോയ

ജനുവരി - ഫെബ്രുവരി 2019

വർഷത്തെ ഏറ്റവും വലിയ വാർത്ത.കേരളത്തിന്റെ ദുരിതവും, അതിജീവനവുമെല്ലാം കാർട്ടൂണുകൾക്കും വിഷയമായി.4880 ക�ോടി ചെലവിട്ട് കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായാ നിർമ്മാണത്തിലേർപ്പെട്ടുക�ൊണ് ടിരിക്കുന്ന പ്രധാനമന്ത്രിയ്ക്കു മുന്നിൽ തകർന്ന കേരളത്തിന്റെ പ്രതിരൂപം കാണിച്ച് സഹായമഭ്യർത്ഥിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കാർട്ടൂൺ(സതീഷ് ആചാര്യ:മെയിൽ ടുഡേ) ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തെ പ്രളയജലത്തിൽ നിന്നും ഉയർത്തിക�ൊണ്ടുവരുന്ന മൽസ്യത്തൊഴിലാളിയേയും സതീഷ് ആചാര്യ ആവിഷ്‌കരിച്ചു.


www.keralamediaacademy.org

കാർട്ടൂണുകളിൽ ഒട്ടേറെക്കാലം സജീവമായിരുന്ന രണ്ട് കഥാപാത്രങ്ങൾ,കരുണാനിധിയും വാജ്‌പേയിയും ഓർമ്മയായത് 2018 ൽ ആണ്. മൽസ്യത്തൊഴിലാളിയുടെ ഇരുകൈകളും രക്ഷാപ്രവർത്തനത്തിനുള്ള വഞ്ചിയും തുഴയുമായി മാറുന്നതായിരുന്നു മാതൃഭൂമിയിലെ രജീന്ദ്രകുമാറിന്റെ കാർട്ടൂൺ.പ്രളയദുരിതസഹായമായി കേരളത്തിന് 700 ക�ോടി സഹായം നൽകാമെന്ന യു എ ഇ സർക്കാരിന്റെ വാഗ്ദാനം നിരസിച്ച കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗ�ോപീകൃഷ്ണൻ മാതൃഭൂമിയിൽ വരച്ച കാർട്ടൂൺ ഗംഭീരമായി. വിശന്നുവലഞ്ഞിരിക്കുന്ന കേരളമുഖ്യമന്ത്രിക്ക് ഭക്ഷണവുമായി എത്തുന്ന യു എ ഇ സർക്കാർ പ്രതിനിധികളെ തന്റെ നിറഞ്ഞ വയർ കാണിച്ച് മടക്കി അയക്കുന്ന പ്രധാനമന്ത്രി ആയിരുന്നു കാർട്ടൂണിൽ. കേരളത്തിനുള്ള സഹായധനം ചുമന്നുവരുന്ന ഒട്ടകത്തെ ഗേറ്റിൽ തടയുന്ന പശുവിനെ ചിത്രീകരിച്ച നിശ്ശബ്ദകാർട്ടൂൺ (വി.ആർ രാഗേഷ്:മാധ്യമം) സ�ോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയജലത്തിൽ നിന്ന് കേരളത്തെ വീണ്ടെടുക്കാൻ ലൈഫ് ബ�ോയ് എറിഞ്ഞുനൽകുന്ന പരശുരാമനെ ചിത്രീകരിച്ച കാർട്ടൂണും(സജിത്കുമാർ:ഔട്ട് ലുക്ക്) നന്ദി എന്ന രണ്ടക്ഷരങ്ങൾ ക�ൊണ്ട് പ്രളയത്തെ അതിജീവിച്ച കേരളത്തെ ചിത്രീകരിച്ച കാർട്ടൂണും(ശിവ:മന�ോരമ) ശ്രദ്ധേയമായി.താങ്ക്‌സ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് മനുഷ്യരൂപം നൽകി പ്രളയകാലത്ത് കേരളം കണ്ട കാഴ്ചകൾ മലയാളമന�ോരമയിൽ ബൈജു പൗല�ോസ് അതിമന�ോഹരമായി ചിത്രീകരിച്ചു. ജാതിമതഭേദങ്ങൾ മറന്ന് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി കേരളത്തെ പ്രളയത്തിൽ നിന്ന് വീണ്ടെടുക്കുന്നത് കണ്ട് ആനന്ദിക്കുന്ന മഹാബലിയും കാർട്ടൂണിൽ(രജീന്ദ്രകുമാ ർ:മാതൃഭൂമി) കഥാപാത്രമായി.

ശബരിമലയിൽ യുവതീ പ്രവേശനം ആകാം എന്ന സുപ്രീംക�ോടതി വിധി കേരളത്തിൽ വാർത്താപ്രളയത്തിന് വഴിയ�ൊരുക്കി.ഭരണഘടനയുടെ ചിറകുകൾ വീശി ശബരിമലയിലേക്ക് പറക്കാന�ൊരുങ്ങുന്ന യുവതി കാർട്ടൂണിൽ ചിത്രീകരിക്കപ് പെട്ടു(സുജിത്ത്:കേരളകൗമുദി). യുവതീപ്രവേശനത്തെ മുഖ്യമന്ത്രിയും ഭരണകക്ഷിയും അനുകൂലിക്കുകയും ബി.ജെ.പി യും മുഖ്യപ്രതിപക്ഷമായ യു ഡി എഫും എതിർക്കുകയും ചെയ്തത�ോടെ വിധിയ്ക്ക് രാഷ്ട്രീയമാനം കൈവന്നു. സ്വാഭാവികമായും ഈ വിവാദങ്ങൾ ഒട്ടേറെ കാർട്ടൂണുകൾക്കും വിഷയമായി. ശബരിമല എന്ന വരയൻപുലിയിൽ നിന്ന് പാൽ കറന്നെടുക്കാനെത്തുന്ന വിവിധ രാഷ്ട്രീയ നേതാക്കളെ ചിത്രീകരിച്ചാണ് ഗ�ോപീകൃഷ്ണനും സതീഷ്

ആചാര്യയും ഈ വിഷയത്തിലെ രാഷ്ട്രീയക്കളി തുറന്നുകാട്ടിയത്.പുലിപ്പാൽ കുടിക്കുന്ന വിവിധ രാഷ്ട്രീയനേതാക്കളായ പുലിക്കുട്ടികളെ മാത്രമല്ല പുലിവാലു പിടിക്കുന്ന മുഖ്യമന്ത്രിയേയും വിവിധ കാർട്ടൂണുകളിലായി ആവിഷ്‌ക്കരിച്ചു മാതൃഭൂമിയിലെ ഉണ്ണികൃഷ്ണൻ.തന്ത്രസമുച്ചയത്തിനും പൂജാവിധികൾക്കുമ�ൊപ്പം ഭരണഘടനകൂടി പരിശ�ോധിച്ച് പൂജചെയ്യാന�ൊരുങ്ങുന്ന തന്ത്രിയും കാർട്ടൂണിന് വിഷയമായി(രജീന്ദ്രകുമാർ :മാതൃഭൂമി) ല�ോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണത്തോടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ 181 മീറ്റർ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി

ജനുവരി - ഫെബ്രുവരി 2019

31


J-lt o®-©×¡s¢

www.keralamediaacademy.org

കമ്മീഷൻ,സി.ബി.ഐ,റിസർവ് ബാങ്ക്,യു.ജി സി എന്നിവയെ പ്രതിമകളാക്കിയതിനുശേഷം ത�ൊട്ടടുത്ത് ജുഡീഷ്യറിയുടെ പ്രതിമയ്ക്കായി പീഠമ�ൊരുക്കുന്ന പ്രധാനമന്ത്രിയുടെ കാർട്ടൂൺ(സതീഷ് ആചാര്യ) അതിഗംഭീരമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികം ആഘ�ോഷിച്ചത് 2018ൽ ആയിരുന്നു.ഗാന്ധിയെ വധിക്കാൻ ഉപയ�ോഗിച്ച ത�ോക്കിന്റെ മാനം മുട്ടുന്ന പ്രതിമയ്ക്കു താഴെ രാഷ്ട്രപിതാവിനെ ചിത്രീകരിച്ച കാർട്ടൂൺ(വി.ആർ രാഗേഷ്:മാധ്യമം) ചിത്രീകരണം ക�ൊണ്ടും ആശയഭംഗിക�ൊണ്ടും വേറിട്ടുനിന്നു.ദേശീയ സുരക്ഷ എന്നത് സർജിക്കൽ സ്ട്രൈക്ക് എന്ന ഒറ്റപദത്തിലേക്ക് ചുരുങ്ങുന്ന കാലത്തെക്കുറിച്ച് ആശങ്കപ്പെടുന്ന മഹാത്മാഗാന്ധിയെ ഇന്ത്യൻ എക്‌സ്�സിൽ ഇ.പി ഉണ്ണി വരച്ചു. ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികം കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ മുഴുനീള കാർട്ടൂൺ ആയാണ് ആഘ�ോഷിച്ചത്.ഗാന്ധി എന്ന നാമം നമ്മുടെ സമൂഹത്തിൽ ആര�ൊക്കെ എങ്ങനെയ�ൊക്കെ അപഹരിച്ചു എന്നതിലേക്ക് കാർട്ടൂൺ(ടി.കെ സുജിത്ത്:കേരളകൗമുദി)വിരൽ ചൂണ്ടുന്നു. ഗാന്ധി എന്നും മഹാത്മാ എന്നും എഴുതി എങ്ങനെ ഗാന്ധിയെ വരയ്ക്കാം എന്ന് മലയാളമന�ോരമയിൽ ശിവ വരച്ചുകാണിച്ചു.

നരേന്ദ്രമ�ോദി രാജ്യത്തിനായി സമർപ്പിച്ചത് ഒട്ടേറെ കാർട്ടൂണുകൾക്ക് വഴിതുറന്നു. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന ല�ോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്കും വളരെ വളരെ ഉയരത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം വളരുന്നത് ഫസ്റ്റ് പ�ോസ്റ്റിൽ മഞ്ജുൾ ചിത്രീകരിച്ചു. സർദാർ പ്രതിമയുടെ മുകളിൽ നിന്ന് ബി.ജെ പിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കാനുള്ള സ്വപ്നം പങ്കുവെക്കുന്ന അമിത് ഷാ,മ�ോദി 32

എന്നിവരെയാണ് ദി ഹിന്ദുവിൽ സുരേന്ദ്ര വരച്ചത്.പ്രധാനമന്ത്രി മ�ോദിയുടെ പ്രതിമയ്ക്ക് ത�ൊട്ടടുത്ത് വിശാലപ്രതിപക്ഷ സഖ്യത്തിന്റെ പ്രതിമ പണിയാന�ൊരുങ്ങുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും സുരേന്ദ്ര മറ്റൊരു കാർട്ടൂണിൽ വരച്ചു. മെയിൽ ടുഡേയിൽ സതീഷ് ആചാര്യ വരച്ച മ�ോദിയുടെ പ്രതിമയ്ക്ക് ത�ൊട്ടു താഴെ യ�ോഗി ആദിത്യനാഥ് ഉയർന്നുവരുന്ന കാർട്ടൂണും ശ്രദ്ധേയമായി.തിരഞ്ഞെടുപ്പ്

ജനുവരി - ഫെബ്രുവരി 2019

കാർട്ടൂണുകളിൽ ഒട്ടേറെക്കാലം സജീവമായിരുന്ന രണ്ട് കഥാപാത്രങ്ങൾ,കരുണാനിധിയും വാജ്‌പേയിയും ഓർമ്മയായത് 2018 ൽ ആണ്. ഇവരുടെ വിയ�ോഗം ഇന്ത്യൻ എക്‌സ്�സിൽ ഇ.പി ഉണ്ണി കാർട്ടൂണിൽ ചിത്രീകരിച്ചു.ഡി എം കെയുടെ ചിഹ്നമായ ഉദയസൂര്യനുപകരം അസ്തമിക്കുന്ന കരുണാനിധിയെ ദി ഹിന്ദുവിൽ സുരേന്ദ്ര ചിത്രീകരിച്ചു. കരുണാനിധിയുടെ മരണശേഷം ഡി എം കെയിൽ നടക്കുന്ന അധികാരവടംവലി കരുണാനിധിയുടെ കണ്ണടയ്ക്കായി മക്കൾ നടത്തുന്ന പിടിവലിയായി ദേശാഭിമാനിയിൽ യേലിയാസ് ജ�ോൺ വരച്ചു. കരുണാനിധിയുടെ വലിയ കണ്ണട തനിയ്ക്ക് പാകമാക്കാൻ ശ്രമിക്കുന്ന മകൻ സ്റ്റാലിനും കാർട്ടൂണിൽ(സതീഷ് ആചാര്യ) കഥാപാത്രങ്ങളായി. പ്രധാനമന്ത്രി നരേന്ദ്രമ�ോദിയുടെ പ്രഭാവം മങ്ങുന്നതും മ�ോദിക്കെതിരെ പ്രതിപക്ഷ സഖ്യം ഉയർന്നുവരുന്നതും രാഹുൽ ഗാന്ധി മ�ോദിയെ നേരിടാൻ പ�ോന്ന നേതാവായി വളരുന്നതുമ�ൊക്കെ 2018 ലെ കാർട്ടൂണുകളിൽ ദൃശ്യമായി. പാർലമെന്റിനു മുന്നിൽ മുട്ടുകുത്തി നിലത്ത് ചുംബിച്ച് അധികാരമേറ്റ മ�ോദി അഞ്ചുവർഷം ക�ൊണ്ട്


www.keralamediaacademy.org

പ്രധാനമന്ത്രി നരേന്ദ്രമ�ോദിയുടെ പ്രഭാവം മങ്ങുന്നതും മ�ോദിക്കെതിരെ പ്രതിപക്ഷ സഖ്യം ഉയർന്നുവരുന്നതും രാഹുൽ ഗാന്ധി മ�ോദിയെ നേരിടാൻ പ�ോന്ന നേതാവായി വളരുന്നതുമ�ൊക്കെ 2018 ലെ കാർട്ടൂണുകളിൽ ദൃശ്യമായി. ജനാധിപത്യസ്ഥാപനങ്ങളെ തച്ചുടയ്ക്കുന്ന ചിത്രമാണ് ഔട്ട്‌ലുക്കിൽ സജിത്കുമാർ വരച്ചത്.സി ബി ഐ എന്ന കൂട്ടിലടയ്ക്കപ്പെട്ട തത്ത കഴിഞ്ഞ വർഷം ഒട്ടേറെത്തവണ മരിച്ചുവീണു എന്ന് ഇ.പി ഉണ്ണി കാർട്ടൂണിലൂടെ ഓർമ്മപ്പെടുത്തി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടേയും റിസർവ്വ് ബാങ്ക് ഗവർണറുടേയും തല സ്റ്റഫ് ചെയ്ത് ചുമരിൽ തൂക്കിയ പ്രധാനമന്ത്രിയുടെ കാർട്ടൂൺ (മഞ്ജുൾ:ഫസ്റ്റ് പ�ോസ്റ്റ്) ശ്രദ്ധേയമായി. സി ബി ഐ മാത്രമല്ല,റിസർവ്വ് ബാങ്ക്,ഇലക്ഷൻ കമ്മീഷൻ,യുജിസി തുടങ്ങിയ മറ്റ് തത്തകളും പ്രധാനമന്ത്രിയുടെ വിരിമാറിൽ വെറും മെഡലുകളായി പിൻ ചെയ്യപ്പെടുന്നത് സതീഷ് ആചാര്യ വരച്ചു. മ�ോദി എന്ന തത്തയുടെ ക�ൊക്ക് മുറിക്കുന്ന ക�ോടതിയുടെ ചിത്രത്തിലൂടെയാണ് സ്ഥാനഭ്രഷ്ടനായ സിബി ഐ ഡയറക്ടർ അല�ോക് വർമ്മയെ തിരിച്ചെത്തിക്കാനുള്ള സുപ്രീം ക�ോടതി വിധി കാർട്ടൂണായത്. കർണാടകത്തിലെ സർക്കാർ രൂപീകരണത്തിലെയും ഭരണത്തിലെയും പ്രതിസന്ധികൾ,ലഫ്റ്റനന്റ് ഗവർണറുടെ ഇടപെടലുകൾക്കെതിരെ ദൽഹി മുഖ്യമന്ത്രി കേജ്രിവാൾ നടത്തിയ സമരം,തുടർന്നുണ്ടായ സുപ്രീം ക�ോടതി വിധി,യ�ോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിൽ മനുഷ്യജീവനുകളെക്കാൾ പ്രാധാന്യം പശുവിന് ലഭിക്കുന്നത് എന്നിവയെല്ലാം ദേശീയതലത്തിൽ വിവിധ കാർട്ടൂണുകൾക്ക് വിഷയമായി.ഇന്ധനവിലയിലെ കള്ളക്കളികളെക്കുറിച്ചും റഫേൽ ഇടപാടിനെക്കുറിച്ചും ദേശാഭിമാനിയിൽ യേലിയാസ് ജ�ോൺ വരച്ച പ�ൊളിറ്റിക്കൽ കാർട്ടൂണുകളും ഹെഡ്മാഷ് എന്ന പ�ോക്കറ്റ് കാർട്ടൂണുകളും ശ്രദ്ധിക്കപ്പെട്ടു. ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും ആൾക്കൂട്ടക�ൊലപാതകങ്ങൾ നടക്കുന്നത് കാർട്ടൂണിസ്റ്റുകൾ വരച്ചിട്ടു. യുഡിഎഫിൽ നിന്ന് പുറത്തുപ�ോയ കെ. എം മാണിയെ രാജ്യസഭാസീറ്റ് നൽകി തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് ഗ�ോപീകൃഷ്ണൻ മാതൃഭൂമിയിൽ വരച്ച വാഴക്കുല കാർട്ടൂൺ അതീവ ഹൃദ്യമായി. വിവാദങ്ങളിൽ പുറത്തായ രണ്ട്

മന്ത്രിമാർ,എ.കെ ശശീന്ദ്രനും ഇ. പി ജയരാജനും തിരിച്ചെത്തിയതും മന്ത്രി മാത്യു ടി ത�ോമസിനു പകരം കെ കൃഷ്ണൻകുട്ടി മന്ത്രിയായതും കാർട്ടൂണുകളായി. വനിതാമതിലുമായി ബന്ധപ്പെട്ട വിവാദങ്ങളും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയനാടകങ്ങളും പീഡനക്കേസിൽ ഇടത് എം എൽ എ, പി.കെ ശശിക്കെതിരായ പാർട്ടി നടപടികളും കാർട്ടൂണുകളിൽ ചർച്ചചെയ്യപ്പെട്ടു.വിവിധ വിഷയങ്ങളിൽ ദീപികയിൽ രാജുനായരും ചന്ദ്രികയിൽ സഗീറും മംഗളത്തിൽ സക്കീർ ഹുസൈനും വരച്ച കാർട്ടൂണുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന പ�ോക്കറ്റ് കാർട്ടൂൺ ജന്മഭൂമി പ്രസിദ്ധീകരിച്ചത് വിവാദമായി. മുഖ്യധാരാപത്രങ്ങളിലല്ലാതെ സ�ോഷ്യൽ മീഡിയയിൽ ഹരികുമാർ,പ്രസന്നൻ ആനിക്കാട്, സുനിൽ നമ്പു,എം.എസ് ജയപ്രകാശ് തുടങ്ങിയവർ വരച്ച കാർട്ടൂണുകളും ശ്രദ്ധിക്കപ്പെട്ടു. അന്തർദേശീയതലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡ�ൊണാൾഡ് ട്രമ്പും ഉത്തരക�ൊറിയൻ പ്രസിഡന്റ് കിം ജ�ോങ് ഉന്നുമായി സിംഗപ്പൂരിൽ നടത്തിയ കൂടിക്കാഴ്ചയും യൂറ�ോപ്യൻ യൂണിയനിൽ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെക്കുറിച്ചുള്ള ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളുമാണ് കാർട്ടൂണൂകളിൽ നിറഞ്ഞത്.ന്യൂയ�ോർക്ക് ടൈംസ് ഇന്റർനാഷണലിൽ പാട്രിക് ചപ്പാറ്റെ, സ്റ്റാർ ട്രിബ്യൂണിൽ സ്റ്റീവ് സാക്ക് എന്നിവർ വരച്ച കാർട്ടൂണൂകളടക്കം നിരവധി കാർട്ടൂണുകൾ ഈ വിഷയങ്ങളിൽ വന്നു.അമേരിക്കൻ-

മെക്‌സിക്കൻ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട കാർട്ടൂണുകളിൽ ട്രമ്പ് വിവാദനായകനായി നിറഞ്ഞുനിന്നു. ആഗ�ോളതാപനം,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പരിസ്ഥിതിപ്രശ്‌നങ്ങളും കാർട്ടൂണുകളായി.പാകിസ്ഥാനിൽ മുൻ പ്രസിഡന്റ് നവാസ് ഷെരിഫ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട് മഞ്ജുൾ ഫസ്റ്റ് പ�ോസ്റ്റിലും ജയചന്ദ്രൻ മിന്റിലും വരച്ച കാർട്ടൂണുകൾ ശ്രദ്ധേയമായി.ല�ോക പ്രസ് കാർട്ടൂൺ അവാർഡുകളിൽ കാരിക്കേച്ചർ വിഭാഗത്തിൽ മലയാളിയായ ത�ോമസ് ആന്റണി ഒന്നാം സമ്മാനം നേടിയത് കേരളത്തിന് അഭിമാനമായി. ബിജെപിയിൽ നിന്ന് മൂന്നു സംസ്ഥാനങ്ങൾ പിടിച്ചെടുത്ത് ക�ോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലേക്ക് വന്നത് കാർട്ടൂണിലും വിഷയമായി.നരേന്ദ്രമ�ോദിയുടെ പ്രതിമ തകർക്കുന്ന രാഹുലിന്റെ ആലിംഗനം മികച്ച കാർട്ടൂണായി.(ഗ�ോപീകൃഷ്ണൻ: മാതൃഭൂമി), ത്രാസിന്റെ ഒരു തട്ടിൽ ഇരിക്കുന്ന കരുത്തനായ മ�ോദി എന്ന ആനയെക്കാൾ ഭാരം ഇത്രനാൾ പപ്പു എന്ന് കളിയാക്കിയിരുന്ന രാഹുൽ എന്ന തൂവലിനുണ്ടെന്ന് ധ്വനിപ്പിച്ച് ആനയെ വീഴ്ത്താൻ 'പപ്പു'(തൂവലിന്റെ നാട്ടുഭാഷ) മതി എന്ന വാക്കുകൾ പറയുന്ന ജനത്തെയാണ് മന�ോരമയിൽ ബൈജു പൗല�ോസ് വരച്ചത്.2019 എന്ന അക്കങ്ങളിലൂടെ വരച്ച പ്രതിപക്ഷസഖ്യം എന്ന ആനയെ കണ്ട കുരുടന്മാരായി അമിത് ഷായെയും മ�ോദിയേയും ചിത്രീകരിച്ച് ദി ഹിന്ദുവിൽ സുരേന്ദ്ര തിരഞ്ഞെടുപ്പുവർഷത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളിലേയ്ക്ക് സൂചന നൽകി. കേരളകൗമുദി കാർട്ടൂണിസ്റ്റാണ് ലേഖകൻ

ജനുവരി - ഫെബ്രുവരി 2019

33


ഓർമ

www.keralamediaacademy.org

സൂര്യതേജസായ എം.എ.ബേബി

മൃണാൾദായും ലെനിൻ രാജേ�നും

തിനേഴ് ദിവസങ്ങളുടെ അകലത്തിലാണ് മൃണാൾസെന്നും (1923-2018) ലെനിൻ രാജേന്ദ്രനും (1951-2019) നമ്മെ വിട്ടുപിരിഞ്ഞത്. 95 വർഷങ്ങൾ നീണ്ട സർഗ്ഗാത്മക ജീവിതത്തിന്റെ അന്ത്യമായിരുന്നു 2018 ഡിസംബർ 30 ന് െകാൽക്കത്തയിൽ. ജനുവരി 15 ന് മദ്രാസിൽ അന്തരിച്ച ലെനിൻ രാജേന്ദ്രൻ 67 വർഷമേ ജീവിച്ചിരുന്നുള്ളൂ. ഇരുവരും തങ്ങളുടെ സർഗ്ഗ പ്രതിഭ സാമൂഹികമാറ്റത്തിനുവേണ്ടി പ�ൊരുതുന്നവർക്കായി സമർപ്പിച്ചു. അത�ോട�ൊപ്പം തങ്ങളുടെ മാധ്യമത്തോട് നീതി പുലർത്തുകയും ചലച്ചിത്ര കലയുടെ സാധ്യതകൾ നിരന്തരം വികസിപ്പിക്കുവാൻ സ്വന്തം കഴിവ് വിനിയ�ോഗിക്കുകയും ചെയ്തു. കലാസാഹിത്യമണ്ഡലങ്ങളിൽ പ്രശസ്തരാവുന്നവർ പുര�ോഗമന നിലപാടു സ്വീകരിക്കുന്നതിൽ പുതുമയില്ല. എന്നാൽ ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തോടും സി.പിഐ.എമ്മിന�ോടും ഉറ്റബന്ധം പരസ്യമായി പ്രകടിപ്പിക്കുക സർവ്വസാധാരണമല്ല. മൃണാൾദായും ലെനിൻ രാജേന്ദ്രനും വ്യത്യസ്തരാവുന്നത് ഇവിടെയാണ്. സി.പി. ഐ.എം അഭ്യർത്ഥന മാനിച്ചാണ് മൃണാൾദാ രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായി ചുമതലയേറ്റത്. ലെനിൻ രാജേന്ദ്രനാവട്ടെ സി.പി.ഐ.എം സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നത്തിൽ ല�ോക്‌സഭയിലേക്ക് മൽസരിച്ചു.

വ്യക്തമായ രാഷ്ട്രീയ നിലപാട്, സ്വന്തം സർഗ്ഗാവിഷ്‌കാരങ്ങൾക്ക് ഹാനികരമാകില്ലായെന്ന് അവർക്ക് ബ�ോധ്യമുണ്ടായിരുന്നു. പാബ്ലോ നെരൂദയെയും പാബ്ലോ പിക്കാസ�ോയെയും, ബ്രത്തോട് ബ്രഹ്‌ത്തിനേയും സെർഗ്ഗി ഐസൻസ്റ്റീനേയും ചാർളി ചാപ്‌ളിനേയും പുഡ്ഫിക്കിനേയും പ�ോലുള്ള അതുല്യ സർഗ്ഗ പ്രതിഭകൾ പ�ൊരുതുന്ന സൗന്ദര്യത്തിന്റെ ശക്തവും തീവ്രവും മന�ോഹരവുമായ ആവിഷ്‌കാരം നിർവ്വഹിച്ചത്

34

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

മൃണാൾദായെയും ലെനിൻ രാജേന്ദ്രനെയും പ്രച�ോദി പ്പിച്ചിട്ടുണ്ടാവുമെന്നത് നിസ്സംശയം. മൃണാൾദായുടെ ആത്മകഥയും കലാസൃഷ്ടികളും ലെനിൻ രാജേന്ദ്രന്റെ ജീവിതവും സർഗ്ഗാവിഷ്‌കാരങ്ങളും ഇക്കാര്യം വിളംബരം ചെയ്യുന്നു. ചാർളിചാപ്ലിനെപ്പറ്റി ല�ോകത്ത് എഴുതപ്പെട്ട ഏറ്റവും ഉജ്ജ്വലമായ കൃതികളില�ൊന്ന് മൃണാൾദായുടേതാണെന്നതിൽ സംശയമില്ല. ഇരുവരും തമ്മിലുള്ള മറ്റൊരു സാമ്യം, വിഭജിക്കപ്പെട്ടതിന്റെ പരിക്കുകള�ോട് പ�ൊരുതിയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലും കർമ്മ മണ്ഡലത്തിലും മുന്നോട്ടു നീങ്ങിയത് എന്നതാണ്. മൃണാൾദായുടെ ഹൃദയത്തിൽ ഋത്വിക്ഘട്ടക്കിനെന്നതുപ�ോലെ, ബംഗാൾ വിഭജനത്തിന്റെ മുറിപ്പാടാണ്. അഭിഭക്ത ബംഗാളിലെ ഫരീദ്പൂരിലാണ് (ഇപ്പോൾ ബംഗ്ലാദേശിൽ) അദ്ദേഹം പിറന്നത്. സാമൂഹികമായ വിഭജനത്തിന്റെയും വെട്ടിമുറിക്കലിന്റെയും പരിക്കാണ് ലെനിൻ രാജേന്ദ്രന് അനുഭവിക്കേണ്ടിവന്നത് എന്നതാണ് വ്യത്യാസം. ഭൂമിശാസ്ത്രപരമായ വെട്ടിമുറിക്കൽ വൈകാരികവും വൈചാരികവുമായ പ്രശ്‌നമാണ്. എന്നാൽ ജാതിയടിസ്ഥാനത്തിലുള്ള വെട്ടിമുറിക്കൽ അത് രണ്ടും മാത്രമല്ല. പഠനകാലത്തും ജീവിതത്തിന്റെ ഓര�ോ വഴിത്താരയിലും നാൽക്കവലകളിലും ദൃശ്യവും അദൃശ്യവുമായി വേട്ടയാടുന്ന വേർതിരിവിന്റെയും അകറ്റി നിർത്തലിന്റെയും ആഘാതങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരിക. പുര�ോഗമന വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും ജനാധിപത്യരാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമായി ചേർന്നുക�ൊണ്ട് ഇരുവരും വ്യത്യസ്ത തലങ്ങളുള്ള സ്വന്തം വേദനകളെ മറികടന്നു. ഒരു പക്ഷേ ഇരുവരുടെയും സർഗ്ഗജീവിതവും ഇത്തരമ�ൊരു സമരസ്വഭാവവും കൂടി ഉൾക്കൊണ്ടതാകാം. കേരളത്തിന്റെ വിപ്ലവക്കുതിപ്പിൽ ഐതിഹാസികമായ ഒരദ്ധ്യായം ഹൃദയരക്തം ക�ൊണ്ട് രചിച്ച കയ്യൂർ സമരഗാഥയ്ക്ക് ചലച്ചിത്രാവിഷ്‌കാരം നൽകണമെന്നത് മൃണാൾദായുടെ വലിയ സ്വപ്‌നമായിരുന്നു. പല കാരണങ്ങളാൽ അത് നടന്നില്ല. തന്റെതായ നിലയിൽ അത് മീനമാസത്തിലെ സൂര്യനിലൂടെ

ലെനിൻ സാക്ഷാൽക്കരിച്ചു. വ്യക്തിപരമായി മൃണാൾദായുമായും ലെനിൻ രാജേന്ദ്രനുമായും ബന്ധപ്പെട്ട ഒട്ടേറെ ഓർമ്മകൾ ഉണ്ട്. വിദ്യാർത്ഥി സംഘടനാരംഗത്ത് എന്റെ തലമുറയുടെയും മുൻഗാമിയായിരുന്നു ലെനിൻ രാജേന്ദ്രന്റെ തലമുറ. വിദ്യാർത്ഥി ഫെഡറേഷൻ നേതാവെന്ന നിലയിൽ കേട്ടറിവാണ് ആദ്യം. വേനൽ, ചില്ല്, പ്രേംനസീറിനെ കാണാനില്ല, മീനമാസത്തിലെ സൂര്യൻ തുടങ്ങിയ സിനിമകളിലൂടെ അതിവേഗം ശ്രദ്ധിക്കപ്പെടുന്ന ചലച്ചിത്രകാരനായി. പലവേദികളിലും കണ്ടുമുട്ടി. അടുത്ത സുഹൃത്തുക്കളായി മാറി. ഒറ്റപ്പാലം പാർലമെന്റ് മണ്ഡലത്തിൽ പ്രശസ്തനായ കെ.ആർ. നാരായണനെതിരെ സി.പി.ഐ.എം സ്ഥാനാർത്ഥിയായി ലെനിൻ രാജേന്ദ്രനെ മൽസരിപ്പിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഷ�ൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ കുറെയധികം ദിവസങ്ങൾ ഒന്നിച്ച് കഴിഞ്ഞ ദിവസങ്ങളാണ് ഏറെ നിറപ്പകിട്ടോടെ പതിഞ്ഞുകിടക്കുന്നത്. 'സ്വരലയ' 'യേശുദാസ് കൈരളി' പുരസ്‌കാരവും 'ഗന്ധർവ്വസന്ധ്യ'യുമായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കുന്ന സന്ദർഭത്തിലും ദേവരാജൻമാസ്റ്ററെപ്പറ്റിയുള്ള ഡ�ോക്യുമെന്ററി ചിത്രീകരണവേളയിലുമാണ് പിന്നീട് ഏറ്റവുമടുത്ത് ഇടപെട്ടിട്ടുള്ളത്. പിണറായി വിജയൻ സർക്കാർ ചുമതലയേറ്റപ്പോൾ ചലച്ചിത്രവികസന ക�ോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ വളരെ

വ്യക്തമായ രാഷ്ട്രീയ നിലപാട്, സ്വന്തം സർഗ്ഗാവിഷ്‌കാരങ്ങൾക്ക് ഹാനികരമാകില്ലായെന്ന് അവർക്ക് ബ�ോധ്യമുണ്ടായിരുന്നു. പാബ്ലോ നെരൂദയെയും പാബ്ലോ പിക്കാസ�ോയെയും, ബ്രത്തോട് ബ്രഹ്‌ത്തിനേയും സെർഗ്ഗി ഐസൻസ്റ്റീനേയും ചാർളി ചാപ്‌ളിനേയും പുഡ്ഫിക്കിനേയും പ�ോലുള്ള അതുല്യ സർഗ്ഗ പ്രതിഭകൾ പ�ൊരുതുന്ന സൗന്ദര്യത്തിന്റെ ശക്തവും തീവ്രവും മന�ോഹരവുമായ ആവിഷ്‌കാരം നിർവ്വഹിച്ചത് മൃണാൾദായെയും ലെനിൻ രാജേന്ദ്രനെയും പ്ര ച�ോദിപ്പിച്ചിട്ടുണ്ടാവുമെന്നത് നിസ്സംശയം ജനുവരി - ഫെബ്രുവരി 2019

35


ഓർമ

36

www.keralamediaacademy.org

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

ഭാവനാപൂർണമായ പദ്ധതികളാണ് വകുപ്പുമന്ത്രി എ.കെ.ബാലനുമായി ചർച്ച ചെയ്ത് ലെനിൻ ആവിഷ്‌കരിച്ചത്. തീയേറ്ററുകൾ കല്യാണമണ്ഡപങ്ങളും കച്ചവട മാളുകളുമായി മാറുന്ന പ്രവണതയുടെ പശ്ചാത്തലത്തിൽ കെ.എസ്.എഫ്.ഡി. സി മുൻകൈയെടുത്ത് തീയേറ്റർ ശൃംഖല നിർമ്മിക്കാനുള്ള പദ്ധതി നല്ല നിലയിൽ നടപ്പായി വരികയാണ്. ലെനിന്റെ ചിത്രങ്ങൾക്ക് പുറമേ, പ്രിയസഖാവിനുള്ള മറ്റൊരു സ്മാരകമായി ഈ തീയേറ്റർ സമുച്ചയങ്ങൾ മാറുമെന്ന് വിശ്വസിക്കുന്നു. മൃണാൾദായെ ഒട്ടേറെ തവണ ക�ൊൽക്കത്തയിലെ ഫ്‌ളാറ്റിൽ വച്ചും പ�ൊതു ചടങ്ങുകളിലും കണ്ടുമുട്ടി. സംസ്ഥാന സർക്കാരിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരം മൃണാൾദായ്ക്ക് കൈമാറിയത് ഒരഭിമാന നിമിഷമായിരുന്നു. മൃണാൾദായും ഗീതാദിയും ര�ോഗബാധിതരായശേഷം പല തവണ, പ്രതീപ്ബിശ്വാസ് എന്ന എഴുത്തുകാരനുമ�ൊത്ത്, ചെന്നു കണ്ടിട്ടുണ്ട്. ഓർമ്മയ്ക്ക് മങ്ങലേറ്റ ഘട്ടത്തിലെ ഒരനുഭവം

അവിസ്മരണീയമാണ്. 2017 ഡിസംബറിലായിരുന്നു ആ സന്ദർശനം. അതിന് രണ്ടു മാസം മുമ്പ് ഒക്‌ട�ോബർ സ�ോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മ�ോസ്‌ക�ോയിലും സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിലും നടന്ന പരിപാടികളിൽ സംബന്ധിച്ചതിനു ശേഷമായിരുന്നു മൃണാൾദായെ കാണാൻ ചെന്നത്. അത് സംബന്ധിച്ച വർത്തമാനം അദ്ദേഹത്തിൽ താൽപ്പര്യമുണർത്തി. അപ്പോഴാണ് സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിൽ തർക്കോവ്‌സ്‌കിയുടെ സംഭാവനകൾ സംബന്ധിച്ച ഒരു പ്രദർശനം കണ്ടപ്പോൾ സെൽ ഫ�ോണിൽ ചില ചിത്രങ്ങൾ എടുത്ത കാര്യം ഓർത്തത്. അവ മൃണാൾദായെ ഞാൻ കാണിച്ചു. പ�ൊടുന്നനവേ ആ മുഖം താൽപര്യവും സ്‌നേഹവും ക�ൊണ്ട് പ്രകാശിതമാകുന്നത് ഞങ്ങൾ കണ്ടു. താനിഷ്ടപ്പെടുന്ന അതുല്യ ചലച്ചിത്രപ്രതിഭയുടെ പ്രദർശനത്തിലെ ചിത്രങ്ങള�ോര�ോന്നും അദ്ദേഹം താൽപര്യപൂർവ്വം ന�ോക്കി. തുടർന്ന് നല്ല ഓർമ്മശക്തിയ�ോടെ

കേരളം സന്ദർശിച്ചത്, വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചതും പി.ജി. യുടെ വീട്ടിൽ പ�ോയതും ഒക്കെ ഓർത്തെടുത്ത് സംസാരിച്ചു. എല്ലാം മറന്നുപ�ോയ അവസ്ഥയിലാണെന്ന് കരുതിയിരുന്നവരെ ഇത് വിസ്മയിപ്പിച്ചു. അഗാധമായ താൽപര്യമുള്ള വ്യക്തികളും വിഷയങ്ങളും ഓർമ്മ വീണ്ടെടുക്കാനുള്ള ചികിൽസയാവുമെന്ന് ആ അനുഭവം അടിവരയിട്ടു. പല വ്യത്യസ്തതകളുമുണ്ടായിരുന്നു വെങ്കിലും ശ്രദ്ധേയമായ സാമ്യങ്ങൾ ഉണ്ടായിരുന്ന രണ്ട് പ്രതിഭാശാലികളാണ് ത�ൊട്ടടുത്ത വിവസങ്ങളിലായി നമുക്ക് നഷ്ടമായത്. അവരുടെ പ്രതിഭയും പ്രതിബദ്ധതയും പുര�ോഗമന സാംസ്‌കാരിക പ്രസ്ഥാനത്തിന് എന്നും പ്രച�ോദനവും മാതൃകയുമാണ്. (സംസ്ഥാനത്തെ മുൻ വിദ്യാഭ്യാസസാംസ്‌ക്കാരിക മന്ത്രിയും സി.പി.ഐ.(എം) പ�ൊളിറ്റ് ബ്യൂറ�ോ അംഗവുമാണ് ലേഖകൻ)

ജനുവരി - ഫെബ്രുവരി 2019

37


±e« lt½¡Q¢, l¢·® kª

www.keralamediaacademy.org

കെ.എൽ. മ�ോഹനവർമ്മ

പെരുച്ചാഴിയും

മീഡിയയും

രിയായ, ഇഫ്ക്ടീവായ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനം മീഡിയ ആണെന്ന് ഇതു കൈകാര്യം ചെയ്യുന്ന പത്രക്കാരു കാരണം ല�ോകത്തിലെ ഏറ്റവും അധികാരം കൈവശം വച്ചിരുന്ന പണി കൈവിടേണ്ടി വന്ന പണ്ടത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൻ പ�ോലും സമ്മതിക്കും.

ഗൂഗിൾ പ്രകാരം 2018 ൽ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബ്രൂണൈ, വത്തിക്കാൻ, ഈ നാലു രാഷ്ട്രങ്ങള�ൊഴികെ ല�ോകത്ത് മറ്റെല്ലായിടത്തെയും ഭരണരീതി ഡെമ�ോക്രസിയാണ് എന്നാണ്. ജനങ്ങളുടെ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ ഭരിക്കുന്ന സെറ്റപ്പ്. ആയുധമ�ോ, മതമ�ോ, കുടുംബ മഹിമയ�ോ, പണമ�ോ ഉപയ�ോഗിച്ച് ജനത്തെ ഓപ്പണായ�ോ രഹസ്യമായ�ോ വശീകരിച്ച് ജനഹിതം കൈക്കലാക്കുന്ന ഏകാധിപതികൾ പ�ോലും ഉദ്‌ഘ�ോഷിക്കുന്ന ഒന്നുണ്ട്. ഫ്രീഡം ഓഫ് ദി പ്രസ്. 38

എഴുതിയതും എഴുതാത്തതുമായ പലവിധം ഭരണഘടനകൾ ല�ോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലുമുണ്ട്. എല്ലായിടവും ഭരണവ്യവസ്ഥയുടെ അന്തസ്സത്തയായി ഏവരും ഒന്നുപ�ോലെ വാഴ്ത്തുന്നത് തങ്ങൾ പത്രങ്ങൾക്കു നൽകുന്ന സ്വാതന്ത്ര്യമാണ്. ശരിയായ വാർത്തകൾ അറിയേണ്ടത് ഒരു പൗരന്റെ അവകാശമാണ്, പത്രസ്വാതന്ത്ര�ം അതിനാൽ ജനാധിപത്യത്തിലെ പ്രധാന ഘടകമാണ്. തങ്ങളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഓര�ോ പൗരനിലും നിക്ഷിപ്തമാണെന്നതാണല്ലോ ജനാധിപത്യത്തിന്റെ അടിവേര്. പക്ഷെ ഈ അധികാരം ഫലവത്തായി ഉപയ�ോഗിക്കണമെങ്കിൽ പൗരന് തത്പരകക്ഷികളുടെ ഇടപെടലിലൂടെ ചായം തേച്ചു മറയ്ക്കുന്ന വസ്തുതകളുടെ മറനീക്കി സത്യം കണ്ടെത്തി തീരുമാനത്തിലെത്താനുള്ള അന്തരീക്ഷം വേണം. ഇത് തീരുമാനിക്കാനുള്ള അറിവു വേണം. വാസ്തവത്തിൽ ഈ അറിവു നൽകുകയാണ് മീഡിയയുടെ കർമ്മം, പ്രാധാന്യവും. ഇനി നമുക്ക് ഈ വസ്തുതയുടെ ഇന്നത്തെ

ജനുവരി -2019 ഫെബ്രുവരി 2019

പ്രായ�ോഗികതയിലേക്ക് ഒന്നു ന�ോക്കാം. ഇന്ന് മുമ്പൊരിക്കലും ഇല്ലാതിരുന്ന ശൈലിയിൽ ടെക്‌ന�ോളജി മീഡിയയുടെ പ്രവർത്തനരീതിക്കും അതിന്റെ റീച്ചിനും ലാളിത്യവും ആകർഷണീയതയും നൽകിയിട്ടുണ്ടല്ലോ. ഈ പശ്ചാത്തലത്തിൽ ഇന്ന് നാം ഒരു ദേശീയ തെരഞ്ഞെടുപ്പിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ അതിന്റെ ഫലത്തെ എത്രത്തോളം മീഡിയയ്ക്ക് കൺട്രോൾ ചെയ്യാമെന്നു ന�ോക്കാം. ഒന്ന് വ�ോട്ടിംഗ് യന്ത്ര ഫ്രാഡ്. മ�ോഹൻലാലിന്റെ പെരുച്ചാഴി എന്ന ജനപ്രിയ സിനിമ ഏറക്കുറെ വിശ്വസനീയമായ രീതിയിൽ ചൈനീസ് ഡ്യൂപ്ലിക്കേഷൻ യന്ത്രവും മലയാളി കുരുട്ടുബുദ്ധിയും ചേർത്ത് കഥയുണ്ടാക്കി ജനാധിപത്യ ഭരണവ്യവസ്ഥയുടെ തലത�ൊട്ടപ്പന്മാരായ അമേരിക്കയിലെ ഒരു സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന വിദ്യ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇത് വെറും ഫിക് ഷനാണെന്ന് എല്ലാവർക്കുമറിയാം. എങ്കിലും ഈയിടെയായി ഏതു തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഉടൻ വ�ോട്ടെണ്ണുന്നതിനു മുമ്പുള്ള ഇടവേളയിൽ എക്‌സിറ്റ്


www.keralamediaacademy.org

കാലത്തെ പത്രം എടുത്ത് ന�ോക്കുമ്പോൾ മുൻപേജിൽ ഒരു വിക്യതമുഖം ആരെങ്കിലും കാണാൻ ഇഷ്ടപ്പെടുമ�ോ? വാർത്ത നല്ലത�ോ ചീത്തയ�ോ ആകട്ടെ, സാരമില്ല. വാർത്തയുടെ വാക്കുകളിൽ പകുതി കള്ളമാണെന്ന് വ�ോട്ടർക്കറിയാം. പക്ഷെ മുഖം. മുഖത്തെ നവരസം. അത് സത്യമാണ്. പ�ോളുകൾ വിജയസാദ്ധ്യത കുറച്ചു കാട്ടുന്ന രാഷ്ട്രീയപ്പാർട്ടികളെല്ലാം ഒരു മടിയുമില്ലാതെ ഉറക്കെ വിളിച്ചു പറയും: വ�ോട്ടിംഗ് യന്ത്രത്തിൽ ക്യത്രിമം നടന്നു. തിരിമറി. നമ്മൾക്കും ത�ോന്നും ഒരു സംശയത്തിന്റെ മുന. ഇപ്പോൾത്തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ രാഷ്ട്രീയപ്പാർട്ടികളും തങ്ങൾ ത�ോൽക്കാനിടയായാൽ അതിനു കാരണം വ�ോട്ടർമാർ തങ്ങൾക്കാണു ശരിക്കും വ�ോട്ടു ചെയ്തത്, പക്ഷെ ജയിച്ചവർ വ�ോട്ട് യന്ത്രം വഴി വ�ോട്ടു മറിച്ചതാണ്, ഒപ്പിച്ചെടുത്തതാണ് എന്ന് കവിയറ്റ് തയാറാക്കിക്കഴിഞ്ഞിരിക്കും. പണ്ട്, യന്ത്രവ�ോട്ടു വരുന്നതിനു മുമ്പ് വേറ�ൊരു ശൈലി ഉണ്ടായിരുന്നു. കള്ള ഐഡന്റിറ്റി. വ�ോട്ടു ചെയ്തു എന്നതിന്റെ അടയാളമായ വിരലിലെ മഷി മിനിട്ടിനകം മായ്ക്കുന്ന വിദ്യ. കള്ള വ�ോട്ട് വളരെ എഫിഷ്യന്റായി നടത്തുന്ന സിസ്റ്റം. പത്തിരുപത്തഞ്ചു ക�ൊല്ലം മുമ്പാണ്. ഈ രംഗത്ത് അതിപ്രഗത്ഭനായ എന്റെ സൂഹ്യത്ത് നേതാവിന�ോട് ഞാൻ ഈ കള്ളവ�ോട്ടു പരിപാടിയുടെ ധാർമ്മികതയെക്കുറിച്ച് ച�ോദിച്ചപ്പോൾ അദ്ദേഹം തികഞ്ഞ സത്യസന്ധതയ�ോടെ, ആത്മാർത്ഥതയ�ോടെ പറഞ്ഞു: ''ഇതിന് കാരണക്കാർ നിങ്ങളാണ്. നിങ്ങൾ പത്രക്കാർ കള്ള വാർത്തകൾ ക�ൊടുത്ത് വ�ോട്ടറെ തെറ്റിദ്ധരിപ്പിക്കുന്നു. ശരിക്കും ജനത്തിന് നീതിയും സമത്വവും നാടിന് വികസനവും നൽകാൻ ഞങ്ങളുടെ പാർട്ടിക്കേ കഴിയൂ എന്നത് എല്ലാ വിവരമുള്ളവർക്കുമറിയാം. പക്ഷെ നിങ്ങൾ പത്രക്കാർ കുത്തകകളുടെയും പിന്തിരിപ്പന്മാരുടെയും വലയിൽവീണ് ഞങ്ങൾക്കെതിരെ കള്ളവാർത്തകൾ പരത്തി വ�ോട്ടറെ തെറ്റിദ്ധരിപ്പിക്കുന്നു. അപ്പോൾ ജനനന്മയ്ക്കായി ഞങ്ങളെന്താ ചെയ്യേണ്ടത്? പറയൂ. അത്തരം തെറ്റിദ്ധരിപ്പിക്കപ്പെട്ടവരുടെ വ�ോട്ട് നേരെ ആക്കുക. അതല്ലേ ശരി? അതിനെ കള്ളവ�ോട്ടെന്ന് പറയുന്നതേ തെറ്റാണ്. അതാണ് ശരി വ�ോട്ട്. നിങ്ങളുടെ, പത്രക്കാരുടെ കള്ളവാർത്തകൾക്കെതിരെയുള്ള ആക്ഷൻ''. പ�ോരേ പൂരം ? നമ്മളിലെല്ലാം രാവണമനസ്സുണ്ട്. പത്തുതലകൾ. പത്തുകൂട്ടം തലച്ചോറ്.

അതില�ോര�ോന്നും വ്യത്യസ്തമാണ്. നല്ലതും ചീത്തയും. ചിലവ പതുങ്ങിക്കിടക്കുന്നു. ചിലത് ഉണർന്ന് സജീവമാകുന്നു. ദ്യശ്യം സിനിമ കണ്ട് അതുപ�ോലെ ആരും കണ്ടുപിടിക്കാത്തവിധം ക�ൊല നടത്താൻ മുതൽ ഗാന്ധിജിയുടെ സത്യവും അഹിംസയും നിസ്വാർത്ഥതയും പ്രാവർത്തികമാക്കണമെന്ന് ആഗ്രഹിക്കുന്ന തല വരെയുണ്ട് ഒരേയ�ൊരാളിൽ ഈ പത്തെണ്ണത്തിൽ സ്വാഭാവികമായും തെരഞ്ഞെടുപ്പിലെ ത�ോൽവിക്ക് കാരണം വ�ോട്ടിംഗ് യന്ത്രത്തിരിമറിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിച്ചില്ലെങ്കിലും ഒരു സംശയം ഉണർത്താൻ അത് ധാരാളമാണ്. വ�ോട്ടറുടെ മുന്നിൽ പാർട്ടിയെയ�ോ സ്ഥാനാർത്ഥിയെയ�ോ എത്തിക്കുന്ന പരിപാടിയിൽ സ�ോഷ്യൽ മീഡിയയെക്കാൾ ഇന്നും ശക്തി പരമ്പരാഗത അച്ചടി ദ്യശ്യ ശ്രാവ്യ മേഖലയ്ക്കാണ്. ഒരു സൂപ്പർ വ്യക്തിയെ ഫ�ോക്കസ് ചെയ്യുന്ന ശൈലി. പ�ോസിറ്റിവ�ോ നെഗറ്റിവ�ോ എന്തുമാകാം. പക്ഷെ ആ വ്യക്തിയാണ് നിർണ്ണായകം എന്നു ത�ോന്നത്തക്കവിധമുള്ള വാർത്തകൾ. ഉത്തർപ്രദേശ് പ�ൊളിറ്റിക്‌സിൽ രാഹുൽ ഗാന്ധിജിക്കും തമിഴ്‌നാട് പ�ൊളിറ്റിക്‌സിൽ നരേന്ദ്രമ�ോദിജിക്കും മീഡിയ നൽകുന്ന പ്രാധാന്യം. ഇത് വാസ്തവത്തിൽ മീഡിയയുടെ ഒരു അവഗണിക്കാനാകാത്ത ഇൻപുട്ടാണ്. ആരെക്കുറിച്ച് എഴുതണം, ആരെ കവർ ചെയ്യണം എന്നത് ഇന്നും ഒരു പരിധിവരെ ജനമ�ോ രാഷ്ട്രീയ നേതാവ�ോ അല്ല തീരുമാനിക്കുന്നത്, മീഡിയയാണ്. പറയുന്ന കാര്യങ്ങളെക്കാൾ വ്യക്തിയെ കേന്ദ്രീകരിക്കുന്ന ദ്യശ്യങ്ങളാണ് വാക്കുകളെ മെല്ലെ അകറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സ്ഥിതിയിൽ വിജയിക്കുന്നത്. പ്രശസ്ത ചിന്തകനും ഒരു മാതിരി ആദ്യകാല മാനേജ്‌മെന്റ് ഗുരുവെന്ന് വിളിക്കാവുന്നവനും, അതി പ്രശസ്ത പാർക്കിൻസൻ ലാകളുടെ ഉപജ്ഞാതാവുമായ പ്രൊഫസർ ന�ോർത്ത് ക�ോട്ട് പാർക്കിൻസന്റെ ഒരു പ്രവചനമുണ്ട്. രണ്ടാം ല�ോകമഹായുദ്ധത്തിനുശേഷം ന�ോർമൽസി വരികയാണ്. അപ്പോഴാണ് കളർ പ്രിന്റിംഗ് ടെക്‌ന�ോളജി ദിനപത്രങ്ങളിലേക്ക് ഒരു സുനാമിപ�ോലെ വന്നെത്തിയത്.

അദ്ദേഹം പറഞ്ഞു. ഇനി ന�ോക്കേണ്ട. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഒരു സുന്ദരന�ോ സുന്ദരിയ�ോ ആയിരിക്കും വരിക. കാലത്തെ പത്രം എടുത്ത് ന�ോക്കുമ്പോൾ മുൻപേജിൽ ഒരു വിക്യതമുഖം ആരെങ്കിലും കാണാൻ ഇഷ്ടപ്പെടുമ�ോ? വാർത്ത നല്ലത�ോ ചീത്തയ�ോ ആകട്ടെ, സാരമില്ല. വാർത്തയുടെ വാക്കുകളിൽ പകുതി കള്ളമാണെന്ന് വ�ോട്ടർക്കറിയാം. പക്ഷെ മുഖം. മുഖത്തെ നവരസം. അത് സത്യമാണ്. ഈയിടെ നടന്ന ഇന്ത്യൻ പാർലമെന്റിലെ ഒരു രംഗം ഒന്ന് ഓർത്തു ന�ോക്കൂ. മ�ോദിജി ഗൗരവമായി പ്രസംഗിച്ചു. രാഹുൽ ഗാന്ധി അതിലും ഗൗരവമായി പ്രസംഗിച്ചു. പക്ഷെ അതു കണ്ടും കേട്ടും ക�ൊണ്ടിരുന്ന ടിവി പ്രേക്ഷകരിലെ ബഹുഭൂരിപക്ഷവും അവരുടെ വാക്കുകൾ ഗൗരവമായി എടുത്തില്ല. അവർ ഇഷ്ടപ്പെട്ടത് സുന്ദരനായ രാഹുൽജി പ്രസംഗം കഴിഞ്ഞ് നേരെ മ�ോദിജിയുടെ അടുത്തേക്കു ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും തിരിഞ്ഞ് സ്വന്തം അണികളിലേക്കു ന�ോക്കി കണ്ണിറുക്കിയതുമായ ദ്യശ്യങ്ങളായിരുന്നു. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളിൽ ആരെയും, മൂന്ന് ദേശീയ പാർട്ടികളെയും ക�ോൺഗ്രസ്, മാർക്‌സിസ്റ്റ്, ബി.ജെ. പി എന്നിവരെ, തന്റെ പ്രബുദ്ധമായ ബംഗാൾ എന്ന തട്ടകത്തിൽ നിഷ്‌ക്കരുണം അടിയറവു പറയിച്ച മമതാ ബാനർജി എന്ന വനിതാ നേതാവിന് തമിഴ്‌നാട്ടിലെ ശശികലയ്ക്കു പ�ോലും നൽകിയിരുന്ന മീഡിയ കവറേജ് നൽകിയിരുന്നില്ല എന്നത് ഒരു സത്യമാണ്. കാരണം പാർക്കിൻസൻ ചൂണ്ടിക്കാട്ടിയിരുന്നതു തന്നെ ആകണം. എന്റെ ഒരു ടിവി ജേർണലിസ്റ്റ് സുഹ്യത്ത് പറഞ്ഞു: ക�ോൺഗ്രസിന് രക്ഷപ്പെടണമെങ്കിൽ രാഹുൽ പ�ോരാ, പ്രിയങ്കതന്നെ വരണം. എന്തേ ? ഷി ഈസ് മ�ോർ ഫ�ോട്ടോജെനിക്ക്. സംതിംഗ് ഈസ് റ�ോംഗ് സംവേർ. ത�ോന്നുന്നില്ലേ? ന�ോവലിസ്റ്റും വീക്ഷണം മുൻ ചീഫ് എഡിറ്ററുമാണ് ലേഖകൻ

ജനുവരി - ഫെബ്രുവരി ജനുവരി 2019 2019

39


Article www.keralamediaacademy.org

DOES GRAFFITI QUALIFY AS

'MEDIA' ?

Shoma A. Chatterji

I

s graffiti, popularly known as the “writing on the wall”, a form of art, a style of writing or a significant part of media? It is quite confusing for the lay person to place these three different sections of whether graffiti is an art, a literary exercise or social media as it mainly occupies the public domain, is anonymous, random and could be all three or any one. It is difficult to come to a definite conclusion about what graffiti is all about and what it is as a social media. "Graffiti dates back to a million years. The first documented evidence of New York City graffiti was in the mid-1960s, when a youth, "Julio

40

204" began to write his tag in the subway system. By 1968, his name was right across the city. The same year, Demetrius, a Greek boy, began scribbling "TAKI`A0 183." "Taki" was his name and 183 was the street he lived in. He was a foot messenger and would scribble his name in motion tags. This made many people curious and soon everyone was doing it. Each one developed his individual style to gain recognition," says Diya Sarker, a graphic designer, an avid collector of graffiti. A New York Times reporter tracked down and interviewed Taki 183, subsequently publishing an article entitled "Taki 183 Spawns Pen-Pals." The article had a snowballing effect

ജനുവരി - ഫെബ്രുവരി 2019

as hundreds of writers turned to the streets to express their feelings on all walls everywhere in the US. According to Timothy Werewath, “Graffiti is the act of inscribing or drawing on walls for the purpose of communicating a message to the general public. The term comes from the Greek term "Graphein," which means 'to write.' Graffiti has been around since men first started drawing pictures in caves. However, the focus of this paper is not on pre-historic or amateur graffiti, but on the modern hip-hop graffiti movement that began in the late 1960's.”


www.keralamediaacademy.org

Diya Sarkar, who has been collecting graffiti and exploring the art, history and significance of graffiti, says,” In India as in many developing countries, graffiti is used for commercial, political and religious purposes mostly. This kind of graffiti interests me only in the style of writing, colours used and locations chosen to get the message across. But this exists in all developing countries with lenient laws; I feel the reason is simply that it is because it is the cheapest form of advertising.” Does graffiti deface the beauty of a city? Or is it an art unto itself ? Wall art and wall writing are considered to be a form of art in the West.. Since the root of the word "graffiti" is "to write," graffiti can be interpreted as an instinctual human need for communication. Mark Ferem who has been collecting restroom graffiti which has its own characteristics, nature and purpose, says that graffiti is the plural of the Italian graffito, which means incised inscription or design, an ancient drawing or writing scratched on a wall or other surface.

The Berlin Wall was one of the world’s best-known places for graffiti. The creative expressions ranged from art, politics and peace to nostalgia. The visual, a kiss between Leonid Brezhnev and Erich Honecker, parodies the Soviet grip over East Germany. So, graffiti is also a political media where the graffiti artist and writer can use his talent and experience to express his opinion / bias / ideology / political belief through his graffiti. Describing the differences between graffiti in the West and graffiti in India, Diya Sarkar says, “In the west graffiti is seen as a form of art crime, because it is against the law. And the artists get the thrill of doing largescale artworks at night while evading the cops and breaking the laws. In India most people look at it as a nuisance because it ruins the beauty of their surroundings. But people don’t make paintings here they, write names of political leaders, advertise for this and that product, so it’s not something you see and praise. At the site of the Bhopal gas tragedy there is a lot of

graffiti, slogans of hate against the ones responsible for having brought such misery to those people. I don’t have those images or contacts to get them. But you must. You can see the hate and pain in the graffiti. You need one person to start it, and soon the rest will follow!We don’t have that one person yet in India. I have searched hard and long for such information. But till date I have found none. The internet is a very fast and easy way of finding such information, I have not found anything yet.” Since the root of the word "graffiti" is "to write," then graffiti can be interpreted as an instinctual human need for communication. Motives for producing graffiti vary immensely from artist to artist. However, these motives can be categorically placed in two main groups: Mass Communication/ Cultural Frustration and Individual Expression. There are three major types of modern graffiti art. The most basic type is a 'tag,' in which the artist writes

ജനുവരി - ഫെബ്രുവരി 2019

41


Article www.keralamediaacademy.org

അടുത്ത ലക്കം

മാധ്യമ ചരിത്രയാത്ര പ്രത്യേക പതിപ്പ്

കേരള പത്രപ്രവർത്തക യൂണിയന്റെയും ഐ.ആന്റ് പി.ആർ.ഡിയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമി നെയ്യാറ്റിൻകര മുതൽ തലശ്ശേരി വരെ നടത്തിയ ചരിത്രംകുറിച്ച യാത്രയുടെ വിശദ റിപ്പോർട്ടുകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടെ.

42

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

his name in his own unique style. A more advanced form of tagging is a 'throw-up,' in which the artist may use bubble-letters or 'wild style' to create a more intricate design. The next type of graffiti is a 'piece' or 'masterpiece,' which usually depicts a scene or well-known characters with some sort of slogan. This type of graffiti often requires the collaboration of multiple artists. These are most often found on subway trains (often taking up an entire car) or on private walls. Though the art form was once originally relegated to low-income urban youth, the explosion of hip-hop style in the 1990's brought graffiti to an entirely new range of artistic and creative people. Kids often use and indulge in graffiti it as an expression of rejecting values and morals or defying them to form their own. Graffiti has never evolved into any kind of art or literature in India. It is considered a scar on the urban landscape where walls are indiscriminately appropriated by one and all for purging their suppressed desires, unfolding their sad souls or, most importantly, for political sloganeering and propaganda by political parties. Walls in India – building walls, boundary walls, fencing walls along the railway tracks, walls bordering off the airport from the rest of the city, walls of public transport, every public wall define the large, nameless proscenium for the drama of cheap advertisements to unfold. Kolkata is special so far as political graffiti is concerned and during the Naxalite uprising, they created some historic graffiti such as “Itihasher Aar Ek Naam, Vietnam, Vietnam” meaning, “History has another name – it is Vietnam.” This became one of the most popular slogans in the movement in the 1970s. Organizations or schools on their own walls engage in social graffiti. Other forms of graffiti maybe simply be an individual’s personal expression or love for something or someone. You love some one and write his/her name here and there. Or you love an artist and paint his/her name somewhere. There are various styles of graffiti practiced by individuals these may be simply for visual

appeal, to make people laugh, to gain fame or to make a point about something. According to Appel, “Graffiti deliberately separates itself from the dominant culture and creates an inaccessible discourse by transforming the language and writing through unreadable messages. Graffiti's 'unreadability' is partly due to the 'redesigning' of the alphabet, this is the different style of letters, fonts and colours. This design should be considered as a message in itself.” “In Kolkata, one can categorize graffiti as religious graffiti that is depicted by paintings and stickers of gods and goddesses on the walls. You find a painting of Jesus Christ as much as you see gods and goddesses drawn liberally from the Hindu pantheon. Political graffiti is quite common often executed by painters who are politically affiliated to some political party. They are generally done in huge texts in three-dimension and various other styles as well,” informs Diya. To gain instant fame, a writer needs an audience. As a result, the places where he writes his signature, known in graffiti parlance as ‘tags’ or ‘throwups’, must be visible. So highways, overpasses, bridges, streets and train track walls become suitable surfaces for this purpose. The more dangerous and inaccessible the surface is, the more respect the writer gains. “Piece”

in graffiti speaks out of a masterpiece that is a large size drawing alongside the railways tracks and other similar spaces linked to human motion. A graffiti artist becomes a ‘king’ when his graffiti becomes prolific in a given route and is easily recognized but his style, graphics, signature or tag. In the US, almost every graffitist is also a shoplifter. How else can he lay his hands on an ample supply of sprays and cans of paint? Those who cannot steal either beg or borrow from fellow artists and graffitists and continue to play their game of one-upmanship. Graffiti is much more than random scribbling on the walls. From the 1960s onwards, when it started as a socio-political movement, it has evolved into an art form looks at the history and evolution of the graffiti culture. In India almost all graffiti has a purpose not for the individual who has drawn it but for the people and the person or organization that has paid for it to be drawn. So the individual is simply doing his job. He has no say in it. It is not his personal opinion, so there is no reason for him to write his name.

The writer is a freelance journalist, author and film scholar based in Kolkata. Email: shoma.chatterji@gmail.com

ജനുവരി - ഫെബ്രുവരി 2019

43


മീഡിയ ബൈറ്റ്‌സ് www.keralamediaacademy.org

എൻ.പി. രാജേ�ൻ

മാധ്യമല�ോകം എങ്ങോട്ട്?

നിർമിതബുദ്ധി മുതൽ വ്യാജവാർത്ത വരെ

44

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

മികച്ച യ�ോഗ്യതയുള്ളവരെ മാധ�മപ്രവർത്തക മേഖലയ്ക്ക് നഷ്ടപ്പെട്ടുക�ൊണ്ടിരിക്കുന്നു. ശമ്പളക്കുറവും ന്യൂസ് റൂം ജ�ോലി സമ്മർദ്ദവും മാധ�മപ്രവർത്തനം അനാകർഷക ത�ൊഴിലിടമാക്കുന്നു.

വി

കസിതല�ോകത്ത് പത്രങ്ങൾ അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓര�ോ വർഷാരംഭവും മാധ�മല�ോകത്തിന്റെ ഹൃദയമിടിപ്പിനു വേഗം കൂട്ടുകയാണ്. 2019 എന്താണ് മാധ�മ മേഖലയ്ക്കായി കാത്തുവച്ചിരിക്കുന്നത്? പരിശ�ോധിക്കുകയാണ് ല�ോകത്തിലെ പ്രമുഖ മാധ�മപഠന സ്ഥാപനം ആയ റ�ോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ�ൂട്ട് ഫ�ോർ സ്റ്റഡി ഓഫ്​് ജേണലിസം. 2012 മുതൽ വർഷംത�ോറും സർവെ നടത്തുന്നുണ്ട് റ�ോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യ ഉൾപ്പെടെ 29 രാജ്യങ്ങളിൽനിന്നുള്ള 200 മാധ�മ പ്രധാനികളുടെ അഭിപ്രായങ്ങൾ ആണ് ഈ റിപ്പോർട്ടിനു ആധാരം. അവരിൽ നാല്പത് എഡിറ്റർ ഇൻ ചീഫുമാരും മുപ്പതു സി.ഇ.ഓ മാരും മുപ്പതു ഡിജിറ്റൽ മീഡിയ തലവന്മാരും ഉൾപ്പെടുന്നു. എൺപതു ശതമാനവും വികസിത രാജ്യങ്ങളിൽനിന്നുള്ളവരാണ്. 55 ശതമാനം പേർ അച്ചടി മാധ�മ പശ്ചാത്തലം ഉള്ളവരുമാണ്. സർവെയിൽ കണ്ടെത്തിയ പ്രധാന ആശങ്കകളും പ്രതീക്ഷകളും എന്തെല്ലാമെന്നു ന�ോക്കാം. 1. പത്രങ്ങൾ തുടർന്നും അതിജീവനത്തിനു പരസ്യവരുമാനത്തെയും ക�ോപ്പി വിൽപ്പനയും ആശ്രയിക്കും. പക്ഷേ, നിലനിൽക്കാൻ അതു മതിയാകില്ല. ഇതിന�ോട് ചേർന്നു സംഭാവനകളെയും മറ്റു പുതിയ മാർഗ്ഗങ്ങളെയും ആശ്രയിക്കേണ്ടിവരും. 2. സ്വതന്ത്ര മാധ�മപ്രവർത്തനത്തിനു താങ്ങ് ആവുന്ന ഫൗണ്ടേഷനുകളും സംഘടനകളും ഉയർന്നു വരാം. ജനാധിപത്യ സർക്കാരുകളും ഈ ചുമതല നിർവഹിച്ചേക്കും. ഫ�ോർത്ത് എസ്റ്റേറ്റ് നിലനിൽക്കണമെന്നു നിർബന്ധമുള്ള ഭരണാധികാരികൾ അതിനു സന്നദ്ധരായേക്കാം. 3. മികച്ച യ�ോഗ്യതയുള്ളവരെ മാധ�മപ്രവർത്തക മേഖലയ്ക്ക് നഷ്ടപ്പെട്ടുക�ൊണ്ടിരിക്കുന്നു. ശമ്പളക്കുറവും ന്യൂസ് റൂം ജ�ോലി സമ്മർദ്ദവും മാധ�മപ്രവർത്തനം അനാകർഷക ത�ൊഴിലിടമാക്കുന്നു. 4. നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) മാദ്ധ്യമമേഖലയിൽ പ്രാമുഖ്യം നേടും എന്നാണ്. അതു ജേണലിസത്തിനു പകരമാവില്ല. പക്ഷേ, വായനക്കാർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ളടക്കം രൂപപ്പെടുത്താനും അതുവഴി പ്രസിദ്ധീകരണങ്ങൾക്കു കൂടുതൽ ജനസമ്മതി ഉണ്ടാക്കാനും കഴിയും. 5. വാർത്തകളും മറ്റും കൂടുതലായി ശബ്ദറിപ്പോർട്ടുകളിലൂടെ പുറത്തുവരും. ഓഡിയ�ോ പ�ോഡ്കാസ്റ്റുകൾ എങ്ങും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു. ആമസ�ോണും അലക്‌സയും ഗൂഗ്ൾ അസിസ്റ്റന്റും പ്രധാനപങ്കു വഹിക്കും. 6. വ്യാജവാർത്തകൾക്കും കുപ്രചാരണങ്ങൾക്കും എതിരെ കേന്ദ്രീകൃത നടപടികൾ വർദ്ധിച്ച ത�ോതിൽ ഈ വർഷം ഉണ്ടാകും. പക്ഷേ, വ്യാജവാർത്ത, അടഞ്ഞ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ തുടരും. പുറത്തുള്ളവർക്ക്

ജനുവരി - ഫെബ്രുവരി 2019

45


മീഡിയ ബൈറ്റ്‌സ് ഇവ കണ്ടെത്താന�ോ തടയാന�ോ കഴിയില്ല. 7. വിലയ�ോ ദൃശ്യപരമായ ആകർഷണീയതയ�ോ അല്ല, വിശ്വാസ്യതയാണ് പ്രധാനം എന്ന തിരിച്ചറിവിലേക്കു കുറെ മാധ്യമങ്ങൾ നീങ്ങും. പ്രസിദ്ധീകരണങ്ങളെ ഈ മാനദണ്ഡത്തിലൂടെ തിരിച്ചറിയാൻ ജനങ്ങൾ പഠിച്ചുതുടങ്ങും. 8. ഒഴിവുസമയ മുഴുവൻ സാമൂഹ്യമാധ്യമങ്ങളിൽ ചെലവാക്കുന്ന സ്വഭാവം പുതുതലമുറ ക്രമേണ വെടിയും. അർത്ഥമുള്ള ഉള്ളടക്കത്തിലേക്ക് മാറാൻ അവർ തയ്യാറാകും. 9. അതിവേഗമുള്ള, ഉപരിപ്ലവ വാർത്താ കുത്തൊഴുക്കിൽനിന്നു വേഗത കുറഞ്ഞ, എന്നാൽ അർത്ഥപൂർണ്ണവും സത്യസന്ധവുമായ വാർത്തയിലേക്ക് ധാരാളം

പ്രസിദ്ധീകരണങ്ങൾ മാറും. പക്ഷേ, ജനങ്ങളുടെ പ്രതികരണം ഇപ്പോഴും വ്യക്തമല്ല. 10. ന്യൂയ�ോർക്ക് ടൈംസ് പ�ോലെ വിശ്വാസ്യതയുള്ള മാധ്യമങ്ങൾ പണം ക�ൊടുത്ത് ഓൺലൈനിൽ വായിക്കാൻ കൂടുതൽ വായനക്കാർ സന്നദ്ധരാകുന്നുണ്ട്. അവരുടെ നാൽപതു ലക്ഷം വരിക്കാരിൽ 31 ലക്ഷവും ഓൺലൈൻ വരിക്കാരാണ്. 11. വാർത്താശേഖരണത്തിൽ സാങ്കേതികവിദ്യ വലിയ പങ്കു വഹിക്കും. കാമറൂണിൽ സ്ത്രീകളെയും കുട്ടികളെയും ക�ൊല്ലുന്നത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ ബി.ബി.സി, ഗൂഗ്ൾ എർത്ത് ത�ൊട്ട് നിരവധി ഓപ്പൺ സ�ോഴ്‌സ് ടെക്‌ന�ോളജികൾ ഉപയ�ോഗപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് മികച്ച ഉദാഹരണം. 12.ഇന്ത്യയിൽ സാമൂഹ്യമാധ്യമങ്ങളുടെ സാർവത്രികമായ സാന്നിദ്ധ്യം വ്യാജവാർത്ത പരത്തുന്നതിനും അസഹിഷ്ണുതയും മതവൈരവും ആളിക്കത്തിക്കുന്നതിനുമാണ് പ്രയ�ോജനപ്പെട്ടിട്ടുള്ളത്. വ്യാജ വീഡിയ�ോകൾ ഉണ്ടാക്കുക ഒരു എളുപ്പപ്പണിയായി മാറിയിട്ടുമുണ്ട്. ഇതെല്ലാമാണ് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് എന്നതു ജനാധിപത്യത്തിനു തന്നെ വലിയ ഭീഷണിയാകുന്നു. 13. വലിയ�ൊരു വിഭാഗം രാജ്യങ്ങളിൽ വിശ്വാസ്യതയുള്ള ഓൺലൈൻ മാധ്യമങ്ങൾ പെയ്ഡ് സബ്ക്രിബ്ഷനിലേക്കു മാറുന്നത് സത്യസന്ധതയില്ലാത്ത മികച്ച യ�ോഗ്യതയുള്ളവരെ മാധ�മപ്രവർത്തക മേഖലയ്ക്ക് നഷ്ടപ്പെട്ടുക�ൊണ്ടിരിക്കുന്നു. ശമ്പളക്കുറവും ന്യൂസ് റൂം ജ�ോലി സമ്മർദ്ദവും മാധ�മപ്രവർത്തനം അനാകർഷക ത�ൊഴിലിടമാക്കുന്നു.ങ്ങളെ ആശ്രയിക്കാൻ 46

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org

ജനങ്ങളെ നിർബന്ധിതമാക്കും. ഇതും വാർത്തയുടെ ഗുണം ഇല്ലാതാക്കും. ഇതിന�ൊരു മറുമരുന്നായി പേ വാൾ ബ്ലോക്കുകൾ സൃഷ്ടിക്കപ്പെടും.(പണംനൽകിയുള്ള മാധ്യമവായനയാണ് പേ വാൾ) 14. പ്രസിദ്ധീകരണങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടും. വളരെ ബ�ോധത്തോടെയും മുൻകരുതല�ോടെയും തയ്യാറാക്കുന്ന മാദ്ധ്യമങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ അതിരുകളിലുള്ളവരുടെ സാന്നിദ്ധ്യം രചനകൾ, അഭിമുഖങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ന്യൂനപക്ഷമായി തുടരുന്നു എന്നത് തിരിച്ചറിയപ്പെടും. ഇതു കണ്ടെത്തുന്നതിനുള്ള സ�ോഫ്റ്റ് വെയറുകൾ സാർവത്രികമായി

ഉപയ�ോഗപ്പെടുത്തുകയുംചെയ്യും.

ദ് ഗാർഡിയനിൽ പരസ്യം കുറവ,് സംഭാവന കൂടുതൽ ലണ്ടനിലെ ദ് ഗാർഡിയൻ പ്രസിദ്ധീകരണത്തിനു രണ്ടു വർഷത്തിനിടെ പത്തു ലക്ഷം വായനക്കാരിൽ നിന്നു സംഭാവന ലഭിച്ചു. സംഭാവനയായി കിട്ടുന്നതിൽ കുറഞ്ഞ സംഖ്യയേ പത്രത്തിന് പരസ്യ വരുമാനമായി ലഭിക്കുന്നുള്ളൂ. 1821 മുതൽ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ചുവരുന്ന ദ് ഗാർഡിയൻ പ്രിന്റ് എഡിഷൻ പ്രചാരം ഒന്നര ലക്ഷം ക�ോപ്പിയേ ഉള്ളൂ. ദ് ഒബ്‌സർവർ, ദ് ഗാർഡിയൻ വീക്ക്‌ലി എന്നിവ കൂടി പ്രസിദ്ധപ്പെടുത്തുന്ന ഗാർഡിയൻ മീഡിയ ഗ്രൂപ്പ് ഇറക്കുന്ന പത്രത്തിന്റെ പേര് 1959 വരെ മാഞ്ചസ്റ്റർ ഗാർഡിയൻ എന്നായിരുന്നു. രാഷ്ട്രീയ-മത താല്പര്യങ്ങളില്ലാത്ത സ്വതന്ത്ര പത്രപ്രവർത്തനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഇത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള പത്രമായാണ് ദ് ഗാർഡിയൻ കണക്കാക്കപ്പെടുന്നത്. ഗാർഡിയന്റെ ഓൺലൈൻ എഡിഷൻ മാസം 23 ലക്ഷം പേരിലെത്തുന്നു. റുപർട് മർഡ�ോക്കിന്റെ ഉടമസ്ഥയിലുള്ള ന്യൂസ് ഓഫ് ദ വേൾഡ് പത്രം പൂട്ടിച്ച ഫ�ോൺ ച�ോർത്തൽ വാർത്ത പുറത്തുക�ൊണ്ടുവന്നത് ദ് ഗാർഡിയൻ ആണ്. ഒരു ബിസിനസ് എന്ന നിലയിലുള്ള തകർച്ചയല്ല, വിശ്വാസ്യതയിലുള്ള തകർച്ചയാണ് വാർത്താമാധ�മങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ദ് ഗാർഡിയൻ എഡിറ്റർ കാത് വിനർ പ്രസ്ഗസറ്റ്. സിഒ.യുകെ യുമായുള്ള അഭിമുഖത്തിൽ പറയുന്നുണ്ട്.


www.keralamediaacademy.org

വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച്​് പ്രചരിപ്പിക്കുന്നത് ഏറിയ പങ്കും യുവാക്കളാണ് എന്നാവും പ�ൊതുധാരണ. അതു ശരിയല്ല. 65 പിന്നിട്ട മുതിർന്നവരാണ് ഇക്കാര്യത്തിൽ മുന്നിൽ എന്ന്​് അമേരിക്കയിൽ നടന്ന ഒരു പഠനം കണ്ടെത്തുന്നു. അഫ്ഗാൻ ജേണലിസ്റ്റ് ആദ്യ രക്തസാക്ഷി

സയന്റിസ്റ്റ് ആൻഡ്രൂ ഗസ് വെളിപ്പെടുത്തി.

അഫ്ഗാൻ സിറ്റിസൺ ജേണലിസ്റ്റ് ജാവിദ് നൂരി ആണ് 2019ലെ ആദ്യത്തെ പത്രപ്രവർത്തക രക്തസാക്ഷി. ജനുവരി അഞ്ചിന് ഫാറ പ്രവിശ്യയിൽ അദ്ദേഹത്തെ ബസ് തടഞ്ഞ് തെരഞ്ഞുപിടിച്ച് ക�ൊലപ്പെടുത്തിയത് താലിബാൻ ക്രൂരന്മാരാണ്.

എന്താണ് ഇതിനു കാരണം? മുതിർന്ന പൗരന്മാർക്ക് ഇപ്പോഴും ഡിജിറ്റൽ മീഡിയ സാക്ഷരത ആർജിക്കാൻ കഴിഞ്ഞിട്ടില്ല. അവർക്കു വ്യാജവാർത്തയും യഥാർത്ഥവാർത്തയും വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നതുതന്നെ കാരണം. ഫേസ്ബുക്കിലും മറ്റും വാർത്ത സൃഷ്ടിച്ചുവിടുന്നത്‌ യഥാർത്ഥ മാധ�മപ്രവർത്തകരാണ് എന്നു തെറ്റിദ്ധരിച്ചവരും ധാരാളമായി വാർത്തകൾ, സത്യാസത്യ വിചാരമില്ലാതെ അവ പങ്കുവയ്ക്കുന്നു എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകനും മീഡിയ അക്കാദമി മുൻ ചെയർമാനുമാണ് ലേഖകൻ

27കാരനായ ജാവിദ് പ്രാദേശിക സർക്കാറിൽ പ്രവർത്തിക്കുമ്പോൾതന്നെ ചാനലുകളിലും റേഡിയ�ോയിലും വാർത്ത റിപ്പോർട്ട് ചെയ്തുപ�ോന്നിരുന്നു. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിമർശനറിപ്പോർട്ടുകളിൽ താലിബാൻകാർക്ക് എതിർപ്പുണ്ടായിരുന്നതായി റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബ�ോർഡേഴ്‌സ് വിശദീകരിക്കുന്നു. ല�ോകത്തിൽ ഏറ്റവും കൂടുതൽ മാദ്ധ്യമപ്രവർത്തകർ ക�ൊലചെയ്യപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാനാണ്. 2018ൽ പതിനഞ്ച് റിപ്പോർട്ടർമാരാണ് അവിടെ അക്രമങ്ങളിൽ മരിച്ചത്.

വ്യാജവാർത്തകൾ പങ്കുവയ്ക്കുന്നത് ഏറെയും മുതിർന്നവർ വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച്​് പ്രചരിപ്പിക്കുന്നത് ഏറിയ പങ്കും യുവാക്കളാണ് എന്നാവും പ�ൊതുധാരണ. അതു ശരിയല്ല. 65 പിന്നിട്ട മുതിർന്നവരാണ് ഇക്കാര്യത്തിൽ മുന്നിൽ എന്ന്​് അമേരിക്കയിൽ നടന്ന ഒരു പഠനം കണ്ടെത്തുന്നു. തെരഞ്ഞെടുപ്പുകാലത്തെ വ്യാജവാർത്തകളെക്കുറിച്ചായിരുന്നു പഠനം. വൻത�ോതിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നു എന്നത് അമേരിക്കയെ സംബന്ധിച്ചെങ്കിലും ശരിയല്ല. ഇതിൽതന്നെ പതിന�ൊന്നു ശതമാനം പേർ 65നു മേൽ പ്രായമുള്ളവരാണ്. അവരാകട്ടെ ത�ൊട്ടു താഴെയുള്ള വിഭാഗം പങ്കു വച്ചതിന്റെ ഇരട്ടി വ്യാജവാർത്തകളാണ് സത്യവാർത്തകൾ എന്ന മട്ടിൽ പലർക്കും പങ്കുവച്ച് പ്രചരിപ്പിച്ചത്. ഇവർ പാർട്ടി അനുഭാവികളാണ�ോ അല്ലയ�ോ എന്നത് അത്രയ�ൊന്നും പ്രസക്തമായി ത�ോന്നിയില്ല എന്നു പഠനത്തിൽ പങ്കാളിയായിരുന്ന പ്രിൻസ്ടൻ യൂനിവേഴ്‌സിറ്റി പ�ൊളിറ്റിക്കൽ ജനുവരി - ഫെബ്രുവരി 2019

47


സംവാദം

www.keralamediaacademy.org

അനിത പ്രതാപും ആർ. എസ് ബാബുവും ക�ോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംവാദ വേദിയിൽ

അനിത പ്രതാപിന്റെ ആഹ്വാനം

ഒരുമ കാക്കാൻ ഒന്നിക്കൂ

കേ

രളത്തിന്റെ സമുദായ മൈത്രി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക അനിത പ്രതാപ് പറഞ്ഞു. മതനിരപേക്ഷത ഒരിക്കൽ ച�ോർന്നു പ�ോയാൽ ഒരു നാടിന് അത് തിരിച്ചുപിടിക്കാൻ പ്രയാസമാണ്. അതിനാൽ ശബരിമലക്ക് ശേഷമുള്ള പ്രത്യേക പരിതസ്ഥിതിയിൽ മലയാളികൾ സമുദായ മൈത്രി തിരിച്ചുക�ൊണ്ടുവരാൻ ഒന്നിക്കണം.

ഡി.സി.കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ക�ോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അനിത പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുവുമായുള്ള സംവാദത്തിൽ തന്റെ

48

മാധ്യമ അനുഭവങ്ങളെയും ഇന്നത്തെ പ്രവണതകളെയും രാഷ്ട്രീയത്തെയും പറ്റി കൃത്യതയ�ോടെ വിവരിച്ചു. ശബരിമലയിൽ യുവതികൾക്ക് പ്രവശനം നൽകുന്നതിന് സുപ്രീം ക�ോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്ത്രീക്ക് മാന്യത നൽകുന്നതാണ്. ഇത് നടപ്പാക്കാൻ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും മുന്നിട്ട് വരണം. ശബരിമലയിൽ വനിതകൾ മാധ്യമ പ്രവർത്തനം നടത്താൻ പാടില്ല എന്ന നിലപാട് മാധ്യമസ്വാതന്ത്ര�ത്തിന്റെ നിഷേധം മാത്രമല്ല സാമൂഹിക നീതിയുടെ ലംഘനവുമാണ്. റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവത്തകരെ ആക്രമിച്ച നടപടി തികച്ചും ഫാസിസം ആണ്.

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

ല�ോകസഭ തെരഞ്ഞെടുപ്പ് 2019ൽ ഇല്ലായിരുന്നെങ്കിൽ ശബരിമലയുടെ പേരിൽ ഇന്നു നടന്ന പ�ോലുള്ള പ്രതിഷേധ ക�ോലാഹലങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാധ്യമ പ്രവർത്തനം പണം നേടാനുള്ള ത�ൊഴിൽ അല്ല. സത്യം കണ്ടെത്താനുള്ള ദൗത്യം അണ്. ശ്രീകൃഷ്ണൻ അർജുനന�ോട് ഒരു പക്ഷിയെ വെടിവയ്ക്കുമ്പോൾ അതിന്റെ കണ്ണിൽ മാത്രം ന�ോക്കുക എന്ന് ഉപദേശിച്ചിട്ടുണ്ട്‌. അതുപ�ോലെ സത്യം കണ്ടെത്താൻ അപകടമേഖലകളെ മറക്കുക എന്നതാണ് ഒരു മാധ്യമ പ്രവർത്തകൻ സ്വീകരിക്കേണ്ടത്‌. സംഘർഷം എവിടെയുണ്ടോ അവിടെ ഞാനുണ്ടെന്ന് വിളംബരം ചെയ്ത് സാഹസികപത്രപ്രവർത്തനം സ്വീകരിച്ചത് എന്തുക�ൊണ്ടാണെന്ന് ആർ.എസ്.ബാബു ആരാഞ്ഞു. അതെല്ലാം സത്യം തേടിയുള്ള യാത്രകളായിരുന്നു. അഫ്ഗാനിസ്താനിലും

ശ്രീലങ്കയിലും ബംഗ്ലാദേശിലും സഞ്ചരിച്ചതിന്റെ അനുഭവങ്ങൾ ഒരുപാടാണ്. റേറ്റിംഗിന്റെയും ജനപ്രീതിയുടെയും പേരിൽ വർഗ്ഗീതയും തിൻമയും പ്രോത്സാഹിപ്പിക്കുന്നത് നല്ല മാധ്യമ പ്രവണത അല്ല. ബംഗ്ലാദേശിലെ ആഭ്യന്തരകലാപം റിപ്പോർട്ട് ചെയ്യാൻ സി.എൻ.എൻ-ന്റെ പ്രതിനിധിയായി അവിടെ എത്തി. അന്ന് അവിടത്തെ ചില പ്രദേശങ്ങളിലെ സ്ത്രികളെ ബ�ോധവൽക്കരിച്ച് പുതിയ ജീവിതം പടുത്തുയർത്താൻ ഒരുസ്ത്രീയുടെ നേതൃത്വത്തിൽ നടന്ന മാതൃകാപരമായ സാമൂഹ്യ പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്ത് അരമണിക്കൂറുള്ള ഒരു ഡ�ോക്യൂമെന്ററിയായി സി.എൻ.എൻ-ൽ അയച്ചു. കലാപം റിപ്പോർട്ട് ചെയ്താൽ മതി, മറ്റൊന്നും വേണ്ട എന്നായിരുന്നു ചാനൽ മേധാവികൾ ശഠിച്ചത്. നിർബന്ധമാണെങ്കിൽ രണ്ടുമിനിട്ടുള്ള സ്‌റ്റോറി അയക്കു എന്നായി. മുപ്പതു മിനുട്ടിന്റെ ഡ�ോക്യൂമെന്ററി കിട്ടിയപ്പോൾ അവർക്ക് ഒട്ടും ഇഷ്ടമായില്ല എങ്കിലും

ന�ോൺപ്രൈം ടൈമിൽ സി.എൻ. എൻ അത് ടെലികാസ്റ്റ് ചെയ്തു, പക്ഷേ ല�ോകത്തെമ്പാടും ആ സ്‌റ്റോറിക്ക് വലിയ പ്രതികരണം ഉണ്ടായി. തുടർന്ന് ഒമ്പത് തവണ അത് പുനഃസംപ്രേഷണം ചെയ്യേണ്ടി വന്നു. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു കാര്യം ഉറപ്പിച്ചു പറയാൻ ഞാൻ ഉദ്ദേശിക്കുന്നത്. മുൻധാരണകളെ മാറ്റി മറിക്കാൻ മാനുഷിക സ്‌റ്റോറികൾക്ക് കഴിയും. ആ വഴി മാധ്യമം തേടണം അനിത പ്രതാപ് പറഞ്ഞു. ത�ൊഴിലിടങ്ങളിലെ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനുള്ള 'മീറ്റു' ഗുണകരമായ ഒരു പ്രസ്ഥാനമാണ്. 'നീതി വൈകുന്നത് നിഷേധിക്കുന്നതിന് തുല്യം' എന്ന ച�ൊല്ലുണ്ട്. എന്നാൽ കേന്ദ്രസഹമന്ത്രിയായരിക്കെ എ.ജെ.അക്ബർ രാജിവെയ്ക്കാൻ നിർബന്ധിതനായത് വൈകിവന്ന നീതിയാണെങ്കിലും ഉചിതമായ സമയത്തെ ശിക്ഷയായി എന്ന് അനിത പറഞ്ഞു

ജനുവരി - ഫെബ്രുവരി 2019

49


സംവാദം

50

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org


www.keralamediaacademy.org

ശ്രീലങ്കൻ പട്ടാളം ആളുകളെ നടുറ�ോഡിൽ വെടിവച്ചു ക�ൊല്ലുന്നത് ഞാൻ കൺമുമ്പിൽ കണ്ടു. സ്‌ഫ�ോടനവും തീയും കലാപവും നടന്ന ആ പ്രദേശത്ത് കൂടെ സഞ്ചരിക്കുക എന്നത് തന്നെ അപകടമായിരുന്നു. സൺഡെ മാഗസിനിൽ എന്റെ റിപ്പോർട്ട് കവർ സ്‌റ്റോറിയായി വന്നു. ഇതു കണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

അനിത പ്രതാപിന്റെ വെളിപ്പെടുത്തൽ

പ്രഭാകര പ്രണയകഥ ഭരണകൂട കെട്ടുകഥ

ൽ.റ്റി.റ്റി നേതാവ് വേലുപ്പിളള പ്രഭാകരനും താനും തമ്മിൽ പ്രണയമെന്ന് പ്രചരിപ്പിച്ചത് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് അന്നത്തെ കേന്ദ്രഭരണത്തിലെ ചില ശക്തികളായിരുന്നു എന്ന് പ്രശസ്ത മാധ്യമ പ്രവർത്തക അനിത പ്രതാപ് പറഞ്ഞു.

ക�ോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആർ.എസ്. ബാബുമായി നടന്ന സംവാദത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. പ്രഭാകരനുമായി അഭിമുഖം നടത്താൻ 25-ാം വയസ്സിൽ അനിതക്ക് അവസരം ലഭിച്ചത് ല�ോകവാർത്തയായല്ലോ. ഇതിനവസരം ലഭിച്ചത് പ്രഭാകരനുമായുള്ള പ്രണയബന്ധം ക�ൊണ്ടായിരുന്നു എന്ന ഗ�ോസിപ്പിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് ച�ോദിച്ചു. പ്രഭാകരൻ തനിക്ക് അഭിമുഖം തന്നത് ഒരുചരിത്രമാണെന്ന് അനിത ഓർമ്മിച്ചു. 1983-ലെ ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിൽ മുപ്പതിനായിരം തമിഴരെയാണ് ക�ൊന്നത്. അന്ന് അത് റിപ്പോർട്ട് ചെയ്യാൻ വിദേശത്ത് നിന്നും മാധ്യമ പ്രവർത്തകരാരും എത്തിയില്ല, ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീലങ്കയിൽ സെൻസർഷിപ്പ് ഉള്ളതിനാൽ അവിടെ വാർത്ത വരില്ല. ശ്രീലങ്കൻ പട്ടാളം ആളുകളെ നടുറ�ോഡിൽ വെടിവച്ചു ക�ൊല്ലുന്നത് ഞാൻ കൺമുമ്പിൽ കണ്ടു. സ്‌ഫ�ോടനവും തീയും കലാപവും നടന്ന ആ പ്രദേശത്ത് കൂടെ സഞ്ചരിക്കുക എന്നത് തന്നെ

അപകടമായിരുന്നു. സൺഡെ മാഗസിനിൽ എന്റെ റിപ്പോർട്ട് കവർ സ്‌റ്റോറിയായി വന്നു. ഇതു കണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. അതേ തുടർന്ന്, പാർത്ഥസാരഥിയെ പ്രത്യേക ദൂതനായി ക�ൊളംബ�ോയിലേക്ക് ഇന്ത്യ സർക്കാർ അയച്ചു. ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനയുമായി കൂടി�ാഴ്ച്ച നടത്തുമ്പോൾ തമിഴരെ ക�ൊന്നതിന് എന്താ തെളിവ് എന്ന ച�ോദ്യത്തിന് സൺഡെ മാഗഡിൻ മേശ�റത്തു വെച്ചുക�ൊണ്ടാണ് പാർത്ഥസാരഥി മറുപടി നൽകിയത്. തമിഴ് പ്രശ്‌നം അന്തർദേശീയ വിഷയം ആകുന്നതിനും മാനുഷിക പ്രശ്‌നം എന്ന നിലയിൽ ഇന്ത്യ ഇടപെടുന്നതിനും എന്റെ റിപ്പോർട്ട് കാരണമായി എന്നത് പ്രഭാകരനിൽ എന്നോട് അനുഭാവം ഉണ്ടാക്കി. സ്വയം മരിക്കാൻ തയ്യാറായി പ്രവർത്തിക്കുന്നവരാണ് പുലികൾ. എന്നാൽ ഒരു മാധ്യമ പ്രവർത്തക സംഘർഷമേഖലകളിലൂടെ ധൈര്യസമേതം സഞ്ചരിച്ചു എന്നതും പ്രഭാകരനിൽ കൗതുകം ഉയർത്തി. ഈ രണ്ടു കാരണങ്ങൾ ക�ൊണ്ടാണ് എനിക്ക് അഭിമുഖം അനുവദിച്ചത് എന്ന് പ്രഭാകരൻ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. 17 പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഭാകരനും ഞാനുമായുള്ള ഇന്റർവ്യൂ. അവിടെ പ്രണയത്തിന്റെ പ്രശ്‌നമ�ൊന്നുമില്ല. ഞാനും പ്രഭാകരനുമായി ലൗ ആണെന്ന് പ്രചരിപ്പിച്ചത് കേന്ദ്രഭരണ കേന്ദ്രങ്ങളായിരുന്നുവെന്നും അനിത പറഞ്ഞു.

ജനുവരി - ഫെബ്രുവരി 2019

51


ചി�ം, കാലം

d¢.h¤o®Ye

52

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org


www.keralamediaacademy.org

ലയാള കഥയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ച കമലാദാസ് എന്ന മാധവിക്കുട്ടിയുടെ 35 വർഷം മുമ്പത്തെ ബ്ലാക്ക് ആന്റ് ചിത്രമാണ് വലത്തേത്. അന്ന് കേരളകൗമുദി ക�ോഴിക്കോട്ടെ ഫ�ോട്ടോഗ്രാഫറായിരുന്ന മുസ്തഫ തിരുവനനന്തപുരത്തെ ഓഫീസിൽ എന്തോ ആവശ്യത്തിനെത്തിയതായിരുന്നു. കലാകൗമുദി പത്രാധിപരായിരുന്ന എസ്.ജയചന്ദ്രൻ നായർ പറഞ്ഞിട്ടാണ് അന്ന് തിരുവനന്തപുരത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്ന മാധവിക്കുട്ടിയുടെ ഒരു പടമെടുക്കാൻ എത്തിയത്. പക്ഷേ, അവർക്ക് ജലദ�ോഷമായിരുന്നു. തീരെ വയ്യ, ഇന്നു പടമെടുക്കേണ്ട എന്ന് അവർ വിലക്കി. താൻ ക�ോഴിക്കോട്ടുകാരനാണെന്നും ഇന്നുരാത്രി തന്നെ നാട്ടിലേക്ക് മടങ്ങണമെന്നും പറഞ്ഞപ്പോൾ അവർ സമ്മതിച്ചു: 'വേഷം മാറാന�ൊന്നും വയ്യ. ഇങ്ങനെ മതിയെങ്കി എടുത്തോ..' നിന്ന വേഷത്തിൽ അവർ മുസ്തഫയ്ക്ക് പ�ോസ് ചെയ്തു. മേൽവസ്ത്ര`ം വാരിപ്പുതച്ച് അകൃത്രിമ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചിത്രം ചരിത്രമായത് അങ്ങനെയാണ്. രണ്ടാമത്തെ ചിത്രം മലയാള മന�ോരമയിൽ ജ�ോലി ചെയ്യുമ്പോൾ ക�ൊച്ചിയിൽ വന്ന് എടുത്തതാണ്. ഔദ്യോഗിക ആവശ്യത്തിനായിരുന്നില്ല. എൻ.പി. മുഹമ്മദ് സാർ ആവശ്യപ്പെട്ടിട്ട് വന്നതാണ്. എൻ.പിക്ക് പുറമേ അന്ന് യു.കെ.കുമാരനും വിജയലക്ഷ്മിയും മറ്റുമുണ്ടായിരുന്നു. 2004ൽ ആയിരുന്നു അത്. എന്തോ അവാർഡ് സമ്മാനിക്കാൻ വന്നതാണ്. അതിഥികൾ വരുന്നതറിഞ്ഞ് അവർ അണിഞ്ഞൊരുങ്ങിയിരുന്നു. അന്നേക്കും അവർ കമലാ സുരയ്യയായിരുന്നു. തനിക്കിഷ്ടമുള്ള കറുത്ത മേൽവസ്ത്രവും തലമറച്ചുള്ള നീണ്ട തട്ടവും ധരിച്ച കമലാ സുരയ്യ ഉടുവസ്ത്രത്തിനു മുകളിലൂടെ വലിയ അരഞ്ഞാണവും കാതിൽ കമ്മലും കഴുത്തിൽ നെക്‌ലേസും എല്ലാം അണിഞ്ഞിരുന്നു. അന്നെടുത്ത ആ പടം അവർക്ക് പെരുത്തിഷ്ടമായി.

ജനുവരി - ഫെബ്രുവരി 2019

53


തൽസമയം

54

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org


www.keralamediaacademy.org

എസ്. ബിജു

ല്ലാ കാലത്തും നാം ആഗ്രഹിക്കുന്നത് വേഗമാണല്ലോ. ഒളിമ്പിക്സ് പ�ോലും മെച്ചപ്പെട്ട വേഗത്തിന്റെയും ഉയരത്തിന്റെയുമെല്ലാം മാറ്റുരക്കലാണല്ലോ. നാം എപ്പോഴെല്ലാം ഇന്റർനെറ്റിനെ ആശ്രയിക്കുന്നുവ�ോ, അത് മ�ൊബൈലില�ോ കമ്പ്യൂട്ടറില�ോ എവിടെയുമാകട്ടെ, നമ്മുടെ ആശയവിനിമയത്തിലെ വേഗത നിശ്ചയിക്കുന്നതിലെ പ്രധാന ഘടകം നെറ്റിന്റെ വേഗതയാണ്. നമ്മുടെ മ�ൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ആന്തരിക ശേഷി (inbuilt capacity) ഏറക്കുറെ നമുക്ക് തെരഞ്ഞെടുക്കാം. നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള യന്ത്രവിന്യാസം (Configuration) സജ്ജമാക്കാം. എന്നാൽ നമ്മുടെ ചിന്തയുടെ വേഗം പ്രവൃത്തിയായി മാറണമെങ്കിൽ ഡാറ്റാ സേവന ദാതാവ് കനിയണം, അഥവാ അവരുടെ വാഗ്ദ്ധാനം മികച്ച രീതിയിൽ പ്രാവർത്തികമാകണം. ഒരു തീവണ്ടി തൽക്കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നത് ഞാണിൻ മേൽ കളിയാണല്ലോ. വിവരങ്ങൾ രേഖപ്പെടുത്തി ഓൺലൈൻ ബാങ്കിങ്ങിലൂടെ പണമടയ്ക്കുമ്പോൾ നമ്മൾ വിചാരിക്കും

യാത്ര സുഖകരമായെന്ന്. അപ്പോഴാവും ഡാറ്റ തേടി കമ്പ്യൂട്ടറിൽ ഗ�ോളം തിരിയുന്നത്. ഒടുവിൽ നമ്മുടെ ഇടപാട് നടന്നില്ലെന്ന് അറിയിപ്പ് വരുമ്പോൾ ഉണ്ടാകുന്ന നിരാശ എന്താകും. പലപ്പോഴും നെറ്റിന്റെ വേഗതക്കുറവും ശേഷിയില്ലായ്മയുമായിരിക്കും പണി പറ്റിച്ചിട്ടുണ്ടാകുക. ഇവിടെയാണ് 5 ജിയുടെ പ്രസക്തി. ഒന്നാല�ോചിക്കുക. വെള്ളമെത്തിക്കാൻ ഒരു പൈപ്പ് സ്ഥാപിക്കുന്നു. അതിന്റെ വലുപ്പം, എത്ര നേരം അതിലൂടെ വെള്ളമ�ൊഴുക്കുന്നു, എത്ര ശക്തിയിൽ വെള്ളം കടത്തി വിടുന്നു എന്നിവയെ ആശ്രയിച്ചാകും ഗുണഭ�ോക്താ�ൾക്ക് അതിന്റെ പ്രയ�ോജനം കിട്ടുക. അതു പ�ോലെ തന്നെ എത്ര പേർ ആ കുഴലിനെ വെള്ളത്തിനായി ആശ്രയിക്കുന്നു എന്നതും പ്രധാനമാണ്. ഇതുപ�ോലെയാണ് ഇന്റർനെറ്റ് ഡാറ്റാ ലഭ്യതയും. പല ഘടകങ്ങൾ ചേർന്നാണ് നമുക്ക് ഡാറ്റ വേഗതയും അതു വഴി പ്രവർത്തനക്ഷമതയും സാധ്യമാകുന്നത്. നാം ഇന്റർനെറ്റ് ഉപയ�ോഗിക്കുമ്പോൾ എത്ര വേഗത്തിൽ ഒരു വെബ് പേജ് തുറക്കുന്നുവ�ോ, ഒരു ചിത്രം അനാവൃതമാകുന്നുവ�ോ, ഒരു പാട്ട് കേൾക്കുമാറാകുന്നുവ�ോ

ജനുവരി - ഫെബ്രുവരി 2019

55


തൽസമയം തരം സാങ്കേതിക ഗണം 2G

G

3G

3G

E

HSPA

HSPA+

H+

DC-HSPA+

4G

LTE Category

4G+ 4G+

4G+ LTE-Advanced

4G+ LTE-Advanced

4G+ LTE-Advanced 5G

GPRS

3G (Basic)

H+

5G

സാങ്കേതിക വിദ്യ

EDGE

H

4G

www.keralamediaacademy.org

LTE-Advanced Cat6 Cat9

Cat12

ഡിജിറ്റൽ ഡാറ്റ ഒന്ന് അല്ലെങ്കിൽ പൂജ്യം എന്ന രൂപത്തിലാണ് രേഖപ്പെടുത്തുന്നത്. ഇതിനെയാണ് ബൈനറി നമ്പറുകൾ എന്ന് പറയുന്നത്. ഒരു ബൈനറി നമ്പരിന്റെ അളവാണ് ഒരു ബിറ്റ്. (എട്ട് ബിറ്റാണ് ഒരു ബൈറ്റ്) ഒരു ലക്ഷം ബിറ്റാണ് ഒരു മെഗാബിറ്റ്. അപ്പോൾ എത്ര വേഗതക്ഷമത ഡാറ്റാ സേവനദാതാവിനുണ്ടോ അത്രയും പെട്ടെന്ന് നമുക്ക് ഇന്റർനെറ്റ് ഉപയ�ോഗിച്ച് വാർത്തകൾ പരതുകയ�ോ, സിനിമാ കാണുകയ�ോ, വീഡീയ�ോ ക�ോൾ ചെയ്യുകയ�ോ ആവാം. വാഗ്ദ്ധാനം ചെയ്യുന്ന വേഗം 56

0.3Mbit/s

0.1Mbit/s

0.1Mbit/s

<0.1Mbit/s

0.3Mbit/s

0.1Mbit/s

7.2Mbit/s

1.5Mbit/s

21Mbit/s

4Mbit/s

42Mbit/s

8Mbit/s

4150Mbit/s

12-15Mbit/s

300Mbit/s

24-30Mbit/s

450Mbit/s 979Mbit/s

5G

എന്താണീ 2ജി, 3ജി, 4 ജി, 5ജി

ലഭ്യമാകുന്ന വേഗം

60Mbit/s

600Mbit/s

Cat16

അതിനെയ�ൊക്കെയാണ് ഡാറ്റാ വേഗം എന്ന് പറയുന്നത്. നെറ്റ് ഉപയ�ോഗിക്കുന്ന നമ്മുടെ ഉപകരണം മുതൽ നാം പരതുന്ന മാധ്യമ സ്രോതസ്സിന്റെ ശേഷി വരെ നിരവധിയാണ് ഘടകങ്ങളെങ്കിലും പ്രധാന കാര്യം ഇന്റർനെറ്റ് ഡാറ്റ നൽകുന്ന സേവനദാതാവിന്റെ കാര്യക്ഷമതയാണ്

പരമാവധി വേഗം

NA

1,000-10,000Mbit/s

പലപ്പോഴും കിട്ടണമെന്നില്ല. ഒരേ സമയം പൈപ്പിൽ നിന്ന് നിരവധി പേർ വെള്ളമെടുത്താലെന്ന പ�ോലെ ഒരേ സമയം നിരവധി ആൾക്കാർ നെറ്റ് ഉപയ�ോഗിക്കുമ്പോൾ വേഗത കുറയും. മൂന്ന് പേർ കൂടിയിരിക്കുന്ന ഒരു കാപ്പിക്കടയിലെ നെറ്റ് വേഗം മുപ്പതിനായിരം പേരിരിക്കുന്ന ഒരു ഫുട�്ബോൾ മൈതാനിയിൽ കിട്ടില്ലല്ലോ. ഒരു ചിത്രം ഡൗൺല�ോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മുടെ കമ്പ്യൂട്ടറും മ�ൊബൈലുമ�ൊക്കെ നിന്ന് കറങ്ങുന്നത് (ബഫറിങ്ങ്) ഇത് മൂലമാണ്. (അനുബന്ധ പട്ടിക കാണുക.) 2 ജിയിൽ പലപ്പോഴും നിമിഷത്തിൽ 0.1 മെഗാബൈറ്റ് (Mbit/s) വേഗത്തിൽ ചുറ്റി തിരിഞ്ഞിരുന്ന അവസ്ഥയിൽ നിന്ന് 8 മെഗാബൈറ്റ് വേഗത്തിലേക്ക് 3 ജി നമ്മെ ക�ൊണ്ടു ചെന്നെത്തിച്ചു. ഇപ്പോൾ നമുക്ക് ലഭ്യമായിട്ടുള്ള 4ജി വാഗ്ദ്ധാനം ചെയ്യുന്നതാകട്ടെ 150 മുതൽ 450 മെഗാബൈറ്റൊക്കെയാണ്. പ്രായ�ോഗികമായി കിട്ടുന്നത് ഇതിന്റെ പത്തില�ൊന്നാണ്. ഇത�ൊക്കെ

ജനുവരി - ഫെബ്രുവരി 2019

NA

(1-10Gbit/s)

NA

വികസിത വിദേശ രാജ്യങ്ങളിലെ കണക്കാണ്. നമ്മുടെ നാട്ടിലെ അവസ്ഥ ഉത്സവ പറമ്പിലെ സംഭാരം പ�ോലെയായിരിക്കും. ഈ ലേഖനം തയ്യാറാക്കുമ്പോൾ ഞാൻ പരിശ�ോധിച്ചപ്പോൾ എന്റെ 4 ജി മ�ൊബൈൽ നൽകുന്ന ഡൗൺല�ോഡ് വേഗം 4 മെഗാബൈറ്റ് പ�ോലുമില്ല. Google's Speed Test, Netflix's Fast.com , Ookla's SpeedTest. net. എന്നിവ ഉപയാഗിച്ച് നിങ്ങൾ പരിശ�ോധിച്ചു ന�ോക്കൂ. അപ്പോഴറിയാം യഥാർത്ഥ അവസ്ഥ. വൻതുകയ്ക്ക് ലേലം വിളിച്ചും അതിലും വൻ തുക കൈക്കൂലി നൽകിയുമാണ് നമ്മുടെ നാട്ടിൽ സ്‌പെക്ട്രം ലേലം നടക്കുന്നത്. പക്ഷേ വളരെ മ�ോശമായ സേവനമാണ് ഇന്ത്യയിൽ കിട്ടുന്നതെന്ന് ഈ രംഗത്തെ വിദദ്ധരായ ഓപ്പൺ സിഗ്നൽ നടത്തിയ പഠനം സൂചിപ്പിക്കുന്നു. ഏതാണ്ട് ഏറ്റവും പിന്നിലായി 88-ാം സ്ഥാനത്താണ് നാമിപ്പോൾ. ഇന്ത്യയിലെ ശരാശരി സിഗ്നൽ ലഭ്യത 6.07Mbps മാത്രമുള്ളപ്പോൾ സിംഗപ്പൂരിൽ 44.31


www.keralamediaacademy.org

പ്രവൃത്തി 4 ജി 3 ജി 2ജി വെബ് പേജിൽ കയറൽ

0.5 നിമിഷം

4 നിമിഷം

180 നിമിഷം

ഇ-മെയിൽ

<0.1 നിമിഷം

<0.1 നിമിഷം

1 നിമിഷം

പടം ഡൗൺല�ോഡ്

0.5 നിമിഷം

4 നിമിഷം

180 നിമിഷം

പാട്ട് ഡൗൺല�ോഡ്

3 നിമിഷം

10 നിമിഷം

420 നിമിഷം

ആപ്‌ളിക്കേഷൻ ഡൗൺല�ോഡ്

8 നിമിഷം

60 നിമിഷം

40 നിമിഷം

Mbps, നെതർലാൻഡിൽ 42.12 Mbps എന്നീ ക്രമത്തിലാണെന്നറിയുക. ല�ോക ശരാശരി 17.4 Mbpsആണ്. ഈ രംഗത്തെ കുത്തകയായ ജിയ�ോക്കാണ് ഏറ്റവും വേഗതക്കുറവ്. മുന്നിൽ എയർടെല്ലും. അതേ സമയം നമ്മുടെ രാജ്യത്തെ 86.21 ശതമാനം പ്രദേശങ്ങളിൽ 4ജി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതും ചെറിയ കാര്യമല്ല. താരതമ്യേന വൈകി എത്തിയതിനാലാണ് മ�ൊബൈൽ സേവന രംഗത്ത് നമുക്ക് ആധുനിക സാങ്കേതിക വിദ്യ കൈവരിക്കാനായത്. എന്നാൽ മറ്റ് പല രംഗത്തെന്ന പ�ോലെ ഗുണനിലവാര കാര്യത്തിൽ നാം ഇവിടെയും പിന്നിലാണ്. മറ്റ് പല കാര്യങ്ങളിലും പിന്നാക്കമായ പാകിസ്ഥാനിലാകട്ടെ നമ്മെക്കാൾ ഇരട്ടി ഡാറ്റാ വേഗതയുണ്ട്. (അനുബന്ധ രേഖാചിത്രം പരിശ�ോധിക്കുക.) സാധാരണ ഇന്റനെറ്റ് ഉപയ�ോഗങ്ങൾക്ക് ഇപ്പോഴത്തെ വേഗം മതിയാകും. പ്രത്യേകിച്ച് 4 ജി നന്നായി പ്രവർത്തിച്ചാൽ നമ്മുടെ

സാമ്പ്രദായിക കാര്യങ്ങളെല്ലാം നടന്നു പ�ോകും. അതായത് ഒരു പേജിൽ കയറാനും പാട്ടും പടവുമ�ൊക്കെ ഡൗൺല�ോഡ് ചെയ്യാനും നിമിഷങ്ങൾ മതി 4ജിയിൽ. പിന്നെന്തിന് വേഗം കൂട്ടണം ?

5 ജിയുടെ ആവശ്യകത

ഈയിടെ നിസാൻ കാറുകളുടെ ഒരു പ്രധാന ഫാക്ടറി തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ തുറന്നു. ഐ.ടി പാർക്കിൽ കാർ ഫാക്ടറിയ�ോ ? മുഖം ചുളിക്കാൻ വരട്ടെ. നിരവധി സിലിണ്ടറുകളും പിസ്റ്റണും ഒക്കെ പ്രവർത്തിച്ച് കരിതുപ്പും ശകടങ്ങളല്ല ആധുനിക കാറുകൾ. അമേരിക്കക്കാരൻ എലാൻ മസ്‌കിന്റെ ടെസ്ല കാറുകൾ നമ്മുടെ പരമ്പരാഗതകാർ സമ്പ്രദായങ്ങളെ തന്നെ മാറ്റിക്കളഞ്ഞു. നിർമ്മിത ബുദ്ധിയിൽ വാഹനങ്ങളുടെ മാപിനികൾ തന്നെ സ്വയം പഠിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് വിസ്മയങ്ങളാണവ. അത്തരം കാറുകൾക്ക് ഡ്രൈവർമാർ ആവശ്യമില്ല. പക്ഷേ നമ്മുടെ നിരത്തുകൾ അതിന് അനുസരിച്ച് സ്മാർട്ടാകേണ്ടതുണ്ട്.ഈയിടെ അമേരിക്കയിലെ കാലിഫ�ോർണിയയിൽ ഭൂമിക്കടിയിൽ തുരങ്കമുണ്ടാക്കി സാരഥിയില്ലാ വാഹനങ്ങൾക്ക് അതിശീഘ്രം പായാൻ എലാൻ മസ്‌ക് പ്രത്യേക പരീക്ഷണ പാതയ�ൊരുക്കി പരീക്ഷണത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് കൃത്യമായി ആശയ വിനിമയം നടത്തേണ്ടതുണ്ട്.

ജനുവരി - ഫെബ്രുവരി 2019

57


തൽസമയം കാറിനുള്ളിൽ വിവിധ ഭാഗങ്ങൾ തമ്മിൽ നടത്തുന്ന ആശയവിനിമയവും, കാറിനു പുറത്തേക്ക് കൺട്രോൾ ടവറുമായും തിരിച്ചും മനുഷ്യ ഇടപെടലില്ലാതെ നടക്കുന്ന ആശയവിനിമയത്തിൽ നിന്നാണ് അപകടമില്ലാതെ ഡ്രൈവർരഹിത വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ആശയ വിനിമയത്തിലെ ചെറിയ�ൊരു പിഴവു പ�ോലും വൻ അപകടങ്ങൾക്ക് ഇടയാക്കാം. ഇവിടെയാണ് 5 ജിയുടെ പ്രസക്തി. ഇപ്പോൾ പരമാവധി 50 Mbps ഡൗൺല�ോഡ് വേഗതയുള്ളിടത്ത് ആയിരം മുതൽ പതിനായിരം Mbps വരെ വേഗത വാഗ്ദ്ധാനം ചെയ്യുന്ന 5 ജിയുടെ പ്രവർത്തന മികവിലാണ് പുതിയ നിർമ്മിത ബുദ്ധി ഉപകരണങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത്. അടുത്തിടെ മേഘാലയയിലുണ്ടായതു പ�ോലുള്ള ഖനി അപകടം ഉണ്ടായാൽ ജീവഹാനി ഉണ്ടാകാതിരിക്കാനെങ്കിലും 5 ജി സാങ്കേതിക വിദ്യ സഹായിക്കും. ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത പട്ടിണിപ്പാവങ്ങൾ ക�ോടികൾ ഉള്ളപ്പോൾ നമ്മൾ മനുഷ്യനെ വിട്ട് യന്ത്രത്തെ ക�ൊണ്ട് പണിയെടുപ്പിക്കണ�ോ? എന്നാൽ സാങ്കേതിക വിദ്യ വാഭകരമായാൽ ലാഭക്കൊതി മൂത്ത ചൂഷക വർഗ്ഗം ഇത്തരം അപകടകരമായ പണികൾ

www.keralamediaacademy.org

ചെയ്യിപ്പിക്കുന്ന സ്ഥലങ്ങളിലെങ്കിലും മനുഷ്യരെ ഒഴിവാക്കും. അതിലും എത്രയ�ോ ചെലവു കുറച്ച് യന്ത്ര മനുഷ്യരെ ക�ൊണ്ട് ഖനിയിലെ പ്രവർത്തനങ്ങൾ 5ജിയുടെ സഹായത്തോടെ ചെയ്യിപ്പിക്കാനാകും. ഡൗൺല�ോഡ് വേഗതക്കൊപ്പം ലേറ്റൻസി എന്ന ഘടകവും ആശയവിനിമയ വേഗത കൈവരിക്കുന്നതിൽ പ്രധാനമാണ്.

എന്താണീ ലേറ്റൻസി ?

നമ്മൾ ഇന്റനെറ്റ് ഉപയ�ോഗിച്ച് ഒരു ചിത്രം ഡൗൺല�ോഡ് ചെയ്യാൻ മുതിരുമ്പോൾ, ഡൗൺല�ോഡ് തുടങ്ങും മുൻപ് ആ ചിത്രം കുടിയിരിക്കുന്ന സ്രോതസ്സിലെ സെർവർ പ്രതികരിക്കണം. സെർവർ പ്രതികരിക്കാൻ ഒരു നിമിഷവും ചിത്രം ഡൗൺല�ോഡ് ചെയ്യാൻ രണ്ട് നിമിഷവും, ആകെ മൂന്ന് നിമിഷം വേണ്ടിടത്ത് 5 ജി എല്ലാം കൂടി ഒരു നിമിഷത്തിൽ ചെയ്താൽ നേട്ടമല്ലേ. ഇവിടെ രണ്ട് നിമിഷം ലാഭിക്കുന്നത് വലിയ കാര്യമാണ�ോ എന്ന് ത�ോന്നാം. നൂറ് കില�ോമീറ്റർ വേഗത്തിൽ പ�ോകുന്ന ഒരു കാറിൽ 4ജി കണക്ഷനിലൂടെ സെർവർ പ്രതികരിക്കാനെടുക്കുന്ന സമയം ക�ൊണ്ട് രണ്ടു കില�ോ മീറ്റർ പിന്നിട്ടിരിക്കും. സ്വയമ�ോടുന്ന കാറിന്

കാറിനുള്ളിൽ വിവിധ ഭാഗങ്ങൾ തമ്മിൽ നടത്തുന്ന ആശയവിനിമയവും, കാറിനു പുറത്തേക്ക് കൺട്രോൾ ടവറുമായും തിരിച്ചും മനുഷ്യ ഇടപെടലില്ലാതെ നടക്കുന്ന ആശയവിനിമയത്തിൽ നിന്നാണ് അപകടമില്ലാതെ ഡ്രൈവർരഹിത വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ആശയ വിനിമയത്തിലെ ചെറിയ�ൊരു പിഴവു പ�ോലും വൻ അപകടങ്ങൾക്ക് ഇടയാക്കാം. ഇവിടെയാണ് 5 ജിയുടെ പ്രസക്തി.

58

ജനുവരി - ഫെബ്രുവരി 2019

ഈ ദൂരം വളരെ വിലപ്പെട്ടതായിരിക്കും. പ്രതികരണ സമയം കുറയുമ്പോൾ കാർ അര കില�ോ മീറ്റർ പ�ോലും പിന്നിടും മുൻപ് 5ജിയിലൂടെ ആശയ വിനിമയം സാധ്യമാകുന്നതിനാൽ അപകട സാധ്യത ഒഴിവാകുന്നു. നാളെ 5ജി പ്രാവർത്തികമാകു ന്നത�ോടെ ദൈനംദിന കാര്യങ്ങൾ മുതൽ അവയവദാനത്തിന് വരെ സ്വയം പറക്കുന്ന ഡ്രോണുകൾ കണിശമായ കണക്കുകൂട്ടലിൽ പ്രവർത്തനം നടത്തും. റ�ോബ�ോട്ടിക് സർജറി പ�ോലുള്ളവ നമ്മുടെ നാട്ടിൽ വ്യാപകമാകാനും 5 ജി സഹായിക്കും. വളരെ വിദൂരമായ പട്ടണങ്ങളിലിരിക്കുന്ന സർജൻമാർക്ക് ദൂരെയുള്ള ചെറുപട്ടണങ്ങളിലെ ര�ോഗികളെ ഈ വിധം ശസ്ത്രക്രിയ ചെയ്യാനാകുന്നത് നേട്ടം തന്നെയല്ലേ. നമ്മൾ റ�ോബ�ോട്ടിക് സർജറിയിൽ വിദഗ്ദ്ധരല്ലെങ്കിലും നാട്ടിൽ സർജൻമാരുടെ കുറവ് വല്ലാതെയുണ്ട്. അതിനാൽ തന്നെ യന്ത്രവത്കരണം അനുപേക്ഷണീയമാണ്. നമ്മുടെ ഉൾനാടുകളിൽ കൂടി 5 ജി എത്തിച്ചേർന്നാൽ അവിടങ്ങളിലെ ആശുപത്രികളിൽ എത്താതെ തന്നെ സർജൻമാർക്ക് റ�ോബ�ോട്ടിക് സർജറിയിലൂടെയും ടെലിമെഡിസിനിലൂടെയും ശസ്ത്രക്രിയ


www.keralamediaacademy.org

സാധ്യമാകും. ര�ോഗിയുടെ ശരീര നിലയിലെ ഓര�ോ സ്പന്ദനവും അപ്പപ്പോൾ ഡ�ോക്ടർക്ക് മനസ്സിലാക്കാനും അതിനനുസരിച്ച് തീരൂമാനങ്ങൾ എടുക്കാനും മെച്ചപ്പെട്ട ആശയവിനിമയം സഹായിക്കുന്നു. നഗരങ്ങളിലെ സേവനം ഗ്രാമങ്ങളിൽ ലഭ്യമായാൽ അത് നഗരങ്ങളിലേക്കുള്ള ഒഴുക്കിനെയും ആശ്രയത്വത്തെയും കുറയ്ക്കാൻ സഹായിക്കും. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ സ്വപ്ന പദ്ധതിയായ പുര( Providing Urban facilities in Rural Areas) ഈ ദിശക്കുള്ളതാണ്. 5 ജിയെ വരവേൽക്കാൻ മറ്റ് ആശയവിനിമയ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടണം. വിദൂര സ്ഥലങ്ങളിൽ 5ജി സംവിധാനം എത്തിക്കണമെങ്കിൽ ചെലവേറും. അത്രയധികം 5ജി ടവറുകൾ സ്ഥാപിക്കുക പ്രായ�ോഗികമല്ല. അതിനായി സങ്കര സാങ്കേതിക വിദ്യ വേണ്ടി വരും. ദീർഘദൂരം ഫൈബർ ലൈനുകൾ ഉപയ�ോഗിച്ചും അവസാന ഘട്ടത്തിൽ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും 5 ജി പ്രസരണികൾ സ്ഥാപിച്ചുമാകും പദ്ധതികൾ നടപ്പാക്കുക. നമ്മുടെ നാടും 5ജി സാങ്കേതിക

വിദ്യയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരുകയാണ്. എറിക്സണെപ�ോലുള്ള കമ്പനികൾ ഡെൽഹി ഐ .ഐ.ടിയിൽ 5ജി ടെസ്റ്റ് ബെഡുകൾ സ്ഥാപിച്ച് നമുക്ക് അനുസൃതമായ പരീക്ഷണങ്ങൾ നടത്തി വരുകയാണ്. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എറിക്സണും ജിയ�ോയും ചേർന്ന് 5ജിയിൽ ബന്ധപ്പെടുത്തിയ ഡ്രൈവർരഹിത കാറിന്റെ പരീക്ഷണം നടത്തി കഴിഞ്ഞു. മാത്രമല്ല നവി മുംബൈയിൽ 5ജി സഹായത്തോടെ ഡ്രൈവർരഹിത ബസ്സും പരീക്ഷണ ഓട്ടം നടത്തി അടുത്തിടെ. നമ്മുടെ മാധ്യമങ്ങൾക്കും 5 ജി അവസരങ്ങളുടെ വാതായനമാകും തുറക്കുക. ഏത് വിദൂര സ്ഥലങ്ങളിൽ നിന്നും പ�ൊടുന്നനേ തൽസമയമായി മെച്ചപ്പെട്ട ഗുണനിലവാരത്തിൽ പരിപാടികൾ അവതരിപ്പിക്കാനും വാർത്തകൾ കൈമാറാനുമാകും. മാത്രമല്ല ചെലവും കുറയുന്നത�ോടെ പുതിയ മെച്ചപ്പെട്ട തദ്ദേശീയ മാധ്യമങ്ങൾ ഉയർന്ന് വരാം. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ഉൾക്കൊള്ളാനും അതിനനുസരിച്ച് പ്രവർത്തിക്കാനും

കൂടുതൽ സത്യാനേഷികൾ തയ്യാറാവുകയാണെങ്കിൽ ഇത് സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമ സംസ്‌കാരത്തിന് വഴിതെളിക്കും. മടിച്ചുനിന്നാൽ അത് വൻ സമ്പത്തും താത്പര്യങ്ങളുമുള്ള കുത്തകകൾ മാത്രമാകും നേട്ടമുണ്ടാക്കുക. (എഷ്യാനെറ്റ് ന്യൂസ് സീനിയർ ന്യൂസ് എഡിറ്ററും മീഡിയ അക്കാദമി നിർവ്വാഹക സമിതി അംഗവുമാണ് ലേഖകൻ)

ഇപ്പോൾ പരമാവധി 50 Mbps ഡൗൺല�ോഡ് വേഗതയുള്ളിടത്ത് ആയിരം മുതൽ പതിനായിരം Mbps വരെ വേഗത വാഗ്ദ്ധാനം ചെയ്യുന്ന 5 ജിയുടെ പ്രവർത്തന മികവിലാണ് പുതിയ നിർമ്മിത ബുദ്ധി ഉപകരണങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത്.

ജനുവരി - ഫെബ്രുവരി 2019

59


Hj¤ l¡´® www.keralamediaacademy.org

±d¢uo®

കിടപ്പറയിലെ ചില പതിവുപ്രയ�ോഗങ്ങൾ നേതാക്കളുടെ രാഷ്ട്രീയപ്രസ്താവനകളെ വാർത്തയാക്കുമ്പോൾ'ആഞ്ഞടിച്ച്', 'തിരിച്ചടിച്ച്', 'വെട്ടിനിരത്തി', 'നിലംപരിശാക്കി', 'മലർത്തിയടിച്ച്'എന്നൊക്കെ ശീർഷകങ്ങളിൽ അടിച്ചുതകർക്കുന്നത് പതിവാണ്. ആവേശം നിലനിർത്താനായി തലക്കെട്ടുകളിൽ 'വലിച്ചുകീറി', തേയ്‌ച്ചൊട്ടിച്ച് ', 'പിഴിഞ്ഞുവിരിച്ച് ' എന്നുമ�ൊക്കെ ഇനി വന്നേ�ം.

ഉം

ബർട്ടോ ഇക്കോയുടെ ക്രോണിക്കിൾസ് ഓഫ് എ ലിക്വിഡ് സ�ൊസൈറ്റി എന്ന പുസ്തകത്തെ 'മീഡിയ' ഈയിടെ പരിചയപ്പെടുത്തിയിരുന്നു. ആ പുസ്തകത്തില�ൊരിടത്ത് ദൃശ്യമാധ�മങ്ങളിലെ കിടപ്പറരംഗങ്ങളെക്കുറിച്ച് ഇങ്ങനെ കാണുന്നു: സിനിമയിലും റ്റീവി പരമ്പരയിലുമ�ൊക്കെ ഒരാണും പെണ്ണും കിടപ്പറയിലിരുന്നാൽ, തുടർന്ന് എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാം. ഒന്നുകിൽ വേഴ്ച; അല്ലെങ്കിൽ വഴക്ക്. ചിലപ്പോൾ അതില�ൊരാൾക്ക് തലവേദന.

60

അല്ലെങ്കിൽ, ഇരുവരും പുറംതിരിഞ്ഞ് കിടക്കും. ഇത്രയ�ൊക്കെത്തന്നെ. അല്ലാതെ, ഒരാൾപ�ോലും ഒരു പുസ്തകം വായിക്കുന്നത് കാണാറില്ല. എന്നിട്ടും റ്റെലിവിഷൻ നമ്മുടെ വായനശീലത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു എന്ന് ഇക്കോ. കിടപ്പറരംഗത്തിലെ പതിവുകളെക്കുറിച്ച് ഇക്കോ പറഞ്ഞതുപ�ോലെയാണ് നമ്മുടെ പത്രങ്ങളിലെ വാർത്തയെഴുത്തിന്റെയും പ�ോക്ക്. ജ�ോലി രാജിവച്ച ഒരാളെക്കുറിച്ചാണ് വാർത്തയെന്നിരിക്കട്ടെ. അതിൽ ഒരു പതിവുപ്രയ�ോഗമാണ്

ജനുവരി - ഫെബ്രുവരി 2019

'വലിച്ചെറിയൽ'. 'ഐ റ്റി രംഗത്തെ ജ�ോലി വലിച്ചെറിഞ്ഞാണ് സാമൂഹി കസേവനത്തിനിറങ്ങിയത്'എന്നൊ ക്കെയാവും എഴുത്ത്. ഏതെങ്കിലും സ്ഥാപനം പൂട്ടിയാൽ, 'അടച്ചുപൂട്ടി' എന്നേ പലരും എഴുതൂ. അടയ്ക്കാതെ പൂട്ടാൻ പറ്റില്ലെങ്കിലും അടച്ചുതന്നെയാണ് പൂട്ടിയതെന്ന് വിശ്വസിപ്പിച്ചേ അടങ്ങൂ. വാർത്തയിൽ ആരും വാതിൽ വെറുതെ അടയ്ക്കില്ല, 'ക�ൊട്ടിയടയ്ക്കാ'റേയുള്ളൂ. ഇങ്ങനെ ചെയ്താലേ ഒരു ഇഫെക്റ്റ് വരൂ എന്നൊരു വിശ്വാസം ഉള്ളതുപ�ോലെ ത�ോന്നുന്നു. ഒന്ന് മാറ്റിപ്പിടിക്കാൻ ആർക്കെങ്കിലുമ�ൊക്കെ ത�ോന്നിയെങ്കിൽ!


www.keralamediaacademy.org

ശീലമായിപ്പോയി, എങ്ങനെ മാറ്റും? ചിലത�ൊക്കെ മാറ്റാൻ പ്രയാസം തന്നെയാണ്. വർഷങ്ങളായി ശീലിച്ചുപ�ോയതല്ലേ? ഇതിന്റെ ഒരുദാഹരണം കണ്ടത് ഇക്കഴിഞ്ഞ ബജറ്റ് അവതരണത്തിന്റെ പിറ്റേന്നായിരുന്നു. ഒരു പ്രളയത്തിന്റെ അനുഭവത്തിന്റെയും പ്രളയത്തിന്റെ

'നടുവ�ൊടിഞ്ഞു 'എന്ന് മറ്റൊന്ന്.

നേതാക്കളുടെ രാഷ്ട്രീയപ്രസ്താവനകളെ വാർത്തയാക്കുമ്പോൾ'ആഞ്ഞടിച്ച്', 'തിരിച്ചടിച്ച്', 'വെട്ടിനിരത്തി', 'നിലംപരിശാക്കി', 'മലർത്തിയടിച്ച്'എന്നൊക്കെ ശീർഷകങ്ങളിൽ അടിച്ചുതകർക്കുന്നത് പതിവാണ്. ആവേശം നിലനിർത്താനായി തലക്കെട്ടുകളിൽ 'വലിച്ചുകീറി', തേയ്‌ച്ചൊട്ടിച്ച് ', 'പിഴിഞ്ഞുവിരിച്ച് ' എന്നുമ�ൊക്കെ ഇനി വന്നേ�ം. ജനാധിപത്യസംവാദങ്ങളെ സംഘട്ടനാവേശത്തോടെ പതിവായി അവതരിപ്പിച്ച് സാമൂഹികചർച്ചകൾക്ക് ദ്വന്ദ�യുദ്ധത്തിന്റെ പരിവേഷം പകരണമ�ോ? സിനിമയിലെ സ്റ്റണ്ടുപ�ോലെ പത്രങ്ങൾ 'ആവേശത്തലക്കെട്ടു'കളെ ചുരികപ�ോലെ വീശണമ�ോ? തലക്കെട്ടുകളിലെ ഈ ആവേശം കാണുമ്പോൾ റ�ോമൻ ജേക്കബ്സൺ എന്ന റഷ്യൻ ഭാഷാശാസ്ത്രജ്ഞൻ സാഹിത്യത്തെ നിർവചിച്ചതാണ് ഓർമ്മയിലെത്തുന്നത് - 'an organized violence committed on ordinary speech' . ശീർഷകങ്ങളിലെ വയലൻസ് വായനക്കാരുടെ ചിന്താശക്തിയെയും സ്വാധീനിക്കും.

കേന്ദ്രബജറ്റിന്റെ കാര്യത്തിലും 'പ്രളയബാധ' ഒരിടത്തെങ്കിലും കണ്ടു: 'വാഗ്ദാനപ്രളയം' എന്നായിരുന്നു തലക്കെട്ട്. വാർത്തയുടെ ഉള്ളടക്കത്തെക്കുറിച്ചുമാത്രമല്ല , അതിനെ എങ്ങനെ കാണണം എന്നതിനെക്കുറിച്ചൊരു മുൻവിധികൂടി നൽകുന്നവയാണ് ഈ ശീർഷകങ്ങൾ എന്ന് പറയാതെ വയ്യ.

ഈ അക്രമം കൂടിയേ തീരൂ എന്നുണ്ടോ?

ആദരം തലക്കെട്ടിലൂടെ

പേരിലുള്ള നികുതിയുടെയും പേരിൽ പല പത്രങ്ങളിലും തലക്കെട്ടിൽ പ്രളയം നിറഞ്ഞുതന്നെ നിന്നു. സംസ്ഥാന ബജറ്റിനെ 'നികുതിപ്രളയം' എന്ന് രണ്ടുപത്രങ്ങൾ വിശേഷിപ്പിച്ചു. ഒരിടത്ത് 'വിലപ്രളയം'. മറ്റൊരിടത്ത് 'പ്രളയത്തീവില'. പ്രളയമെന്ന് പറയുന്നില്ലെങ്കിലും വെള്ളത്തിലാണെന്ന് ത�ോന്നിപ്പിച്ചുക�ൊണ്ട് മറ്റൊന്നിൽ 'കരകയറാൻ ചെലവേറും ' എന്നായിരുന്നു ശീർഷകം. 'നടുവ�ൊടിയും' എന്ന് ഒരു പത്രം.

വാദംതുടങ്ങുംമുമ്പേ വിധി പറയണമ�ോ!

ഇഫെക്റ്റ് കൂട്ടാൻ ആവേശം

പത്രങ്ങൾ വസ്തുനിഷ്ഠമായി വാർത്തയെഴുതിയ കാലമ�ൊക്കെ പ�ോയി. ഇന്ന് വാർത്തയിൽ വസ്തുതയെക്കാൾ പ്രകടം ആവേശമാണ്. ചിലപ്പോഴ�ൊക്കെ ഈ ആവേശം കത്തിക്കയറാറുമുണ്ട്. ഇന്ന്, രാഷ്ട്രീയ പ്രസ്താവനകളെയും ആര�ോപണങ്ങളെയും അവതരിപ്പിക്കുന്ന വാക്കുകളിൽ അസുഖകരമായ ആക്രമണ�ോത്സുകത നിഴലിക്കുന്നു.

മുൻവിധിക്കുമാത്രമല്ല, ആദരം സൂചിപ്പിക്കാനും ശീർഷകങ്ങൾക്കാകുമെന്ന് തെളിയിക്കുന്നതായിരുന്നു പ്രഗത്ഭ ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ നിര്യാണവാർത്തയുടെ അവതരണം. ലെനിന്റെ ചിത്രങ്ങളുടെ പേരുമായി ബന്ധപ്പെടുത്തിയായിരുന്നു മിക്ക ശീർഷകവും. അക്കാര്യത്തിൽ ഗുണാത്മകമായ ഒരു മത്സരം തന്നെ നടന്നതുപ�ോലെ ത�ോന്നി. 'മകരമഞ്ഞ് ' എന്ന സിനിമയെ ഓർമ്മിപ്പിച്ചുക�ൊണ്ട് 'മകരമഞ്ഞിൽ മാഞ്ഞു' എന്നാണ് ഒരു പത്രം എഴുതിയത്. മകരമഞ്ഞിനെക്കാൾ 'മീനമാസത്തിലെ സൂര്യ'നാണല്ലോ കൂടുതൽ പരിചിതം. അതുക�ൊണ്ടാവാം, ഒരിടത്ത് 'സൗമ്യസൂര്യൻ അസ്തമിച്ചു 'എന്നും മറ്റൊരു പത്രത്തിൽ 'സംവിധാനകലയിലെ സൂര്യന് വിട' എന്നുമായിരുന്നു ശീർഷകം. ഏറ്റവും ഹൃദയഹാരിയായിത്തോന്നിയത് 'ദൈവത്തിന്റെ വികൃതികൾ' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ആദ്യവരിയിൽനിന്ന് അടർത്തിയെടുത്ത ശീർഷകമായിരുന്നു: 'ഇരുളിൻ മഹാനിദ്രയിൽ ...' എന്ന ആ തലക്കെട്ടിൽ വാർത്ത മാത്രമല്ല, ആ നിര്യാണത്തിലൂടെ മലയാളസിനിമയ്ക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയുടെ ഇരുളും നിറഞ്ഞുനിന്നു. മാധ്യമപ്രവർത്തകനും രാജ്ഭവൻ പി.ആർ.ഒയുമാണ് ലേഖകൻ

ജനുവരി - ഫെബ്രുവരി 2019

61


ലേഖനം www.keralamediaacademy.org

ജ�ോർജ് കള്ളിവയലിൽ

ല�ോകമാധ്യമങ്ങൾ ആഘ�ോഷമാക്കിയ സന്ദർശനം

ഫ്രാ

ൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ല�ോകത്തിനാകെ പുതുചരിത്രം രചിച്ചു. ഇസ്ലാം പിറന്ന മണ്ണിലേക്ക് ആഗ�ോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ ആദ്യ സന്ദർശനം എന്നതു മാത്രമായിരുന്നു പ്രത്യേകത. അറബ് ഉപദ്വീപിൽ രണ്ടായിരത്തിലേറെ വർഷത്തിൽ ആദ്യമായെത്തിയ മാർപാപ്പയെ ഇരുകരങ്ങളും നീട്ടിയാണ് യുഎഇ സ്വീകരിച്ചത്. ല�ോകത്തിലെ വലിയ രണ്ടു മതങ്ങൾ തമ്മിലുളള അനുരഞ്ജനവും സൗഹാർദവും വളർത്തുന്നതായി മാർപാപ്പയുടെ ഗൾഫ് സന്ദർശനം

62

എന്നതിൽ സംശയമില്ല. ല�ോകസമാധാനത്തിനായി വാതായനങ്ങൾ തുറക്കാനും ചരിത്രസന്ദർശനം വഴിയ�ൊരുക്കും. മാനവിക മൈത്രിയുടെ പുതിയ ചരിത്രമാണ് ഫ്രാൻസിസ് മാർപാപ്പ രചിച്ചത്. അറബ് ജനതയുടെ ഹൃദയങ്ങളിലേക്കായിരുന്നു സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ�ോലെ പാപ്പ അബുദാബിയിലെത്തിയത്. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുതിയ പ്രത്യാശയും പ്രതീക്ഷയും ല�ോകത്തിനാകെ സമ്മാനിച്ച മാർപാപ്പയുടെ ത്രിദിന അബുദാബി

ജനുവരി - ഫെബ്രുവരി 2019

സന്ദർശനത്തിന്റെ അലയ�ൊലികൾ ഇനിയുമേറെനാൾ നീണ്ടുനിൽക്കും. മാർപാപ്പമാരുടെ ദൗത്യത്തിന്റെ പൂർണതയും പുതിയ തലങ്ങളിലേക്കുള്ള വളർച്ചയുമാണു ഇസ്ലാം രാജ്യത്ത് അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത്.

അത്യപൂർവമായ ആദരം ഇസ്ലാമിന്റെ പിറന്ന മണ്ണിലേക്കു യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ചെത്തിയ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പയെ പതിവില്ലാത്ത ആദരവ�ോടെയും ഊഷ്മള സ്‌നേഹത്തോടെയുമായിരുന്നു യുഎഇ വരവേറ്റത്. ഏതെങ്കിലും രാഷ്ട്രത്തലവനു


www.keralamediaacademy.org

ല�ോകത്തിലെ വലിയ രണ്ടു മതങ്ങൾ തമ്മിലുളള അനുരഞ്ജനവും സൗഹാർദവും വളർത്തുന്നതായി മാർപാപ്പയുടെ ഗൾഫ് സന്ദർശനം എന്നതിൽ സംശയമില്ല. ല�ോകസമാധാനത്തിനായി വാതായനങ്ങൾ തുറക്കാനും ചരിത്രസന്ദർശനം വഴിയ�ൊരുക്കും. മാനവിക മൈത്രിയുടെ പുതിയ ചരിത്രമാണ് ഫ്രാൻസിസ് മാർപാപ്പ രചിച്ചത്. അറബ് ജനതയുടെ ഹൃദയങ്ങളിലേക്കായിരുന്നു സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ�ോലെ പാപ്പ അബുദാബിയിലെത്തിയത്. നൽകുന്ന പതിവ് സ്വീകരണങ്ങളെയും നയതന്ത്രപരമായ പ്രോട്ടോക്കോളുകളും മറികടന്നുള്ള സ്വീകരണമാണ് യുഎഇ ഭരണാധികാരികൾ മാർപാപ്പയ്ക്കു നൽകിയത്. ഒരു കത്തോലിക്കാ വിശ്വാസി പ�ോലും പൗരൻ ആയിട്ടില്ലാത്ത ഇസ്ലാമിക രാജ്യം മാർപാപ്പയ�ോട് പ്രകടമാക്കിയ ആദരവ് മരുഭൂമിയിലെ മരുപ്പച്ച പ�ോലെയുള്ള അനുഭവമായിരുന്നു. അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ചെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനും ചേർന്നു മാർപാപ്പയെ സ്വീകരിച്ചു. പ്രബല രാഷ്ട്രത്തലവന്മാരെ അത്യപൂർവമായി വിമാനത്താവളത്തിൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും യുഎഇയുടെ ഇരു ഭരണാധികാരികളും രാജകുടുംബാംഗങ്ങളും തിരികെ വിമാനത്താവളത്തിൽ ചെന്ന് അതിഥിയെ യാത്രയാക്കിയത് അത്യാദരവിന്റെ പരസ്യപ്രകടനമായി. ഔപചാരികവും ആചാരപരവുമായ സ്വീകരണ ചടങ്ങിനായി പ്രസിഡൻഷ്യൽ ക�ൊട്ടാരത്തിലെത്തിയ മാർപാപ്പയെ കാറിനടുത്തേക്കു ചെന്ന് ആശ്ലേഷിച്ചായിരുന്നു യുഎഇ നേതാക്കൾ വരവേറ്റത്. 21 ഗൺ സല്യൂട്ട് അടക്കം സമ്പൂർണ സൈനിക ബഹുമതികളും നൽകി. സൈനിക ബാൻഡിന്റെ പ്രത്യേക സംഗീതവിരുന്നു പ�ോലും ആകർഷകമായിരുന്നു. ക�ൊട്ടാരത്തിനുള്ളിലേക്ക് ഇരുരാജാക്കന്മാരും ചേർന്നു മാർപാപ്പയെ ആനയിച്ചതും പാപ്പയുടെ കൈകൾ പിടിച്ചുക�ൊണ്ടായിരുന്നു. ക�ൊട്ടാരത്തിലെ സന്ദർശക പുസ്തകത്തിൽ ഫ്രാൻസിസ് മാർപാപ്പ എഴുതുമ്പോൾ ഷെയ്ഖ് റാഷിദും ഷെയ്ഖ് മുഹമ്മദും കൈകൾ ചേർത്തുപിടിച്ച് ആദരവ�ോടെ സമീപത്തു നിന്നതു ചരിത്രപുസ്തകങ്ങളിൽ മുമ്പു കാണാത്ത വിനയപ്രകടനവുമായി. ഫ്രാൻസിസ് മാർപാപ്പയുടെ വരവിലുളള ആദരസൂചകമായി വത്തിക്കാന്റെ

പേപ്പൽ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകള�ോടെ വ്യോമസേനാ ജെറ്റ് വിമാനങ്ങൾ അബുദാബിയുടെ ആകാശത്ത് നടത്തിയ പറക്കലുകളും മന�ോഹര കാഴ്ചയായി.

മാനവികതയുടെ പുതിയ അധ്യായം ഗൾഫ് മേഖലയിലെ ഒരു രാജ്യത്ത് ഒരു മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചതും ചരിത്രത്തിൽ ആദ്യമായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പ�ൊതു ദിവ്യബലി നടന്ന അബുദാബി സഈദ് സ്റ്റേഡിയത്തിലും പുറത്തുമായി ഒന്നേമുക്കാൽ ലക്ഷം പേരാണ് എത്തിയതെന്ന് യുഎഇ അറിയിച്ചു. അറബ് മണലാരണ്യത്തിലെവിടെയും ഇത്രവലിയ�ൊരു ജനസഞ്ചയം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലായിരുന്നു. അമ്പത�ോളം രാജ്യങ്ങളിൽ നിന്നായി പത്തു ലക്ഷത്തോളം വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുക്കാനായി താത്പര്യപ്പെട്ടെങ്കിലും സ്ഥലപരിമിതി മൂലം നറുക്കു ലഭിച്ചവർക്കു മാത്രമായിരുന്നു പ്രവേശനം. മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുത്ത മുഴുവൻ വിശ്വാസികൾക്കും യുഎഇ അവധി പ്രഖ്യാപിച്ചത് ആ രാജ്യത്ത് ആദ്യ സംഭവമായി. യുഎഇയിലെ സ്‌കൂളുകൾക്കും രണ്ടു ദിവസത്തെ അവധി നൽകിയതും മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത കാര്യമായിരുന്നു. മാർപാപ്പയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾക്ക് സർക്കാർ വക സൗജന്യ യാത്രാസൗകര്യവും വലിയ ത�ോതിലുള്ള സുരക്ഷാ സന്നാഹങ്ങളും ഒരുക്കാനും യുഎഇ സർക്കാർ തയാറായി. ഫ്രാൻസിസ് പാപ്പയുടെ സന്ദർശനത്തിനായി വത്തിക്കാന്റെ മുദ്രയ�ോടെയുള്ള ത�ൊപ്പികളും പേപ്പൽ പതാകകളും കുടിവെള്ളവും ലഘുഭക്ഷണവും വിശ്വാസികൾക്കെല്ലാം യുഎഇ സർക്കാർ സൗജന്യമായി നൽകി. അബുദാബി നഗരം മുഴുവൻ വത്തിക്കാന്റെയും യുഎഇയുടെയും പതാകകൾ ക�ൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.

നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം ആഭ്യന്തര സംഘർഷങ്ങളിലും യുദ്ധങ്ങളിലും നീതി നിഷേധിക്കപ്പെട്ടവര�ോട�ൊപ്പം നിന്നായിരുന്നു ഫ്രാൻസിസ് പാപ്പയുടെ വിശുദ്ധ കുർബാനയിലെ പ്രസംഗവും. വിദ്വേഷത്തിന്റെയും സംഘട്ടനങ്ങളുടെയും പഴയ ചരിത്രം അറബ് ല�ോകവും വത്തിക്കാനും ക�ൊട്ടയിലെറിഞ്ഞു. സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുതിയ ല�ോകം സമ്മാനിക്കുകയായിരുന്നു ഇരുരാഷ്​്ട്രങ്ങളും. ല�ോകത്തിലെ ഏറ്റവും വലിയ രണ്ടു മതങ്ങൾ തമ്മിൽ ഇനിയങ്ങോട്ട് സമാധാനത്തിലും സ്നേഹത്തിലും പരസ്പരം പരിപ�ോഷിപ്പിക്കുകയാണു ലക്ഷ്യമെന്ന് വത്തിക്കാനും യുഎഇയും ഒരേസ്വരത്തിൽ പറഞ്ഞതാണു പ്രധാനം. ജാതിയും മതവും വർഗവും വർണവുമെല്ലാം മറന്ന് എല്ലാ ജനതകളും മതവിശ്വാസികളും രാജ്യങ്ങളും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സ്നേഹത്തിൽ എങ്ങിനെയാണു വളരാനാകുക എന്നതാകും ഫ്രാൻസിസ് പാപ്പ അബുദാബിയിൽ നിന്നു മടങ്ങുമ്പോൾ ല�ോകത്തിനാകെ നൽകിയ വലിയ സന്ദേശം. ഇറാക്ക്, യെമൻ, ലബനൻ, ഈജിപ്ത്, പാക്കിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, അർജന്റീന, അമേരിക്ക, ന്യൂസിലൻഡ്, ക�ൊറിയ, മലേഷ്യ, ജപ്പാൻ, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങി ല�ോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് മാർപാപ്പയെ കാണാനെത്തിയ ജനസഞ്ചയത്തിന്റെ ഒരേ തരത്തിലുള്ള ആവേശവും സൗഹൃദവുമെല്ലാം മാതൃകയായിരുന്നു. ദൈവത്തിന്റെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അബുദാബിയിലെ പ്രസംഗം ല�ോകത്താകെ ശ്രദ്ധ നേടി. യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും എല്ലാ ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുമുള്ള ഉത്തരവാദിത്വം

ജനുവരി - ഫെബ്രുവരി 2019

63


ലേഖനം www.keralamediaacademy.org

മറക്കരുതെന്ന് അറബ് മേഖലയ�ോടു പാപ്പ മറയില്ലാതെ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പാവങ്ങളെ സഹായിക്കാനുള്ള കടമയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തീവ്രവാദത്തിനെതിരേ ധീരതയ�ോടെ അക്രമം അവസാനിപ്പിച്ച് പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും എല്ലാവരും തയാറാകണമെന്നും പാവങ്ങളെ സഹായിക്കുന്നതിലൂടെ ആകണം ദൈവത്തിന്റെ പാത പിന്തുടരേണ്ടതെന്നും അടിവരയിടുന്ന മാനവികതാ രേഖയിൽ ഫ്രാൻസിസ് മാർപാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാൻഡ് ഇമാം ഡ�ോ. അഹമ്മദ് അൽ തയേബും ഒപ്പുവച്ചതും ചരിത്രസംഭവമായി. ല�ോകരാജ്യങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാനായി ക്രിയാത്മക സംവാദത്തിനു സ്ഥിരം സംവിധാനം രൂപീകരിക്കാനും മാർപാപ്പയും ഇസ്ലാമിക നേതാക്കളും ഉടമ്പടി ഒപ്പുവച്ചു. അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ നടന്ന മതാന്തര, മാനവികതാ സമ്മേളനം ല�ോകത്തിനാകെ പുതിയ പ്രകാശമാണ് നൽകിയത്. മതതീവ്രവാദത്തിനെതിരായ വലിയ മുന്നറിയിപ്പായിരുന്നു മാർപാപ്പയുടെ ധീരമായ ശബ്ദം. ഇന്ത്യയിൽ നിന്നു കർദിനാൾമാരായ മാർ ജ�ോർജ് ആലഞ്ചേരി, ബസേലിയ�ോസ് ക്ലീമിസ് കാത�ോലിക്കാ ബാവ എന്നിവർ അടക്കം വിവിധ മതവിഭാഗങ്ങളുടെ എഴുന്നൂറ�ോളം പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുത്തത്. അബുദാബി ഗ്രാൻഡ് മ�ോസ്‌കിലെ മാർപാപ്പയുടെ സന്ദർശനവും സമാധാനത്തിന്റെ ചരിത്രമാണു രചിച്ചത്. മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സമിതി അംഗങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ കൂടിക്കാഴ്ചയും ക്രൈസ്തവ, മുസ്ലിം മതവിശ്വാസങ്ങൾ തമ്മിലുള്ള ബന്ധത്തിലെ വലിയ�ൊരു അധ്യായമായി. യുഎഇയിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല, രാജ്യത്തിന്റെ ഭാഗം തന്നെയാണെന്നു മാർപാപ്പയ്ക്കു പിന്നാലെ പ്രസംഗിച്ച ഈജിപ്തിലെ അൽ അഷർ സർവകലാശാലയിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയേബ് പറഞ്ഞതും പ്രത്യാശ നൽകുന്നതാണ്. യുഎഇ സന്ദർശനത്തോടെ ഊഷ്മളമായ ക്രൈസ്തവ- മുസ്ലിം സഹകരണം ഊട്ടിയുറപ്പിക്കാൻ വീണ്ടും മുന്നോട്ടു ക�ൊണ്ടുപ�ോകാനും ശ്രമങ്ങളുണ്ടാകുമെന്നു വ്യക്തമാക്കാനും 64

ഫ്രാൻസിസ് മാർപാപ്പ മറന്നില്ല. ഇതിനായി മാർപാപ്പ അടുത്ത മാസം മ�ൊറ�ോക്കോ സന്ദർശിക്കും. പാലസ്തീൻ, ഇസ്രയേൽ, ലബനൻ, ഈജിപ്ത്, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെയാണു യുഎഇ സന്ദർശനമെന്നതിനും പ്രാധാന്യമേറെയാണ്.

മാധ്യമല�ോകത്തിനും പുതുചരിത്രം ല�ോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് 750ലേറെ മാധ്യമപ്രവർത്തകരാണ് മാർപാപ്പയുടെ ചരിത്രം കുറിച്ച യുഎഇ സന്ദർശനം റിപ്പോർട്ടു ചെയ്തത്. ല�ോകത്തിലെ എല്ലാ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളും പത്ര, വാരികകളും ഓൺലൈൻ പ�ോർട്ടലുകളും ഒരു പ�ോലെയെത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയും ന്യൂയ�ോർക്കിൽ നടന്ന ല�ോക രാഷ്ട്ര തലവന്മാരുടെ ആണവ ഉച്ചക�ോടിയും അടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ള ലേഖകന് അബുദാബിയിലെ മാധ്യമപ്പട പുതിയ അനുഭവമായിരുന്നു. മാർപാപ്പയുടെ സന്ദർശനത്തിനു ആഴ്ചകൾക്കു മുമ്പേ മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നായി 700-ലധികം

ജനുവരി - ഫെബ്രുവരി 2019

മാധ്യമപ്രവർത്തകർ അക്രഡിറ്റേഷൻ നേടിയതായി യുഎഇയിലെ നാഷണൽ മീഡിയ കൗൺസിൽ അറിയിച്ചു. തെക്ക്, വടക്ക് അമേരിക്കകൾ, യൂറ�ോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നെല്ലാം പത്ര, ടെലിവിഷൻ ജേണലിസ്റ്റുകളും സാങ്കേതിക പ്രവർത്തകരും എത്തി. ഗൾഫ് ല�ോകത്ത് ഇത്രയേറെ വലിയ മാധ്യമശ്രദ്ധ നേടിയ മറ്റൊരു സന്ദർശനം ഉണ്ടായിട്ടേയില്ലെന്ന് മലയാളി പത്രപ്രവർത്തകർ തറപ്പിച്ചു പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ചൈനീസ് പ്രസിഡന്റ് സീ ജിംഗ്​്പിംഗും 2018 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മ�ോദിയും അടക്കമുള്ള വിവിഐപികളുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ ഇരുനൂറിൽ താഴെ മാധ്യമപ്രവർത്തകരേ എത്തിയിരുന്നുള്ളൂ. കഴിഞ്ഞ മാസമാദ്യം ക�ോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ദുബായിലെത്തിയപ്പോഴും മാധ്യമശ്രദ്ധ നേടിയെങ്കിലും മാർപാപ്പയുടെ സന്ദർശനത്തിന് കിട്ടിയ പ്രാധാന്യം അനേക മടങ്ങ് വലുതായിരുന്നു.

പത്രപ്രവർത്തനത്തിൽ നവ്യാനുഭവം


www.keralamediaacademy.org

ല�ോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് 750ലേറെ മാധ്യമപ്രവർത്തകരാണ് മാർപാപ്പയുടെ ചരിത്രം കുറിച്ച യുഎഇ സന്ദർശനം റിപ്പോർട്ടു ചെയ്തത്. ല�ോകത്തിലെ എല്ലാ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളും പത്ര, വാരികകളും ഓൺലൈൻ പ�ോർട്ടലുകളും ഒരു പ�ോലെയെത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയും ന്യൂയ�ോർക്കിൽ നടന്ന ല�ോക രാഷ്ട്ര തലവന്മാരുടെ ആണവ ഉച്ചക�ോടിയും അടക്കം റിപ്പോർട്ട് ചെയ്തിട്ടുള്ള ലേഖകന് അബുദാബിയിലെ മാധ്യമപ്പട പുതിയ അനുഭവമായിരുന്നു. മണലാരണ്യത്തിലെ കുളിർമഴ പ�ോലെ

മികവിലും അതുല്യമായ രീതികളാണ് നേരിൽ കണ്ടത്.

പ്രതീക്ഷകൾ കടന്ന കവറേജ്

ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിൽ ഇത്ര വിപുലമായ മാധ്യമ റിപ്പോർട്ടിംഗ് ചിന്തയിൽ പ�ോലുമുണ്ടായിരുന്നില്ലെന്ന് യുഎഇ മീഡിയ കൗൺസിൽ ഉപദേശകനായ പീറ്റർ ഹെല്ല്യർ പറഞ്ഞു. 'നാൽപതു വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷുകാരനാണ്. മാർപാപ്പയുടെ അബുദാബി സന്ദർശനത്തിന�ോട് അടുത്തുവരാവുന്ന ഒരു പരിപാടിയും ഓർമകളിൽ പ�ോലുമില്ല. മാധ്യമ ല�ോകത്തിനാകെ നവ്യാനുഭവം നൽകാൻ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം ഉപകരിച്ചു. യുഎഇക്കും വത്തിക്കാനും നന്ദി'- പീറ്ററിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. സാഹ�ോദര്യം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവയുടെ ഏറ്റവും ശക്തമായ പ്രഖ്യാപനത്തിന് ആഗ�ോള മാധ്യമങ്ങൾ നൽകിയ പ്രാധാന്യത്തിന് നന്ദിയുണ്ടെന്ന് യുഎഇ സർക്കാരിന്റെ നാഷണൽ മീഡിയ കൗൺസിൽ ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി പറഞ്ഞു. അറബ് ല�ോകത്തെ മാധ്യമ പ്രവർത്തനത്തിന് പുതിയ ദിശാബ�ോധവും അറിവുകളും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലും റിപ്പോർട്ടിംഗ്

ഇന്ത്യൻ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര�ോട�ൊപ്പം ഒരു ഡസനിലേറെ വിദേശപര്യടനങ്ങളിൽ പ�ോയിട്ടുണ്ടെങ്കിലും മാർപാപ്പയ�ോട�ൊപ്പമുള്ള യാത്രയിൽ പ്രത്യേകതകൾ ഏറെയായിരുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഒപ്പം വിമാനത്തിനുള്ളിൽ അടക്കം എപ്പോഴും പ്രത്യേക സുരക്ഷാ ഭടന്മാർ ഉണ്ട്. എന്നാൽ മാർപാപ്പയുടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം പത്രക്കാരെ കാണാനെത്തിയപ്പോൾ ഒരാൾ പ�ോലും കൂടെയുണ്ടായില്ല.

അറബ് ല�ോകത്തെ മാധ്യമങ്ങൾ മാർപാപ്പയുടെ സന്ദർശനത്തിനു നൽകിയ പ്രാധാന്യം പ്രതീക്ഷിക്കാവുന്നതിന്റെ പതിന്മടങ്ങായിരുന്നു എന്ന് ഈജിപ്തിൽ നിന്നെത്തിയ മുഹമ്മദ് അബ്രാക്സ് എന്ന പത്രപ്രവർത്തകൻ പറഞ്ഞു. പറഞ്ഞറിയിക്കാനാകാത്ത അനുഭവമായിരുന്നു മാർപാപ്പയുടെ സന്ദർശനത്തിന്റെ റിപ്പോർട്ടിംഗ് എന്നായിരുന്നു ലബനൻകാരനായ അബ്ദുൽമാലിക് അക്മലിന്റെ പ്രതികരണം. മിക്ക അറബ് പത്രങ്ങളും വലിയ കളർ ചിത്രങ്ങള�ോടെ ഒന്നാം പേജിൽ പ്രധാന വാർത്തയാക്കി. പല പത്രങ്ങളിലും രണ്ടും മൂന്നും മുഴുപേജ് വാർത്തകളും ചിത്രങ്ങളും വേറെ നൽകി. എന്തിനെയും വിമർശിക്കാൻ ശ്രമിക്കുന്ന ചില മാധ്യമപ്രവർത്തകർ പ�ോലും മാർപാപ്പയുടെ സന്ദർശനത്തോട് അത്തരം സമീപനം സ്വീകരിച്ചില്ലെന്നത് ശ്രദ്ധേയമാണെന്നു മാർപാപ്പയുടെ മാധ്യമസംഘത്തിൽ 48 തവണ അംഗമായിട്ടുള്ള പ്രമുഖ പത്രപ്രവർത്തക സിൻഡ ഗൂഡെൻ പറഞ്ഞു മാർപാപ്പയുടെ തന്നെ മുൻ വിദേശ പര്യടനങ്ങളിൽ പ�ോലും ഇത്രയധികം മാധ്യമശ്രദ്ധ ഉണ്ടായിട്ടില്ലെന്നതു ലേഖകനെയും അമ്പരപ്പിച്ചു. വത്തിക്കാനിലെ വിവിധ പരിപാടികളും 2019 നവംബർ അവസാനം ഫ്രാൻസിസ് മാർപാപ്പ മ്യാൻമറിലും ബംഗ്ലാദേശിലും നടത്തിയ സന്ദർശനവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും യുഎഇയിലേതു വേറിട്ട അനുഭവമായി. ഫ്രാൻസിസ് പാപ്പയ�ോട�ൊപ്പം ഒരാഴ്ച നീണ്ട യാത്രയിൽ വിമാനത്തിലും ഒപ്പം സഞ്ചരിക്കാനുള്ള അപൂർവ ഭാഗ്യവും ലഭിച്ചത് ഓർക്കുന്നു.

വിമാനത്തിലെ ഏത�ൊരു സാധാരണ യാത്രക്കാരനെയും പ�ോലെ മാധ്യമസംഘത്തിലെ എല്ലാവരുമായും സൗഹൃദം പങ്കുവയ്ക്കാനും കുശലം പറയാനും മാർപാപ്പ മടിക്കാറില്ല. റ�ോമിൽ നിന്ന് മ്യാൻമറിലെ യാങ്കൂണിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകൻ ആണെന്നറിഞ്ഞപ്പോൾ ഫ്രാൻസിസ് പാപ്പ ഈ ലേഖകനെ ആശ്ലേഷിച്ചതും അനുഗ്രഹിച്ചതും ജീവിതത്തിലെ ഏറ്റവും ധന്യനിമിഷങ്ങളില�ൊന്നായിരുന്നു. പത്രപ്രവർത്തകനെന്ന നിലയിൽ അമ്പത�ോളം ല�ോക രാജ്യങ്ങൾ സന്ദർശിക്കാനും പ്രബല നേതാക്കളെ നേരിൽ കാണാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷേ ഫ്രാൻസിസ് മാർപാപ്പയുമ�ൊന്നിച്ചുള്ള ദിവസങ്ങൾ തളിരിട്ട ഒലിവിലകളിലെ മന�ോഹരമായ�ൊരു കവിതയായിരുന്നു മാർപാപ്പയുടെ റിപ്പോർട്ടിംഗ് അനുഭവം. അത്തരമ�ൊന്നിനു പകരം വയ്ക്കാൻ മറ്റൊന്നും ഉണ്ടാകില്ല. മണലാരണ്യത്തിലെ കുളിർമഴ പ�ോലെ സന്തോഷകരമായ അനുഭവം. നന്ദി. (ദീപിക അസ�ോസിയേറ്റ് എഡിറ്ററും ന്യൂഡൽഹി ബ്യൂറ�ോ ചീഫും ആണ് ലേഖകൻ)

ജനുവരി - ഫെബ്രുവരി 2019

65


പുസ്തകപരിചയം www.keralamediaacademy.org

ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ വഴിത്താരകൾ 66

ജനുവരി - ഫെബ്രുവരി 2019


www.keralamediaacademy.org

എൻ.ഇ.സുധീർ

Democracy's Detectives The Economics of Investigative Journalism James T. Hamilton Harvard University Press

സം

ഭവം നടന്നത് 1850 കളിലാണ്. സ്ഥലം ന്യൂയ�ോർക്ക് സിറ്റിയിലെ പതിനാറാം സ്ട്രീറ്റിലെ ജ�ോൺസൺസ് ഡിസ്റ്റിലറി. സിസ്റ്റിലറിയിൽ നിന്നും ചെറിയ അളവിൽ ലഹരി പദാർത്ഥം അടങ്ങിയ ഒരു ദ്രാവകം ഭൂഗർഭ കേബിളിലൂടെ അടുത്തുള്ള ഒരു കന്നുകാലിത്തൊഴുത്തിലേക്ക് കമ്പനിക്കാർ എത്തിച്ചുക�ൊണ്ടിരുന്നു. അത് കുടിച്ച കന്നുകാലികൾ ധാരാളം പാലുല്പാദിപ്പിച്ചു. അങ്ങനെ ജ�ോൺസൺസ് കമ്പനി ന്യൂയ�ോർക്ക് സിറ്റിയിലെ പാൽ വിതരണത്തിന്റെ നായകത്വം ഏറ്റെടുത്തു. അവരത് ചെയ്തത് നേരിട്ടല്ലായിരുന്നു. നാടൻപാൽ എന്ന പേരിലാണ് ഇത് പ്രചാരത്തിലായത്. നാടൻപാൽ ചുരുങ്ങിയ കാലം ക�ൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട പാലായി. കുട്ടികൾ അതാവശ്യത്തിലധികം കുടിച്ചു. എന്നാൽ കുറച്ചു മാസങ്ങൾ കടന്നു പ�ോയപ്പോൾ പാലിനെ ആളുകൾ സംശയിച്ചു തുടങ്ങി. പാൽ കുടിച്ച കുട്ടികളിൽ പലരും മെല്ലെ മെല്ലെ ഒരു അജ്ഞാത ര�ോഗത്തിന്റെ പിടിയിലായി. പാലാണ് പ്രശ്നക്കാരൻ എന്ന് തിരിച്ചറിഞ്ഞെങ്കിലും സംശയം ഒരിക്കലും ജ�ോൺസൺസ് കമ്പനിയിലേക്ക് നീണ്ടില്ല. നാടൻ പാലിന്റെ പുറകിൽ ജ�ോൺസൺ കമ്പനിയാണെന്ന് ആർക്കും അറിയുമായിരുന്നില്ല. ന്യൂയ�ോർക്ക് സിറ്റിയിലെ ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ

ഈ പാലിന്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. പത്രം നാടൻപാലിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. പാലിലടങ്ങിയ ലഹരിയുടെ അംശം അവർ കണ്ടെത്തി. അതിന്റെ പുറകിലെ ദുഷിച്ച കൈകളെ എന്തു വില ക�ൊടുത്തും പുറത്തു ക്കൊണ്ടു വരുമെന്ന് പത്രം പ്രഖ്യാപിച്ചു. അത�ോടെ പത്രത്തിന്റെ സർക്കുലേഷൻ വർദ്ധിച്ചു. എന്നാൽ ലാഭമ�ോ വില്പനയിലെ വർദ്ധനവ�ോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് ലെസ്ലിസ് തുറന്നു പറഞ്ഞു. ഓര�ോ ലക്കത്തിലായി അവർ പുതിയ പുതിയ വിവരങ്ങൾ വായനക്കാരിലെത്തിച്ചു. പല ഘട്ടങ്ങളിലൂടെ കടന്നുപ�ോയ അന്വേഷണം ഒടുക്കം ഭൂഗർഭ കേബിളിലെത്തുകയും തുടർന്ന് ജ�ോൺസൺസ് ഡിസ്റ്റിലറി പിടിക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെറിയ�ൊരു പത്രം തുടങ്ങി വെച്ച ബൃഹത്തായ അന്വേഷണം വലിയ�ൊരു തട്ടിപ്പിനെ തുറന്നു കാട്ടി. ആയിരക്കണക്കിന് കുട്ടികളെ ഇത് രക്ഷിച്ചു. ന്യൂയ�ോർക്ക് സിറ്റിയിലെ യഥാർത്ഥ പാൽവില്പനക്കാരെ ഇത് സഹായിച്ചു. അധികാരികളുടെ കണ്ണു തുറപ്പിച്ചു. 1857-ൽ 90000 ക�ോപ്പികൾ വിറ്റിരുന്ന ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ 1858 അവസാനമായപ്പോൾ 140000 ക�ോപ്പികളുടെ വില്പനയിലൂടെ ചരിത്രം കുറിച്ചു. നാടൻപാലിന്റെ പുറകിലെ വില്ലനെത്തേടി അവർ നടത്തിയ അന്വേഷണത്തിന്

ജനുവരി - ഫെബ്രുവരി 2019

67


പുസ്തകപരിചയം www.keralamediaacademy.org

ഫലമുണ്ടായി. അതിനായി അവർ ചിലവാക്കിയ പണം പാഴായില്ല . പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ വിജയകഥ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്. ഈ സംഭവം വിവരിച്ചുക�ൊണ്ടാണ് ജെയിംസ് ടി. ഹാമിൽട്ടൺ “Democracy’s Detectives -The Economics of Investigative Journalism “ എന്ന ഗ്രന്ഥം തുടങ്ങുന്നത്. ഭരണകൂടങ്ങളെക്കൊണ്ടും സ്വകാര്യ സ്ഥാപനങ്ങളെക്കൊണ്ടും അവരുടെ പ്രവർത്തനങ്ങൾക്കും അലസതയ്ക്കും സമാധാനം പറയിപ്പിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ജനാധിപത്യ സമൂഹത്തിലെ ശക്തമായ ഇടപെടലാണ്. അത് സാധ്യമാക്കുന്നതിനു പുറകിലെ കണക്കും കാര്യങ്ങളുമാണ് ഹാമിൽട്ടന്റെ കൃതി വിശദീകരിക്കുന്നത്. അഴിമതി, അധികാര ദുർവിനിയ�ോഗം, അനീതി, ലാഭക്കൊതി തുടങ്ങിയവ ക�ൊണ്ട് വിറളി പിടിച്ച നമ്മുടെ കാലത്ത് അന്വേഷണാത്മക പത്രപ്രവർത്തനം ജനാധിപത്യത്തിലെ കാവൽ നായ്ക്കളായി പ്രവർത്തിക്കുന്നു. തട്ടിപ്പുകൾ വലിയ വ്യാപാരമാണെന്നതു പ�ോലെ തട്ടിപ്പുകളെ തുറന്നു കാട്ടുന്നതും ഒരു വ്യാപാരമായിക്കഴിഞ്ഞു. ഈ പുസ്തകം തുടങ്ങുന്നതു തന്നെ ഇങ്ങനെയ�ൊരു വാചകത്തോടെയാണ്: 68

ജനുവരി - ഫെബ്രുവരി 2019

“ Fraud, and its unraveling, can both build a business “. എല്ലായിടത്തും ചിലവുകളുണ്ട്. ലാഭനഷ്ടങ്ങളുണ്ട്. അതാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പ്രധാന ആശയം. ശക്തമായ അന്വേഷണങ്ങൾ പല മാറ്റങ്ങൾക്കും വഴിയ�ൊരുക്കും. കാരണക്കാരായവരുടെ രാജി വെക്കൽ, പുറത്താക്കൽ , അധികാര മാറ്റങ്ങൾ, നിയമനിർമ്മാണങ്ങൾ എന്നിവയെല്ലാം സാധ്യമാക്കാനുള്ള കരുത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിനുണ്ട്. അതിന്റെ ചരിത്രവും അതുളവാക്കുന്ന സാമ്പത്തികച്ചെലവുകളും ഈ കൃതി ചർച്ച ചെയ്യുന്നു. തുറന്നു കാട്ടപ്പെടലിലൂടെ ഒരാൾ രാജിവെക്കുകയാണെങ്കിൽ അത് ഉദ്യോഗസ്ഥന�ോ, ഭരണാധികാരിയ�ോ ആവട്ടെ അതുമൂലം പുതിയ�ൊരു ചിലവ് സംഭവിക്കുന്നുണ്ട്. രാജി വെച്ചു പ�ോകുന്നയാളിന്റെ കണക്കുകൾ തീർക്കണം. പുതിയ�ൊരാളിനെ കണ്ടെത്തണം. അയാളുടെ ആവശ്യങ്ങൾ പരിഗണിക്കണം. ചിലപ്പോൾ പുതിയ തിരഞ്ഞെടുപ്പ് പ�ോലും ആവശ്യമായി വന്നേക്കാം. ഇതെല്ലാം ഭാരിച്ച ചിലവുകൾക്ക് കാരണമായേക്കാം. അഴിമതിക്കാരെ പിരിച്ചു വിടുമ്പോഴും ഇത�ൊക്കെ ആവർത്തിക്കുന്നു. അസാധാരണമായ ഉൾക്കാഴ്ചയ�ോടെയാണ് ഗ്രന്ഥകാരൻ ഇത്തരം കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

ഉദാഹരണങ്ങളായി കാണിക്കുന്ന സംഭവങ്ങളെല്ലാം അമേരിക്കൻ മാധ്യമ ല�ോകത്തു നിന്നുള്ളവയാണ്. അമേരിക്കൻ മാധ്യമ ല�ോകത്തു നിന്നുള്ള കാഴ്ചകളെപ്പറ്റിയാണ് ഗ്രന്ഥകാരൻ വിവരിക്കുന്നതെങ്കിലും ഇവയെല്ലാം പ�ൊതുവിൽ ഒരു ല�ോക സ്വഭാവം പുലർത്തുന്നവയാണ്. ന�ോർത്ത് കര�ോലിനയിലെ ഒരു റിപ്പോർട്ടറെപ്പറ്റിയുള്ള വിശദമായ പഠനം ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. പാറ്റ് സ്റ്റിത്ത് (Pat Stith) എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ 36 വർഷത്തെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ഗുണഫലം 31 പുതിയ നിയമങ്ങളായിരുന്നു! അതെ അവ പുതിയ നിയമങ്ങൾക്ക് വഴിയ�ൊരുക്കി. പബ്ലിക് പ�ോളിസി, പരിസ്ഥിതി, ക്രമിനൽ ജസ്റ്റിസ്, സിവിൽ റൈറ്റ്സ്, ഹെൽത്ത് കെയർ എന്നീ മേഖലകളിലാണ് നിയമനിർമ്മാണം നടന്നത്. മുന്നൂറ�ോളം അന്വേഷണങ്ങൾ അദ്ദേഹം നടത്തി. അവയിൽ 149 എണ്ണം വലിയ മാറ്റങ്ങൾക്ക് സാധ്യതയ�ൊരുക്കി. പിന്നീട് അദ്ദേഹം പുലിറ്റ്സർ സമ്മാനം നേടുകയും ചെയ്തു. ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ്ങ് എന്തുക�ൊണ്ട് ആവശ്യമാണെന്ന് ഗ്രന്ഥകാരൻ വിശദമാക്കുന്നു. ചിലവുള്ള പ്രക്രിയ ആണെങ്കിലും സമൂഹത്തിന്റെ നിലനില്പിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്


www.keralamediaacademy.org

പാറ്റ് സ്റ്റിത്ത് (Pat Stith) എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ 36 വർഷത്തെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ഗുണഫലം 31 പുതിയ നിയമങ്ങളായിരുന്നു! പബ്ലിക് പ�ോളിസി, പരിസ്ഥിതി, ക്രിമിനൽ ജസ്റ്റിസ്, സിവിൽ റൈറ്റ്സ്, ഹെൽത്ത് കെയർ എന്നീ മേഖലകളിലാണ് നിയമനിർമ്മാണം നടന്നത്. മുന്നൂറ�ോളം അന്വേഷണങ്ങൾ അദ്ദേഹം നടത്തി. അവയിൽ 149 എണ്ണം വലിയ മാറ്റങ്ങൾക്ക് സാധ്യതയ�ൊരുക്കി. പിന്നീട് അദ്ദേഹം പുലിറ്റ്സർ സമ്മാനം നേടുകയും ചെയ്തു. രഹസ്യങ്ങൾ കണ്ടെത്തിക്കൊണ്ടുള്ള തുറന്നു കാട്ടലുകൾ. ഇത്തരം തുറന്നു കാട്ടലുകളുടെ സ്വഭാവത്തെപ്പറ്റിയും ഹാമിൽട്ടൺ വിശദീകരിക്കുന്നുണ്ട്. ഓര�ോ അന്വേഷണവും മൗലികമായിരിക്കണം. അല്ലാതെ എല്ലാറ്റിനും ചേരുന്ന പ�ൊതുമാതൃകകളില്ല. ഓർക്കുക, മറ്റൊരാൾ അതീവ രഹസ്യമായി ചെയ്ത ഒന്നിനെയാണ് നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. അയാളതിനെ നിരന്തരം സംരക്ഷിച്ചു ക�ൊണ്ടിരിക്കും. അതിനെ അതിജീവിച്ച് മുന്നേറിയാൽ മാത്രമെ അന്വേഷണത്തിൽ വിജയം കണ്ടെത്താൻ സാധിക്കൂ. അതുക�ൊണ്ടാണ് അന്വേഷണത്തിന്റെ ചിലവുകൾ മുൻകൂട്ടി കണക്കാക്കുവാൻ സാധിക്കാത്തത്. രണ്ടു രഹസ്യങ്ങൾ

തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഈ പ്രക്രിയയിൽ നടക്കുന്നത്. പുതിയ കാലത്ത് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ സാധ്യത വളരെ കൂടുതലാണ്. ടെക്നോളജിയുടെ വരവ് പല മുൻ കാല പ്രതിസന്ധികളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പുതിയ കാലത്തെ മാധ്യമ സ്ഥാപനങ്ങൾ അതിനെ ഉപയ�ോഗിക്കുവാൻ തയ്യാറാവുന്നില്ല. വലിയ രഹസ്യങ്ങൾ പുറത്തേക്കു വരുന്നുമില്ല. സ്ഥാപനങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അതെപ്പറ്റിയ�ൊന്നും കാര്യമായി ഹാമിൽട്ടൺ തന്റെ പുസ്തകത്തിൽ വിശദീകരിച്ചു കാണുന്നില്ല. സ്റ്റാൻഫ�ോർഡ് യൂണിവേഴ്സിറ്റിയിലെ

കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസറാണ് ജെയിംസ്. ടി. ഹാമിൽട്ടൺ. ഈ പുതിയ പുസ്തകത്തിലേതിനു സമാനമായ ഒരു വിഷയത്തിൽ മുമ്പൊരു രചന അദ്ദേഹം നടത്തിയിട്ടുണ്ട് . All the News That's Fit to Sell - How the Market Transforms Information into News എന്ന ഈ കൃതിയും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമ ല�ോകത്തിന്റെയും മാധ്യമ വ്യാപാരത്തിന്റെയും ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നവയാണ് ഹാമിൽട്ടന്റെ രചനകൾ. എഴുത്തുകാരനും മ�ോഡേൺ ബുക്‌സ് സ്ഥാപകനുമാണ് ലേഖകൻ

ജനുവരി - ഫെബ്രുവരി 2019

69


സംവാദം

www.keralamediaacademy.org

ശശികുമാർ മാതൃഭൂമി അക്ഷര�ോത്സവത്തിൽ

ന്ത്യയിൽ നരേന്ദ്ര മ�ോദി പ്രധാനമന്ത്രി യായതിനുശേഷം മിക്കവാറും മുഖ്യധാരാ മാധ്യമങ്ങളും മ�ോദിയുടെ കൂടെ നിൽക്കുന്ന സ്ഥിതിവിശേഷമുണ്ടായെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. തിരുവനന്തപുരത്ത് മാതൃഭൂമി അക്ഷര�ോത്സവ വേദിയിൽ നടത്തിയ സംവാദത്തിലാണ് സമകാലിക ഇന്ത്യൻ മാധ്യമല�ോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വെളിപ്പെടുത്തിക്കൊണ്ട് ശശികുമാർ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിച്ചത്. ഇതിഹാസതുല്യരായ പത്രാധിപന്മാർ പഴങ്കഥയായ�ോ? ക�ോർപറേറ്റുകളുടെയും ഭരണകൂടങ്ങളുടെയും പരസ്യദാതാക്കളുടെയും സമ്മർദങ്ങൾക്കിടയിൽ പത്രാധിപരുടെ വംശം കുറ്റിയറ്റുപ�ോവുകയാണ�ോ? സാമൂഹിക മാധ്യമങ്ങളുടെയും വ്യാജ വാർത്തകളുടെയും ഈ സത്യാനന്തര കാലം സൃഷ്ടിക്കുന്ന ധർമസങ്കടങ്ങളും ഗതികേടുകളും പത്രാധിപർ നേരിടുന്നതെങ്ങനെയാണ്? ഇങ്ങനെയുള്ള ച�ോദ്യങ്ങളാണ് ശശികുമാറും ഇന്ത്യൻ എക്‌സ്പ്രസ് എഡിറ്റർ രാജ്കമൽ ഝായും നേരിട്ടത്. നേതാക്കൾ മാധ്യമങ്ങളെ അവഗണിക്കുകയും സ്വയം വാർത്തകൾ പുറത്തുവിടുകയും ചെയ്യുന്ന അവസ്ഥ

70

ഉടലെടുക്കുന്നുണ്ടെന്ന് ശശികുമാർ ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മ�ോദിയും പത്രസമ്മേളനങ്ങൾ വിളിക്കുന്നതിൽ വിമുഖരാണ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വാർത്തകൾ പ്രഖ്യാപിക്കാനാണ് അവർക്ക് താൽപര്യം. അമേരിക്കയിൽ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഭൂരിപക്ഷം മാധ്യമങ്ങളും ട്രംപിനെതിരായിരുന്നു-ശശികുമാർ പറഞ്ഞു.

ഏറ്റവും ആദ്യം വായിക്കുന്ന പത്രവും അതുതന്നെയായിരിക്കുമെന്നത് വിസ്മരിക്കരുതെന്ന് ഝാ പറഞ്ഞു. ന്യൂയ�ോർക്ക് ടൈംസിന്റെ പ്രസാധകനെ സ്വകാര്യമായി കാണണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടപ്പോൾ രണ്ട് സഹപ്രവർത്തകരുമായി മാത്രമേ തനിക്ക് പ്രസിഡന്റിനെ കാണാനാവുകയുള്ളുവെന്നും സ്വകാര്യസന്ദർശനത്തിൽ താൽപര്യമില്ലെന്നുമാണ് പ്രസാധകൻ വ്യക്തമാക്കിയത്.

പത്രാധിപർ അപ്രസക്തമാവുകയല്ല എന്നാണ് ഝാ പറഞ്ഞത്. അങ്ങനെ ഒരു ച�ോദ്യം ഉന്നയിച്ചാൽ ''ഇല്ല, ഇല്ല'' എന്നു തന്നെയായിരിക്കും മറുപടിയെന്ന് ഝാ പറഞ്ഞു. 'അധികാരകേന്ദ്രങ്ങളിൽ നിന്നും ഫ�ോൺവിളികൾ ഉണ്ടാവാറുണ്ട്. ഈ വിളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ഒരു വാർത്താമുറിയെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത്. ഈ വിളികൾ നേരിടുന്നതിനുള്ള പരിസരം തന്റെ ത�ൊഴിലിടത്തിലുണ്ടെന്നത് വലിയ�ൊരു കാര്യമാണെന്നും ഝാ പറഞ്ഞു. പക്ഷേ, മുഖ്യ സമ്മർദം പുറത്തുനിന്നല്ല ഉള്ളിൽ നിന്നു തന്നെയാണ്.

റാലിയില�ോ ഫെയ്‌സ്ബുക്കില�ോ മ�ോദി എന്തു പറയുന്നുവെന്നതല്ല താൻ തന്റെ റിപ്പോർട്ടറ�ോട് ച�ോദിക്കാറുള്ളത്. താൻ കേൾക്കാത്തതായി മ�ോദി എന്താണ് പറഞ്ഞതെന്നാണ് ച�ോദിക്കാറുള്ളതെന്നും ഝാ പറഞ്ഞു. തത്സമയ സംപ്രേഷണമല്ല വാർത്ത. ഭരണകൂടങ്ങളും ക�ോർപറേറ്റുകളും മറച്ചുവെയ്ക്കുന്നതാണ് വാർത്ത.

ന്യൂയ�ോർക്ക് ടൈംസിനെ അധിക്ഷേപിക്കുമ്പോൾതന്നെ ട്രംപ്

ജനുവരി - ഫെബ്രുവരി 2019

ഈ വാർത്തകൾ പുറത്തുക�ൊണ്ടു വരുമ്പോഴാണ് പത്രവും പത്രാധിപരും പ്രസക്തി ആർജിക്കുന്നത് . പത്രപ്രവർത്തനത്തിന്റെ ഭാവി അന്വേഷണങ്ങളിലാണ്. അതിലൂടെ മാത്രമേ പത്രപ്രവർത്തനം വീണ്ടെടുക്കാൻ നമുക്ക് കഴിയുകയുള്ളൂ. പത്രപ്രവർത്തനം സ്‌റ്റെന�ൊഗ്രഫിയല്ലഝാ പറഞ്ഞു.


www.keralamediaacademy.org

രാജ്കമൽ ഝാ

പത്രാധിപർ വാർത്ത മഷി

ത�ോമസ് ജേക്കബ് മറച്ചുവയ്ക്കുന്ന വാർത്തകൾ അന്വേഷിക്കുന്ന മാധ്യമങ്ങളുടെ എണ്ണം കുറഞ്ഞുക�ൊണ്ടിരിക്കുകയാണെന്ന് ശശികുമാർ പറഞ്ഞു. റിപ്പബ്ലിക് ടിവി പ�ോലുള്ള ചാനലുകൾ ഇനിയുമുണ്ടാവുമെന്നും പക്ഷേ, വിശ്വസനീയമായ വാർത്തകൾ എവിടെ കിട്ടുമെന്ന് വായനക്കാർ കണ്ടെത്തുമെന്നും ഇത് വായനക്കാരുടെ ധർമവും കടമയുമാണെന്നും ഝാ ചൂണ്ടിക്കാട്ടി. മ�ോശം വാർത്തകളെ നേരിടുന്നതിനുള്ള ഏറ്റവും മികച്ച മാർഗം നല്ല വാർത്തകൾ

തന്നെയാണ്. ഇടതും വലതുമല്ലാതെ വിജനമായിക്കൊണ്ടിരിക്കുന്ന മധ്യമാർഗം പുനരുജ്ജീവിപ്പിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളില�ൊന്നാണ്. ടി.ജെ.എസ്. ജ�ോർജിന്റെ കീശയിൽ രണ്ടുതരം പേനകളുണ്ടെന്നും, ഒന്ന് പത്രപ്രവർത്തകന്റേതും മറ്റേത് എഴുത്തുകാരന്റേതുമാണെന്നും പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മന�ോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ത�ോമസ് ജേക്കബ് പറഞ്ഞു. ചിലപ്പോഴെല്ലാം രണ്ടിലെ

മഷിയും തമ്മിൽ കലരാറുണ്ട്, തിരിച്ചറിയാൻ സാധിക്കാത്തവിധം. വർഷങ്ങളായി എഴുതുന്ന ഞായറാഴ്ച ക�ോളങ്ങളിലെ ശൈലിയല്ല എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്രമെഴുതിയപ്പോൾ ടി.ജെ. എസ് പിന്തുടർന്നത്; 'ഘ�ോഷയാത്ര'യും വി.കെ.കൃഷ്ണമേന�ോന്റെ ജീവചരിത്രവും എഴുതിയപ്പോൾ ഉപയ�ോഗിച്ചത്; ഹ�ോചിമിന്റെ നാടിനെക്കുറിച്ച് വിവരിച്ചപ്പോൾ പ്രയ�ോഗിച്ചത്-ത�ോമസ് ജേക്കബ് പറഞ്ഞു.

ജനുവരി - ഫെബ്രുവരി 2019

71


വാർത്തകൾ

www.keralamediaacademy.org

ഗൗരിയുടെ ജീവനെടുത്ത

വ�ോട്ടിങ് യന്ത്രം

ഗൗരി ലങ്കേഷ് ക�ൊല്ലപ്പെട്ടത് വ�ോട്ടിങ് മെഷിൻ അട്ടിമറി റിപ്പോർട്ട് ചെയ്യാനിരിക്കെ ഞെട്ടിപ്പിക്കുന്ന വിവരവുമായി ഹാക്കർ സയ്ദ് ഷുജ

വ�ോ

ട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച്

വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് ക�ൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതായി. ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി. എമ്മുകളിൽ ഉപയ�ോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ ക�ൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു ഗൗരി. എന്നാൽ, ഉത്തരം ലഭിക്കുന്നതിനു മുൻപ് അവർ ക�ൊല്ലപ്പെട്ടതായി സയ്ദ് പറയുന്നു. മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകന�ോട് ഈ കാര്യങ്ങൾ താൻ പറഞ്ഞിരുന്നതാണെന്നും അയാൾ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തി. ദിവസവും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നയാളാണ് അയാൾ എന്നും സയ്ദ് ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് ഗ�ോപിനാഥ് മുണ്ടെയ്ക്ക്

72

ജനുവരി - ഫെബ്രുവരി 2019

അട്ടിമറി വിവരങ്ങൾ അറിയാമായിരുന്നുവെന്നും അത് ക�ൊണ്ടാണ് മുണ്ടെ ക�ൊല്ലപ്പെട്ടതെന്നും ഹാക്കർ പറയുന്നു. ദൂരൂഹത ഏറെയുള്ള അപകടത്തിലായിരുന്നു മുണ്ടെയുടെ മരണം. 2014ലെ മ�ോദി മന്ത്രിസഭയിൽ അംഗമായിരുന്ന മുണ്ടെ തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ ക�ൊല്ലപ്പെടുകയായിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണ് ആംആദ്മി പാർട്ടി ജയിച്ചതെന്നും ഹാക്കർ പറയുന്നു. ക�ോൺഗ്രസ് നേതാവ് കപിൽ സിബലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ�ോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാൻ പല പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സമാജ് വാദി പാർട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജ വെളിപ്പെടുത്തി. ഇലക്ട്രോണിക് വ�ോട്ടിങ്ങ് മെഷിനുകൾ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഈ മാധ്യമ കൂട്ടായ്മയുടെ ലക്ഷ്യം. ഇന്ത്യയിൽ ഉപയ�ോഗിക്കുന്ന വ�ോട്ടിങ്ങ് മെഷിനുകളുടെ നിർമാണത്തിൽ പങ്കാളിയായ വിദഗ്ധൻ എന്നാണ് സംഘാടകരുടെ അവകാശവാദം.


www.keralamediaacademy.org

കെ.എൻ.പി കുറുപ്പിന്

പ്രണാമം

വീഡിയ�ോ എഡിറ്റിംഗ് ക�ോഴ്‌സ് തിരുവനന്തപുരം സബ് സെന്ററിൽ ഉടൻ തുടങ്ങുന്നു കാലാവധി 6 മാസം യ�ോഗ്യത: പ്ലസ് ടു

തിങ്കൾ മുതൽ വെള്ളി വരെ

തിയറി, പ്രാക്ടിക്കൽ, സ�ോഫ്ട്‌വെയർ പരിശീലനം ഉൾപ്പെടെ പട്ടികജാതി-പട്ടികവർഗ്ഗ-ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം

അപേക്ഷാഫ�ോറം വെബ്‌സൈറ്റിൽ നിന്ന് ഡൗൺല�ോഡ് ചെയ്യാം. അപേക്ഷിക്കേണ്ട വിലാസം കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റർ ശാസ്തമംഗലം തിരുവനന്തപുരം-10

ഫ�ോൺ: 0484-2422275 (ക�ൊച്ചി) 0471-2726275 (തിരുവനന്തപുരം) മ�ൊബൈൽ: 9061593969 www.keralamediaacademy.org

സി

.പി.എമ്മിലും അതിന്റെ മുഖപത്രമായ ദേശാഭിമാനിയിലും ഒരുപ�ോലെ പ്രവർത്തിച്ച മാധ്യമപ്രവർത്തകനായിരുന്നു അന്തരിച്ച കെ.എൻ. പുരുഷ�ോത്തമ കുറുപ്പ് എന്ന കെ.എൻ.പി. കുറുപ്പ്. ക�ൊല്ലം പ്രസ് ക്ലബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മരിക്കുമ്പോൾ അദ്ദേഹത്തിന് 80 വയസ്സായിരുന്നു.

സി.പി.ഐ എം രൂപീകരണകാലത്ത് കുട്ടനാട് താലൂക്ക് സെക്രട്ടറിയായും ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. പിന്നീട് തട്ടകം ക�ൊല്ലത്തേക്ക് മാറ്റുകയായിരുന്നു. ദേശാഭിമാനി ക�ൊല്ലം ജില്ലാ ലേഖകനായാണ് പത്രപ്രവർത്തനം തുടങ്ങിയത്. സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 1976ൽ കേരളരാജ്യം എന്ന സായാഹ്ന പത്രം തുടങ്ങി. 1985ലും 89ലും ക�ൊല്ലം പ്രസ് ക്ലബ് സെക്രട്ടറിയായി. 1994ൽ പ്രസിഡന്റായി. കുട്ടനാട്ടിലെ തായങ്കരിയിലെ ഒരു ജന്മികുടുംബത്തിൽ പിറന്ന കുറുപ്പ് വിദ്യാർഥി ആയിരിക്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി. തിരുവിതാംകൂർ കർഷകത�ൊഴിലാളി യൂണിയൻ, ചെത്തുത�ൊഴിലാളി യൂണിയൻ എന്നിവയുടെ ചുമതലക്കാരനായി. ചരിത്രപ്രസിദ്ധമായ കുട്ടനാടൻ കർഷകസമരത്തിലും മിച്ചഭൂമി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇ.എം.എസ്, എ.കെ.ജി, ഇ.കെ.നായനാർ തുടങ്ങിയ നേതാക്കളുമായി അടുപ്പം പുലർത്തി. ക�ൊല്ലത്തെ നീണ്ട പ്രവർത്തനകാലയളവിനുശേഷം ഒരു പതിറ്റാണ്ടുമുമ്പ് ആലപ്പുഴയിൽ മടങ്ങിയെത്തിയ കെ.എൻ.പി 2005ൽ എടത്വ പഞ്ചായത്ത് പ്രസിഡന്റുമായി. ഭാര്യ: തുളസീഭായ്, മക്കൾ: ആശ പി.കുറുപ്പ്, സന്ധ്യ പി. കുറുപ്പ് (യുഎസ്എ), മന�ോജ് കുറുപ്പ് (എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗം, കായംകുളം എം.എസ്.എം ക�ോളേജ് മുൻ യൂണിയൻ ചെയർമാൻ). മരുമക്കൾ: രവീന്ദ്രനാഥ്, മന�ോജ് (യു.എസ്.എ), ഡ�ോ.ഷൈന മന�ോജ്.

ജനുവരി - ഫെബ്രുവരി 2019

73


www.keralamediaacademy.org

Media Academy

BOOK SHELF Journalism through RTI: Information Investigation Impact By: Shyamlal Yadav Published by: Sage (2017) Price : 795.00 How RTI changed the face of investigative journalism in India, forever… The RTI Act has helped investigative journalism in getting information that otherwise would have been almost impossible to unearth despite legal provisions. Using the storyline approach, the author, through his own experiences, unravels how news was collected through persistent efforts using RTI, how the stories evolved, and how the subject was followed up keeping an eye on the rightful impact. Hence the emphasis is less on theory and more on practical aspects, making the book, ‘a story behind India’s biggest news stories’.

Privacy and the Media By: Andrew McStay Published by: Sage (2017) Price : 2329.00 Questions of privacy are critical to the study of contemporary media and society. When we’re more and more connected to devices and to content, it’s increasingly important to understand how information about ourselves is being collected, transmitted, processed, and mediated. Privacy and the Media equips students to do just that, providing a comprehensive overview of both the theory and reality of privacy and the media in the 21st Century. Offering a rich overview of this crucial and topical relationship, Andy McStay: • Explores the foundational topics of journalism, the Snowden leaks, and encryption by companies such as Apple • Considers commercial applications including behavioural advertising, big data, algorithms, and the 74

ജനുവരി - ഫെബ്രുവരി 2019

role of platforms such as Google and Facebook Introduces the role of the body with discussions of emotion, wearable media, peer-based privacy, and sexting • Encourages students to put their understanding to work with suggestions for further research, challenging them to explore how privacy functions in practice. Privacy and the Media is not a polemic on privacy as ‘good’ or ‘bad’, but a call to assess the detail and the potential implications of contemporary media technologies and practices. It is essential reading for students and researchers of digital media, social media, digital politics, and the creative and cultural industries. •

Introducing the Language of the News: A Student's Guide By: M. Grazia Busà Published by: Routledge (2014) Price : 2326.00 Introducing the Language of the News is a comprehensive introduction to the language of news reporting. Assuming no prior knowledge of linguistics, the book provides an accessible analysis of the processes that produce news language, and discusses how different linguistic choices promote different interpretations of news texts. Key features include: • comprehensive coverage of both print and online news, including news design and layout, story structure, the role of headlines and leads, style, grammar and vocabulary • a range of contemporary examples in the international press, from the 2012 Olympics, to political events in China and the Iraq War. • chapter summaries, activities, sample analyses and commentaries, enabling students to undertake their own analyses of news texts • a companion website with extra activities, further readings and web links. Written by an experienced researcher and teacher, this book is essential reading for students studying English language and linguistics, media and communication studies, and journalism.


www.keralamediaacademy.org

ഇന്ത്യൻ പത്രദിനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ ദേശാഭിമാനി മുഖ്യ പത്രാധിപർ പി. രാജീവ് സംസാരിക്കുന്നു. വേദിയിൽ ഇരിക്കുന്നവർ: എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി സുഗതൻ പി. ബാലൻ, അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡ�ോ. എം. ശങ്കർ, സെക്രട്ടറി ഇൻ ചാർജ് പി.സി. സുരേഷ് കുമാർ.

സത്യമില്ലാത്ത സത്യാനന്തരകാല

മാധ്യമ പ്രവർത്തനം

ത്യം അപ്രസക്തമാകുന്ന സത്യാനന്തരകാലത്ത് പ്രവർത്തിക്കുന്ന ആധുനിക മാധ്യമങ്ങൾ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നുവെന്ന് ദേശാഭിമാനി പത്രത്തിന്റെ മുഖ്യ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവ് പറഞ്ഞു. ശരിതെറ്റുകൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരും എത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ പത്ര ദിനത്തോടനുബന്ധിച്ച് 'മാധ്യമല�ോകത്തെ അപകടകരമായ പുതുപ്രവണതകൾ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജീവ്. വാർത്തകളുടെ പർവ്വതീകരണം, തമസ്‌കരണം, പാർശ്വവത്കരണം എന്നിവ മാധ്യമങ്ങളിലെ ആശാസ്യമല്ലാത്ത പുതുപ്രവണതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്ത സൂചകങ്ങൾ സമർത്ഥമായി മാറ്റി ഉപയ�ോഗിക്കുന്ന പ്രവണത വളർന്നു വരുന്നു. സത്യം ഇല്ലാത്ത സത്യാനന്തരകാലത്തെ മാധ്യമപ്രവർത്തനം തന്നെയാണ് ഏറെ അപകടകരം. സാമൂഹ്യമാധ്യമങ്ങളും സ്വതന്ത്രമല്ല. നിർമ്മിത വാർത്തകൾ പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ ഉടമകൾ പലരും വ്യാജന്മാരാണ്. ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണിയാകുന്ന വെല്ലുവിളികളെ നേരിടാൻ മാധ്യമങ്ങൾക്കേ കഴിയൂ.

പ്രതിര�ോധത്തിന്റെ ആയുധങ്ങൾ ഉപയ�ോഗിച്ചിരുന്ന മാധ്യമങ്ങളെ ഇന്ന് നിയന്ത്രിക്കുന്നത് റേറ്റിംഗും പരസ്യം പ്രദാനം ചെയ്യുന്ന ക�ോർപ്പറേറ്റുകളുമാണ്. സ്ഥലരൂപ നിർവ്വചനങ്ങൾക്കപ്പുറത്ത് പ്രവർത്തിക്കുന്നവയാണ് ആധുനിക മാധ്യമങ്ങൾ. അച്ചടിക്കാതെ വായിക്കാവുന്ന അച്ചടിമാധ്യമങ്ങളും റേഡിയ�ോ, ടെലിവിഷൻ എന്നിവയുടെ സഹായമില്ലാതെ തന്നെ അത്തരം മാധ്യമങ്ങൾ ആസ്വദിക്കാവുന്ന സങ്കേതങ്ങളും ഇന്നുണ്ട്.

ആധുനിക മനുഷ്യൻ സ്വകാര്യതയിൽ ജീവിക്കുന്നില്ല. ഇ-മെയിലിന്റെ പാസ്‌വേർഡ് സ്വന്തം കൈയ്യിലുണ്ടെങ്കിലും ആ കീ അതിസമർത്ഥമായി ഉപയ�ോഗിക്കുന്നവർക്കാണ് അതിന്റെ നിയന്ത്രണം സാധ്യമാകുന്നത്. ഇവ മാധ്യമങ്ങളേയും നിയന്ത്രിക്കുന്നു. പ�ൊതുബ�ോധനിർമ്മാണത്തിന്റെ സാങ്കേതിക കേന്ദ്രങ്ങളാകുന്നു ആധുനിക മാധ്യമങ്ങൾ. ശരിതെറ്റുകൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരും എത്തപ്പെടുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് രാജീവ് അഭിപ്രായപ്പെട്ടു. ക�ൊൽക്കത്തയിൽ നിന്നു പ്രസിദ്ധീകരിച്ച ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാൾ ഗസറ്റ് പത്രത്തിന്റെ 279-ാം വാർഷികത്തിന്റെ ഭാഗമായാണ് അക്കാദമി ഇന്ത്യൻ പത്രദിനം സംഘടിപ്പിച്ചത്. നിർഭയ മാധ്യമപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ് ഹിക്കിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. മാന്യമായി ത�ൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മാധ്യമപ്രവർത്തകരുടെ ത�ൊഴിൽപരവും സാമൂഹികവുമായ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണമെന്നും ചടങ്ങിൽ ആശംസ പറഞ്ഞ പ്രസ് ക്ലബ്ബ് സെക്രട്ടറി സുഗതൻ പി ബാലൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡ�ോ. എം. ശങ്കർ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് പി.സി. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു. വട്ടവടയിലെ അഭിമന്യു ലൈബ്രറിക്കായി മീഡിയ അക്കാദമിയുടെ പുസ്തകശേഖരം ചെയർമാൻ ആർ.എസ്. ബാബു, പി.രാജീവിന് കൈമാറി.

ജനുവരി - ഫെബ്രുവരി 2019

75


വാർത്തകൾ

www.keralamediaacademy.org

Iranian TV anchor held as witness freed from US jail

P

ress TV journalist Marzieh Hashemi, a US national, released after 10-day detention in Washington. A prominent American-born anchor on Iranian state television who was held in the United States as a material witness has been released from a Washington jail. Marzieh Hashemi, 59, was let go on Wednesday after being jailed for 10 days, according to Abed Ayoub, a lawyer with the American-Arab Anti-Discrimination Committee. Hashemi, who works for the Press TV network's English-language service, was detained by federal agents on January 13 in St Louis, Missouri, where she had filmed a Black Lives Matter documentary after visiting relatives in the New Orleans area, her son said. She was then transported to Washington and had remained behind bars since then. American journalist for Iran's Press TV 'jailed' in US Hashemi is a US citizen and was born Melanie Franklin. She lives in Tehran and comes back to the US about once a year to see her family, usually scheduling documentary work in the country. Obligation fulfilled Hashemi appeared at least twice before a US district judge in Washington and court papers said she would be released immediately after her testimony before a grand jury. Court documents did not include details on the criminal case in which she was named a witness.

76

ജനുവരി - ഫെബ്രുവരി 2019

Federal law allows judges to order witnesses to be detained if the government can prove that their testimony has extraordinary value for a criminal case and they would be a flight risk and unlikely to respond to a subpoena. The statute generally requires those witnesses to be promptly released once they are deposed. A person familiar with the matter told the Associated Press news agency that Hashemi had fulfilled her obligation as a material witness and was released. The person was not authorised to discuss the matter publicly and spoke on condition of anonymity. Press TV reported Hashemi was prevented from observing her Islamic faith and wearing her headscarf. It issued a statement on Wednesday, saying, "Marzieh Hashemi and her family will not allow this to be swept under the carpet. They still have serious grievances and want answers as to how this was allowed to happen. They want assurances that this won't happen to any Muslim - or any other person - ever again." Hashemi will remain in Washington for a protest on Friday, Press TV said in their statement. The journalist's detention comes amid heightened tensions between Iran and the US after President Donald Trump withdrew from a nuclear deal. Iran also faces increasing criticism of its own arrests of dual citizens and other people with Western ties.


www.keralamediaacademy.org

News made into spectacle: Sardesai

R The other day, the Prime Minister took a selfie with 15 film stars. He would not do it with 15 farmers. “We are converting our media into a tamasha. Every night, you will see 10 people fighting with each other on a TV screen... It gets ratings.

ajdeep Sardesai had gone to bed after covering a rally in Nagpur on May 21, 1991, and his telephone receiver had been kept off the hook. Rajiv Gandhi was assassinated an hour later at Sriperumbudur in Tamil Nadu. He received a call from his editor the next morning wondering where he had been the previous night as he had wanted to send him to Sriperumbudur. “He asked me how a journalist could put his phone off?” the well-known television journalist said at a session at the Kerala Literature Festival, when being asked about journalism in the pre-mobile phone era. “There was no breaking news and that was the good thing,” he said. Mr. Sardesai said that now news had been converted into a medium of entertainment. It was meant to be a medium of information. “That is where the problem starts, because that is where the political leader also sees value, their being seen with film stars. Because the video will go viral,” he said. The other day, the Prime Minister took a selfie with 15 film stars. He would not do it with 15 farmers. “We are converting our media into a tamasha . Every night, you will see 10 people fighting with each other on a TV screen... It gets ratings. We are looking at making a normal news story into a spectacle,” he noted. By this, the real issues such as unemployment were not being touched by the media because it was difficult to convert them into a spectacle. Television had lost its moral compass due to competition, he claimed. Social media Mr. Sardesai said social media had given the citizen more opportunity to participate in our polarised politics. “As a newsman that is what worries me. Everything is being put in black and white. That makes me uncomfortable as a journalist. I am being pushed to do something that I would not have done 20-23 years ago,” he said.

ജനുവരി - ഫെബ്രുവരി 2019

77


വാർത്തകൾ

www.keralamediaacademy.org

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററിന്റെയും പ്രളയക്കാഴ്ചകളുടെ ഫ�ോട്ടോ പ്രദർശനത്തിന്റെയും ഉദ്ഘാടനം വൈല�ോപ്പിള്ളി സംസ്‌കൃതി ഭവനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. എം.ആർ. ജയഗീത, രാജാജി മാത്യു ത�ോമസ്, ജി.രാജ്‌മ�ോഹൻ, ആർ.എസ്.ബാബു, ഫാ. ബ�ോബി അലക്‌സ് മണ്ണപ്ലാക്കൽ, ബൈജു ചന്ദ്രൻ, എസ്.ബിജു, ടി.കെ. അരുൺ എന്നിവർ സമീപം.

രാ

മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റർ തുറന്നു

ജ്യത്തെ മുന്നോട്ടുനയിക്കാൻ നവ�ോത്ഥാന ജേണലിസം ആവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നവ�ോത്ഥാന ജേണലിസം വേണ�ോ കമ്മ്യൂണൽ ജേണലിസം വേണ�ോ എന്ന ച�ോദ്യം ഉയരുമ്പോൾ ആധുനിക സമൂഹത്തിന് ആദ്യത്തേതല്ലാതെ സ്വീകരിക്കാൻ നിർവാഹമില്ലെന്ന് കടകംപള്ളി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരത്തെ സബ്‌സെന്ററിന്റെ ഉദ്ഘാടനം വൈല�ോപ്പിള്ളി സംസ്‌കൃതിഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പ്രളയത്തിന്റെ കാലം മാധ്യമസാന്ദ്രതയുടേതാണ്. എല്ലാത്തരം മാധ്യമങ്ങളും സജീവമായ കാലം. അച്ചടി മാധ്യമങ്ങൾ മാത്രമല്ല, ടി.വി, റേഡിയ�ോ, നവമാധ്യമങ്ങൾ, അതിൽത്തന്നെ വിശേഷിച്ച് സാമൂഹ്യമാധ്യമങ്ങളെല്ലാം പ്രളയകാല കാഴ്ചകളുടെ നേരെ കണ്ണുതുറന്നിരുന്ന കാലമാണത്. എന്നാൽ, 94 വർഷം മുമ്പ് 1924ലെ വെള്ളപ്പൊക്കത്തിന്റെ വാർത്തകൾ കേരളത്തിൽ അധിവസിച്ച ജനങ്ങൾ തന്നെ അറിയുന്നത് വൈകിയാണ്. അന്ന് മരിച്ചവരുടെ സംഖ്യ 21000 ആണ്. ഇന്ന് പ്രളയവാർത്ത ല�ോകത്തെ അറിയിക്കുന്നതിൽ സാർവദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വലിയ പങ്കുവഹിച്ചു. കേരളത്തിൽ ഉണ്ടായതുപ�ോലെയുള്ള ഒരു പ്രളയം ആഫ്രിക്കയില�ോ ഇന്തോനേഷ്യയില�ോ ഹെയ്തിയില�ോ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നത് ഊഹിക്കാവുന്നതാണ്. സർക്കാരിന്റെ ഇടപെടലും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെയും വിവിധ സേനാ വിഭാഗങ്ങളുടെയുമെല്ലാം ഇടപെടലും വലിയ പങ്കു വഹിച്ചു.

78

ജനുവരി - ഫെബ്രുവരി 2019

പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനും മരണനിരക്ക് വലിയ അളവിൽ കുറയ്ക്കുന്നതിനും മാധ്യമപ്രവർത്തകരും കാര്യമായ സഹായം നൽകി. അങ്ങനെ പ്രളയകാലത്തെ മാധ്യമപ്രവർത്തനത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ മാധ്യമപ്രവർത്തകരും ഇടംനേടി. ഇനി നവകേരള നിർമ്മാണത്തിനുള്ള ഘട്ടമാണ്. ഇതിൽ മാധ്യമങ്ങൾ കക്ഷിരാഷ്ട്രീയത്തിനും സങ്കുചിതതാല്പര്യങ്ങൾക്കും അതീതരായി പങ്കാളികളാകണം. പ്രളയകാല മാധ്യമപ്രവർത്തനത്തിൽ നിന്നും ശബരിമല റിപ്പോർട്ടിംഗിലേക്കാണ് കഴിഞ്ഞ നാളുകളിൽ ശ്രദ്ധയൂന്നുന്നത്. പ്രളയത്തിന്റെയും ജനങ്ങൾ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ദുരിതത്തിന്റെയും വാസ്തവചിത്രങ്ങൾ നമ്മുടെ മാധ്യമ ഫ�ോട്ടോഗ്രാഫർമാരാണ് പകർത്തിയിട്ടുള്ളത്. പ്രളയദുരിതത്തിൽ നിന്ന് നാം മലയാളികൾ പൂർണമായും മ�ോചിതരായിട്ടില്ല. മാത്രമല്ല, പ്രളയം ഉണ്ടാക്കിയ മുറിവുകൾ അത്ര പെട്ടെന്ന് ഉണങ്ങുമെന്നും ത�ോന്നുന്നില്ല. എന്നാൽ, കേരളം ത�ോൽക്കില്ല എന്നതാണ് ഈ പ്രദർശനത്തിന്റെ തീം. പ്രളയത്തിന്റെ കാഴ്ചകൾ ഒരു നൂറ്റാണ്ടിനകം മലയാളികൾ ആദ്യം കാണുന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായ ഇതിനു മുമ്പിലത്തെ വലിയ പ്രളയം കണ്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല. അന്നത്തെ പ്രളയത്തിന്റെ ദൃശ്യങ്ങൾ ഫ�ോട്ടോഗ്രാഫിയുടെ തുടക്കകാലമായതിനാൽ വലുതായ�ൊന്നും അവശേഷിച്ചിട്ടില്ല. ആ പ്രളയത്തിന്റെ ഭീകരത ചിലരുടെ ഓർമ്മക്കുറിപ്പുകളിൽ മാത്രമാണ് വാക്കുകളുടെ രൂപത്തിൽ ഇന്നുള്ളത്.


www.keralamediaacademy.org

കേരള മീഡിയ അക്കാദമിയുടെ ഫ�ോട്ടോ ജേണലിസം ക�ോഴ്‌സിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാട്ടോഗ്രാഫർ സന്തോഷ് ശിവൻ നിർവഹിച്ചപ്പോൾ.

നല്ല നിരീക്ഷണമുണ്ടെങ്കിൽ നല്ല ഫ്രെയിമുണ്ടാകും: സന്തോഷ് ശിവൻ

സ്വാദനമൂല്യവും സൃഷ്ടിപരമായ മികവും ഉള്ളവയായിരുന്നു വിക്ടർ ജ�ോർജിന്റെ ചിത്രങ്ങളെന്ന് ചലച്ചിത്ര ഛായാഗ്രാഹകനും ഡയറക്ടറുമായ സന്തോഷ് ശിവൻ അനുസ്മരിച്ചു. ലക്ഷ്യബ�ോധവും പ്രച�ോദനവുമാണ് സത്യസന്ധതയ�ോടെ ജ�ോലിചെയ്യാനുള്ള ഊർജം നൽകുന്നതെന്ന് കേരള മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വിക്ടർ ജ�ോർജ് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആരംഭിച്ച ഫ�ോട്ടോ ജേണലിസം ക�ോഴ്‌സിന്റെ ഉദ്ഘാടനവും സന്തോഷ് ശിവൻ നിർവഹിച്ചു. ജ�ോലിയ�ോടുള്ള അഭിനിവേശം, വാർത്താബ�ോധം, നിർഭയത്വം, അർപ്പണബ�ോധം എന്നിവയാണ് വിക്ടർ ജ�ോർജിന്റെ ചിത്രങ്ങളെ മികവുറ്റവയാക്കിയ ഘടകങ്ങളെന്ന് സന്തോഷ് ശിവൻ പറഞ്ഞു. ആധുനിക ക്യാമറകളും മറ്റുമുണ്ടെങ്കിലും സ്വന്തം കണ്ണുതന്നെയാണ് നല്ല ക്യാമറ. പലപ്പോഴും കൈയ്യിലുള്ള പഴയ ഒരു ക്യാമറയാകും മികച്ച ചിത്രങ്ങളിലേക്ക് കണ്ണു തുറക്കുക. ഡിജിറ്റൽ യുഗത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്. നല്ല നിരീക്ഷണമുണ്ടെങ്കിൽ മാത്രമേ വ്യത്യസ്തമായ ഫ്രെയിമുകൾ ഉണ്ടാകൂ അദ്ദേഹം പറഞ്ഞു. ജീവിതം ക്യാമറക്ക് വേണ്ടി സമർപ്പിച്ച വിക്ടർ ജ�ോർജ് ഒരു ഛായാഗ്രാഹകൻ എങ്ങനെയായിരിക്കണം എന്നു പഠിപ്പിച്ച പാഠപുസ്തകം കൂടിയാണെന്ന് അക്കാദമി

ജനറൽ കൗൺസിൽ അംഗവും വിക്ടറിന്റെ സഹപ്രവർത്തകനുമായിരുന്ന മലയാള മന�ോരമ അസി. ന്യൂസ് എഡിറ്റർ എം.കെ. കുര്യാക്കോസ് അനുസ്മരിച്ചു. തുടക്കക്കാരന്റെ ജാഗ്രത വിക്ടർ എന്നും കാത്തുസൂക്ഷിച്ചു. ചിത്രങ്ങളിലെ ലാവണ്യം സത്യം പ�ോലെ തിളങ്ങി നിന്നിരുന്നു. സാങ്കേതിക മികവ് അവകാശപ്പെടാനില്ലാത്ത കാലഘട്ടത്തിലും പരിമിതമായ സൗകര്യങ്ങൾ വിക്ടർ പരമാവധി ഉപയ�ോഗപ്പെടുത്തി. വിക്ടർ ത�ൊഴിലിന�ോട് ഏറെ ആത്മാർത്ഥത കാണിച്ചിരുന്നു. എല്ലാവരും ചിത്രീകരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ചിത്രമെടുക്കാൻ എന്നും ശ്രദ്ധവച്ചിരുന്നു വിക്ടർ എന്ന് കുര്യാക്കോസ് ഓർമ്മിച്ചു. ഫ�ോട്ടോഗ്രാഫിക്ക് ആധുനിക സാങ്കേതികതയുടെ കാലത്ത് വലിയ സാധ്യതയാണുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. ഒറ്റച്ചിത്രം ക�ൊണ്ട് സാമ്രാജ്യത്വശക്തികളുടെ മന�ോഭാവം തന്നെ മാറ്റാൻ പ്രശസ്ത വിയറ്റ്‌നാം ഫ�ോട്ടോഗ്രാഫർ നിക് ഊട്ടിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ ് ഡി. ദിലീപ്, അക്കാദമി കൗൺസിൽ അംഗം ദീപക് ധർമ്മടം, മീഡിയ അക്കാദമി സെക്രട്ടറി ഇൻ ചാർജ് പി.സി. സുരേഷ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യുണിക്കേഷൻ ഡയറക്ടർ ഡ�ോ. എം. ശങ്കർ, ക�ോഴ്‌സ് ക�ോ-ഓർഡിനേറ്റർ ലീൻ ത�ോബിയാസ് എന്നിവർ സംസാരിച്ചു.

ജനുവരി - ഫെബ്രുവരി 2019

79


Article www.keralamediaacademy.org

A.S. Panneerselvan A response to the newspaper’s critics

The Sabarimala

coverage

W

hen faith comes in conflict with the Constitution, journalism becomes complicated. Ever since the Supreme Court ruling on the entry of women of all ages into Sabarimala, questions of patriarchy, equality, constitutionality and tradition have been raised. In an emotionally charged environment, people

80

ജനുവരി - ഫെബ്രുവരി 2019

tend to read reports wearing ideological blinkers. I received complaints from both the critics of the Supreme Court ruling and supporters of the rights of women about The Hindu’s coverage of the ruling and the developments thereafter.

Various objections


www.keralamediaacademy.org

The critics felt that some of the reports were one-sided. For instance, one reader felt that the report titled “Sabarimala ‘purification rites’ violate SC verdict” (Jan. 3) contradicted another report, “Supreme Court refuses to grant early hearing on ‘contempt’ plea against Sabarimala temple chief priest” (Jan. 3), and said the newspaper is deliberately misleading its readers. The first report explained what the majority of the five-judge Constitution Bench observed on the concept of purity

is misleading. Another reader took strong objection to the editorial “Breaking barriers”, which appeared after two women entered the temple, and termed it “Hindu phobic”. He felt that an impartial editorial would address the issue of gender discrimination across all religions in the country. He may not be aware of the governing values of this newspaper. In 2015, in a column titled “Living values” (Jan. 26), I had documented the consistent stand of this newspaper in its opposition to all forms of obscurantism and how it has spared no group, irrespective of religion, when the actions of that group threatened the peaceful coexistence of religions and people. There was also an angry note from Kavita Krishnan, Secretary of the All India Progressive Women’s Association and Polit Bureau member of CPI(ML), regarding a local report in the Kerala editions headlined “A first for Sabarimala Ayyappa temple”, which explained the so-called cleansing ritual after the entry of the two women. Her contention was that the report smacked of Brahmanical patriarchy. I am at a loss to understand this outrage. Isn’t it important to report the level of obscurantism that is prevalent here? Is it right to pull out one short report of 200 words, which is a part of a large package of stories, and arrive at such a conclusion? The package also contained the following stories: “Tantri should have quit if verdict unacceptable: CM”; “Sangh Parivar scaring women, says CPI(M)”; “Traders put loss of business at ₹1,200 crore”; “CM promises protection to women devotees”; and “Operation was kept under wraps to ensure safe passage”.

Reporting disturbing realities The Hindu’s reportage on Sabarimala has been exhaustive. No issue has been overlooked. In fact, on the day of the judgment, the newspaper’s report headlined “Sabarimala women entry ban an ‘essential practice’, says dissenting judge Indu Malhotra” gave the lone dissenting judge due space. A later report (October 9, 2018) documented how the Sabarimala review pleas take Justice Malhotra’s line. The newspaper also carried a dissenting view from a former judge, Markandey Katju, who feared that the judgment might open a Pandora’s box. This column, like this newspaper, does not discriminate against one form of hatred over another. In fact, it equated the killings of Narendra Dabholkar, M.M. Kalburgi and Govind Pansare in India with the assassinations of Governor Salman Taseer and Minorities Minister Shahbaz Bhatti in Pakistan and the killings of secular bloggers Nazimuddin Samad, Niloy Chakrabarti, Avijit Roy, Washiqur Rahman and Ananta Bijoy Das in Bangladesh, and fearlessly declared that these deaths are grim reminders of majoritarian ruthlessness in the Indian subcontinent. and pollution. It did not contain the reporter’s personal comments; it only cited the written observations of the judges. The second was a report filed from the court. It stated that a five-judge Bench is listed to hear 49 review petitions and a range of applications regarding the September 28 verdict of the Constitution Bench in open court on January 22. I don’t understand how stating facts

If journalism has to remain an effective interlocking public, it has to report everything, including some very unpleasant and disturbing realities. readerseditor@thehindu.co.in (Courtesy : The Hindu)

ജനുവരി - ഫെബ്രുവരി 2019

81


©k¡J« JÙ lj

അന്തർദേശീയ രംഗത്തെ പ്രശസ്തമായ കാർട്ടൂണുകൾ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിൽ. മാതൃഭൂമി കാർട്ടൂണിസ്റ്റ് ഗ�ോപീകൃഷ്ണനാണ് ഇവ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്‌

82

ജനുവരി - ഫെബ്രുവരി 2019

www.keralamediaacademy.org

Gary Varvel is a political cartoonist for the Indianapolis Star. Gary Varvel was the editorial cartoonist for The Star from 1994 to 2019. Previously he was the chief artist for The Indianapolis News for 16 years. His works are syndicated with Creators Syndicate. Born in 1957 (age 62 years, Indianapolis,Indiana,United States


www.keralamediaacademy.org

ജനുവരി - ഫെബ്രുവരി 2019

83


Media Monthly

JANUARY - FEBRUARY

Price `20/- RNI Reg No. KERBIL/2000/01676 www.keralamediaacademy.org

84

ജനുവരിby - ഫെബ്രുവരി 2019 Printed and Published K.G. Santhosh, Secretary, Kerala Media Academy, Published from Kerala Media Academy, Kakkanad, Kochi – 682 030; Printed at Sterling Print House, Kochi; Editor in Chief : R. S. Babu


Issuu converts static files into: digital portfolios, online yearbooks, online catalogs, digital photo albums and more. Sign up and create your flipbook.