മനുഷ്യരാശിക്ക് മുന്നിൽ വന്ന നാനാതരം
പ്രതിസന്ധികളെയും മനുഷ്യന്റെ മൗലികവും ശാസ്ത്രീയവും യുക്തിപരവുമായ ചിന്തകൾ കൊണ്ടാണ് നാം അതിജീവിച്ചത്. കൊറോണക്ക് മുന്നിലും നാം പകച്ചുനിൽക്കുകയല്ല, അതിജീവനത്തിനുള്ള ഇതര വഴികളന്വേഷിച്ചു മുന്നേറുകയാണ്. ആ മുന്നേറ്റത്തിലും 'കയ്യൊപ്പിന്' ഇടമുണ്ടാവട്ടെ.
ഒരിടത്തും കയ്യൊപ്പ് രേഖപെടുത്താതെ പോയ മനുഷ്യർക്ക് ഇതൊരു തുടക്കമാവട്ടെ എന്ന് ആശംസിച്ച് കൊണ്ട്.
എല്ലാ ന്യൂനതകളും വിമർശനങ്ങളും അംഗീകരിച്ചുകൊണ്ട് 'കയ്യൊപ്പ്' നിങ്ങൾക്കായി സമർപ്പിക്കുന്നു...