നന്മയുടെ, സ്നേഹത്തിന്റെ, നോവിന്റെ, ആത്മാവിന്റെ, പ്രണയത്തിന്റെ കവിതകള്‍.ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ജർമ്മൻ പുസ്തക പ്രസാധകരുടെ സഹകരണത്തോടെ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന, ആൽബം പോലെ പേജുകൾ മറിച്ചു വായിക്കാവുന്ന രീതിയിൽ ഏറ്റവും നൂതനമായ, ഡിജിറ്റലായി തയ്യാറാക്കിയ രാജ്മോഹൻ എഴുതിയ കവിതാ സമാഹാരം . എഡിറ്റോറിയൽ- പ്രമുഖ സാഹിത്യകാരൻ രാജു കാഞ്ഞിരങ്ങാട്.
ഈ സമാഹാരത്തിനു പുറകിലിൽ ഏറെ നാളത്തെ പരിശ്രമവും ക്ഷമയും ഏകാന്തമായ
അലച്ചിലുകളുമുണ്ട്...
മനസ്സ് ഉരുകിയുരുകി അക്ഷരങ്ങളായി രൂപം പ്രാപിച്ചു, അവ കവിതകളായി ഇവിടെ പുനർ ജനിച്ചിരിക്കുന്നു .....
നന്മ നിറഞ്ഞ വായനക്കാരുടെ മനസുകളിൽ ഈ കവിതകളും ഇടം പിടിക്കും എന്ന് വിശ്വസിക്കുന്നു.