വൈരുദ്ധ്യാത്മക ഭൗതികവാദവും യുക്തിവാദവും (ജോസഫ് മക്കാബെ - പരിഭാഷ : സനൽ ഇടമറുക്)
വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രബോധത്തിനും യാഥാർഥ്യത്തിനും നിരക്കുന്നതല്ല എന്നു കൃത്യമായി വിശദീകരിക്കുന്ന പഠന ഗ്രന്ഥം.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആമുഖം എല്ലായ്പ്പോഴും "പാരന്പര്യ" ഭൗതികവാദികളെയും "ബൂർഷ്വാ" ഭൗതികവാദികളെയും "കേവല" ഭൗതികവാദികളെയും വിമർശിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. യാഥാർഥ്യത്തെ ഊർജ്ജസ്വലവും സമരോത്സുകവും പുരോഗമനപരവുമായ ഒന്നായിട്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദി വീക്ഷിക്കുന്നത്; വസ്തുനിഷ്ഠമായ ഒന്നായിട്ടല്ല. ബാലിശമായ ചില ശാഠ്യങ്ങൾ ആണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ കാതൽ.
ലോകപ്രശസ്ത യുക്തിവാദി ജോസഫ് മക്കാബെ ആണ് രചയിതാവ്.
സനൽ ഇടമറുകിന്റെ ലളിതമായ മലയാള പരിഭാഷ.