ജാതിപ്പോരുകൾ നടക്കുന്ന പല കേന്ദ്രങ്ങളിലും സവർണ ഹിന്ദുക്കളുടെ മേധാവിത്വത്തിൽനിന്ന് രക്ഷപെടാൻ അടുത്ത കാലത്ത് നിരവധി ദലിതുകൾ ഇസ്ലാം മതത്തിൽ ചേർന്നു. എന്നാൽ അവർ ജാതിയുടെ നുകത്തിൽ നിന്ന് രക്ഷ പെടുമോ?
ഇല്ലെന്ന് ഇസ്ലാം മതത്തിന്റെ ചരിത്രം തെളിയിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്കിടയിൽ നിലവിലിരിക്കുന്ന ജാതിസന്പ്രദായത്തെപ്പറ്റി ആധികാരികമായി പഠനം നടത്തിയതിനു ശേഷം ഇടമറുക് എഴുതിയ ഗ്രന്ഥം.
ആധികാരിക ഗ്രന്ഥങ്ങളും രേഖകളും ഉദ്ധരിച്ചു കൊണ്ട്, മതപരിവർത്തിതരെ പിന്തുടർന്നെത്തുകയും ഇസ്ളാമിലും അവരെ ഉച്ചനീചത്വങ്ങളോടെ വേർതിരിച്ചു നിർത്തുകയും ചെയ്യുന്ന ജാതിയെ അദ്ദേഹം തുറന്നു കാണിക്കുന്നു.