പല്ലും വായും നന്നായി വൃത്തിയാക്കുന്നുണ്ടോ? ഇനി നോക്കാൻ എഐ ടൂത്ത് ബ്രഷ് ഉണ്ട്!
ഇത് എഐ സാങ്കേതികവിദ്യയുടെ കാലമാണ്. എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ കടന്നുവരുന്നു. ആരോഗ്യസംരക്ഷണത്തിലും നേരത്തെ തന്നെ എഐയുടെ സ്വാധീനം പ്രകടമാണ്. ഇപ്പോഴിതാ, വ്യക്തിശുചിത്വത്തിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നു. പല്ല് തേക്കുന്നതും വായ വൃത്തിയാക്കുന്നതും കൃത്യമായി നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമായി എഐ സാങ്കേതികവിദ്യയോട് കൂടിയ ടൂത്ത് ബ്രഷ് വിപണിയിൽ എത്തിയിരിക്കുന്നു. ആളുകൾ എങ്ങനെ പല്ല് തേക്കുന്നുവെന്നും പല്ലും വായയും എത്രത്തോളം വൃത്തിയാക്കുന്നുണ്ടെന്നും, തത്സമയം വിവരങ്ങൾ ലഭ്യമാക്കുന്നതാണ് ഈ എ ഐ ടൂത്ത് ബ്രഷുകൾ. പല്ല് തേക്കുമ്പോൾ തന്നെ അതിന്‍റെ ഉപയോഗവും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങൾ ആപ്പ് വഴി മൊബൈൽ ഫോണിൽ ലഭ്യമാക്കുകയാണ് ഇത് ചെയ്യുന്നത്. അത്തരത്തിൽ എഐ സാങ്കേതികവിദ്യയുള്ള ചില ടൂത്ത് ബ്രഷുകൾ പരിചയപ്പെടാം… Also Read: പല്ലുകളുടെ ആരോഗ്യം മൊത്തം ആരോഗ്യത്തെ ബാധിക്കുമോ? എങ്ങനെ?