നമ്മുടെ റിസോഴ്സുകളിൽ അധികവും അടുക്കളയിൽ ആണെന്ന് പൊതുവെ പറയാറുണ്ട്. അടുക്കളയുടെ ആ ചുവരുകൾ ബാരിക്കേടായി കാണാതെ അരങ്ങത്തേക്ക് എത്തിയ നിരവധി വനിതകൾ നമുക്കിടയിലുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങളിൽ തങ്ങളുടെ കൈയൊപ്പ് ചേർക്കുന്നതിനൊപ്പം തന്നെ സമൂഹത്തിലും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർ, സ്വന്തം ജീവിതം മറ്റുള്ളവർക്ക് പ്രചോദനം ആകണമെന്ന് ആഗ്രഹിക്കുന്ന മിടുക്കികൾ. ഇത്തരത്തിലുള്ള 25 വനിത സംരംഭകരെയും അവരുടെ ബ്രാൻഡിനെയും അടുത്തറിയാം ഇത്തവണ സംരംഭത്തിലൂടെ....