ഒരു കാലത്തിന്റെ യശസ്സായിരുന്നു സര്‍ക്കസ്. നാടും വീടും ത്യജിച്ച് തമ്പിനെ പ്രണയിച്ച കലാകാരികള്‍. ആണധികാരത്തോടൊപ്പം നടന്നും കലഹിച്ചും അവര്‍ ആ ഉല്‍കൃഷ്ട കലയെ ജീവനു തുല്യം സ്നേഹിച്ചു. ഒടുവില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പൊങ്ങുതടിപോലെ എവിടെയെല്ലാമോ ഒഴുകാന്‍ വിധിക്കപ്പെട്ടവര്‍. ചിലര്‍ തമ്പിനകത്തെ വസന്ത സ്വപ്നങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നു- സര്‍ക്കസ് കലാകാരികളുടെ സവിശേഷ ജീവിതത്തിലൂടെ ഒരു യാത്ര